നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • റിസ്വാൻ നിസ്കരിച്ചതുമായി ബന്ധപ്പെട്ട പരമാർശം വിവാദമായി; മാപ്പ് പറഞ്ഞ് വഖാർ യൂനിസ്

    റിസ്വാൻ നിസ്കരിച്ചതുമായി ബന്ധപ്പെട്ട പരമാർശം വിവാദമായി; മാപ്പ് പറഞ്ഞ് വഖാർ യൂനിസ്

    ചുറ്റും കൂടി നില്‍ക്കുന്ന ഹിന്ദുക്കളുടെ ഇടയില്‍ നിന്ന് നിസ്‌കരിക്കുന്ന മുഹമ്മദ് റിസ്‌വാന്റെ ചിത്രം തനിക്ക് സവിശേഷമായി തോന്നിയെന്ന് വഖാർ പറഞ്ഞിരുന്നു

    • Share this:
      ടി20 ലോകകപ്പിൽ (ICC T20 World Cup) ഇന്ത്യ - പാകിസ്ഥാൻ (India vs Pakistan) മത്സരത്തിനിടെ പാക് താരം മുഹമ്മദ് റിസ്വാന്റെ (Mohammed Rizwan) നിസ്കാരത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ പാകിസ്ഥാൻ താരവും പാകിസ്ഥാന്റെ ബൗളിംഗ് പരിശീലകനുമായിരുന്ന വഖാർ യൂനിസ് (Waqar Younis).

      ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിനിടെ റിസ്വാൻ മൈതാനത്ത് നിസ്കരിച്ചിരുന്നു. ചുറ്റും കൂടി നില്‍ക്കുന്ന ഹിന്ദുക്കളുടെ ഇടയില്‍ നിന്ന് നിസ്‌കരിക്കുന്ന മുഹമ്മദ് റിസ്‌വാന്റെ ചിത്രം തനിക്ക് സവിശേഷമായി തോന്നിയെന്ന് വഖാർ പറഞ്ഞിരുന്നു. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു വഖാർ ഈ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ ക്രിക്കറ്റ് മത്സരത്തില്‍ മതം കൂട്ടിക്കലര്‍ത്തി അഭിപ്രായ പ്രകടനം നടത്തിയെന്ന പേരിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ക്രിക്കറ്റ് രംഗത്തെ പ്രമുഖ താരങ്ങളും വിദഗ്ധരും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ നിരവധി പേരാണ് വഖാറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.


      ക്രിക്കറ്റിൽ നിന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ അകറ്റി നിർത്താനുള്ള പ്രയത്‌നം നടത്തുമ്പോൾ വഖാറിൽ നിന്നും നിരാശാജനകമായ പ്രതികരണമാണ് ഉണ്ടായതെന്ന് കമന്റേറ്ററും ക്രിക്കറ്റ് വിദഗ്ധനുമായ ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തത്. ഭോഗ്ലെയ്ക്ക് പുറമെ മുൻ ഇന്ത്യൻ താരങ്ങളായ ആകാശ് ചോപ്ര, വെങ്കടേഷ് പ്രസാദ് എന്നിവരും താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് നേതാവായ അഭിഷേക് സിംഗ്‌വി കടുത്ത ഭാഷയിലാണ് വഖാറിനെ വിമർശിച്ചത്.

      Also read- പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് കാരണം നരേന്ദ്ര മോദി; ഇന്ത്യയുടെ തോൽവി ബിജെപി വോട്ടാക്കുന്നു; ആരോപണവുമായി രാകേഷ് ടികായത്ത്


      വിമർശനങ്ങൾ കടുത്തതോടെ വഖാർ ട്വിറ്ററിൽ മാപ്പപേക്ഷിച്ച് രംഗത്ത് വരികയായിരുന്നു. മത്സരത്തിന്റെ ആവേശത്തിൽ പറഞ്ഞു പോയതാണെന്നും ആരുടേയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെങ്കിലും അതിനിടയായതിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് വഖാർ കുറിച്ചത്.
      Published by:Naveen
      First published:
      )}