നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Waqar Younis |'ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ട മൈതാനത്ത് റിസ്‌വാന്‍ നിസ്‌കരിച്ചതാണ് എനിക്കിഷ്ടമായത്': വഖാര്‍ യൂനിസ്

    Waqar Younis |'ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ട മൈതാനത്ത് റിസ്‌വാന്‍ നിസ്‌കരിച്ചതാണ് എനിക്കിഷ്ടമായത്': വഖാര്‍ യൂനിസ്

    ക്രിക്കറ്റ് മത്സരത്തില്‍ മതം കൂട്ടിക്കലര്‍ത്തി അഭിപ്രായ പ്രകടനം നടത്തിയ വഖാര്‍ യൂനിസിനെതിരെ കടുത്ത വിമര്‍ശനമാണ് ഇതിനുശേഷം നേരിടുന്നത്.

    • Share this:
      ഇത്തവണത്തെ ടി20 ലോകകപ്പിലെ(T20 World Cup) ഗ്ലാമര്‍ പോരാട്ടമെന്ന് വിശേഷിപ്പിച്ചിരുന്ന ഇന്ത്യ- പാകിസ്ഥാന്‍(India- Pakistan) മത്സരത്തില്‍ തന്നെ ഏറെ സന്തോഷിപ്പിച്ചത് ചുറ്റും കൂടി നില്‍ക്കുന്ന ഹിന്ദുക്കളുടെ ഇടയില്‍ നിന്ന് നിസ്‌കരിക്കുന്ന മുഹമ്മദ് റിസ്‌വാന്റെ ചിത്രമെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ്(Waqar Younis). ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയതിന് ശേഷം ഒരു പ്രാദേശിക ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വഖാര്‍ യൂനിസ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

      ലോകകപ്പ് മത്സരങ്ങളില്‍ ശ്വാസംമുട്ടിയ ചരിത്രമാണ് പാകിസ്ഥാനുള്ളതെന്ന് പറഞ്ഞ വഖാര്‍ യൂനിസ് പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്ത രീതിയെ അഭിനന്ദിക്കുകയും ചെയ്തു. 'ബാബറും റിസ്‌വാനും ബാറ്റ് ചെയ്ത രീതിയും, അവരുടെ മുഖത്തെ ഭാവവും അതിശയിപ്പിക്കുന്നതാണ്. ഏറ്റവും നല്ല കാര്യം, റിസ്‌വാന്‍ ചെയ്തത്, മാഷല്ലാ, ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ട മൈതാനത്ത് നമസ്‌കാരം അര്‍പ്പിച്ചു, അത് ശരിക്കും എനിക്ക് വളരെ പ്രത്യേകതയുള്ളതായി തോന്നി.' വഖാര്‍ യൂനിസ് പറഞ്ഞു.

      ഇന്ത്യയുടെ ബാറ്റിംഗിനിടെ ഡ്രിങ്ക്സിനായി ഇടവേളയെടുത്തപ്പോഴാണ് റിസ്‌വാന്‍ ഗ്രൗണ്ടില്‍ നമസ്‌ക്കരിച്ചത്. ക്രിക്കറ്റ് മത്സരത്തില്‍ മതം കൂട്ടിക്കലര്‍ത്തി അഭിപ്രായ പ്രകടനം നടത്തിയ വഖാര്‍ യൂനിസിനെതിരെ കടുത്ത വിമര്‍ശനമാണ് ഇതിനുശേഷം നേരിടുന്നത്.

      മുന്‍ താരങ്ങളായ വെങ്കടേഷ് പ്രസാദ്, ആകാശ് ചോപ്ര എന്നിവരും വഖാറിനെ വിമര്‍ശിച്ചു രംഗത്തുവന്നു. നിരാശാജനകമായ പ്രതികരണമാണ് യൂനുസ് നടത്തിയതെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ അഭിപ്രായപ്പെട്ടു.

      Quinton de Kock | വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കില്ല; ഡീ കോക്ക് മത്സരത്തില്‍ നിന്നും പിന്മാറി

      T20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീ കോക്ക് പിന്മാറിയത് വര്‍ണവിവേചനത്തിനെതിരേ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാന്‍ മടിച്ചാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

      മത്സരത്തിന് മുന്‍പ് താരങ്ങള്‍ വര്‍ണവിവേചനത്തിനെതിരെ ഐക്യദാര്‍ഢ്യം അര്‍പ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വിശദീകരണമിങ്ങനെ. 'മുട്ടുകുത്തി പ്രതിഷേധിക്കാന്‍ മടിച്ച ഡീ കോക്കിന്റെ തീരുമാനം ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ടീം മാനേജ്മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും'- ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

      ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും പ്രതിഷേധിക്കാനോ ക്യാമ്പെയ്‌ന്റെ ഭാഗമാകാനോ ഡികോക്ക് തയ്യാറായിരുന്നില്ല. വിന്‍ഡീസിന് എതിരായ മത്സരത്തിന് മുമ്പ് ബ്ലാക്ക് ലൈവ്സ് മാറ്ററിന് പിന്തുണയറിച്ച താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നന്ദി പറഞ്ഞു. ലോകകപ്പില്‍ തുടര്‍ മത്സരങ്ങളിലും താരങ്ങള്‍ നിര്‍ദേശം പാലിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.

      വ്യക്തിപരമായ കാരണങ്ങളാല്‍ ഡീ കോക്ക് മത്സരത്തിനിറങ്ങുന്നില്ലെന്നാണ് ടോസ് വേളയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവുമ പറഞ്ഞത്. ടീമില്‍ എന്തോ വലിയ ആഭ്യന്തര പ്രശ്‌നം പുകയുന്നുണ്ടെന്നായിരുന്നു കമന്റേറ്ററായ ഷെയ്ന്‍ വാട്‌സണ്‍ ഇതിനോട് പ്രതികരിച്ചത്. ഡീ കോക്കിനെ വിമര്‍ശിച്ച് ഡാരന്‍ സമി, ദിനേഷ് കാര്‍ത്തിക് എന്നിവരും രംഗത്തെത്തി.
      Published by:Sarath Mohanan
      First published:
      )}