• HOME
 • »
 • NEWS
 • »
 • sports
 • »
 • Washington Sundar |വാഷിങ്ടണ്‍ സുന്ദറിന് കോവിഡ്; ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര നഷ്ടമാകും

Washington Sundar |വാഷിങ്ടണ്‍ സുന്ദറിന് കോവിഡ്; ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര നഷ്ടമാകും

കഴിഞ്ഞ പത്ത് മാസമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്നു താരം.

 • Last Updated :
 • Share this:
  ഇന്ത്യന്‍ താരം വാഷിങ്ടണ്‍ സുന്ദറിന്(Washington Sundar) കോവിഡ്(Covid 19) സ്ഥിരീകരിച്ചു. ഈ മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ(South Africa) ഏകദിന പരമ്പരയ്ക്കുള്ള (ODI series) ടീമില്‍ സുന്ദറിന് ഇടം ലഭിച്ചിരുന്നു. ഇതോടെ സുന്ദര്‍ ടീമിനൊപ്പം ചേരാനുള്ള സാധ്യത കുറഞ്ഞു. എന്നാല്‍ ബിസിസിഐ (BCCI) ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ല. ജനുവരി 19നാണ് പരമ്പര ആരംഭിക്കുന്നത്.

  രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. താരം ഐസൊലേഷനിലാണ്. കഴിഞ്ഞ പത്ത് മാസമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്നു താരം. ഈയടുത്ത് സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ താരം തമിഴ്നാടിനായി കളിക്കാനിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് വിളിയെത്തിയത്.

  വരും ദിവസങ്ങളില്‍ ടീം മുംബൈയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാനിരിക്കുകയാണ്. ഇപ്പോള്‍ ചെന്നൈയിലുള്ള താരം മുംബൈയില്‍ എത്തിയേക്കില്ല. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഈ മാസം 19, 21, 23 തീയതികളിലാണ്. താരത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താരത്തെ ഒഴിവാക്കിയേക്കും. അങ്ങനെ വന്നാല്‍ നിലവില്‍ ടെസ്റ്റ് ടീമിനൊപ്പമുള്ള ജയന്ത് യാദവ് ഏകദിന പരമ്പരയ്ക്കില്ല. വാഷിങ്ടന്‍ സുന്ദറിന് പകരം ജയന്തിനെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഷര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍.

  SA vs IND | സെവാഗ്-ഗംഭീർ സഖ്യത്തെ പിന്നിലാക്കി രാഹുൽ-മായങ്ക് സഖ്യം; സ്വന്തമാക്കിയത് വമ്പൻ റെക്കോർഡ്

  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SA vs IND) കേപ് ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കെ എല്‍ രാഹുല്‍ - മായങ്ക് അഗര്‍വാള്‍ സഖ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റൺസ് നേടിയ ഓപ്പണിംഗ് സഖ്യമെന്ന റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയത്.

  മത്സരത്തിൽ 12 റണ്‍സെടുത്ത രാഹുല്‍ ഒലിവറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറൈയെന്നെക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ തൊട്ടുപിന്നാലെ റബാഡയുടെ പന്തില്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കി 15 റണ്‍സെടുത്ത മായങ്കും പുറത്തായി.

  കേപ് ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ 31 റൺസ് നേടിയ സഖ്യം ദക്ഷിണാഫ്രിക്കൻ മണ്ണിൽ 200 റൺസിലധികം സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ ഓപ്പണിങ് സഖ്യമെന്ന റെക്കോർഡ് കൂടി സ്വന്തമാക്കി. ഇരുവരും ചേർന്ന് മൂന്ന് ടെസ്റ്റുകളിൽ നിന്നായി 220 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഓപ്പണിംഗ് വിക്കറ്റില്‍ വീരേന്ദര്‍ സെവാഗ് - ഗൗതം ഗംഭീര്‍ സഖ്യം 184 റൺസാണ് നേടിയിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ 153 റണ്‍സടിച്ചിട്ടുള്ള വസീം ജാഫര്‍ - ദിനേഷ് കാര്‍ത്തിക് സഖ്യമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

  നേരത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചൂറി കൂട്ടുകെട്ടുയര്‍ത്തിയ (117) രാഹുല്‍ - മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ ഓപ്പണിംഗ് സഖ്യം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 2007ലെ കേപ്‌ടൗണ്‍ ടെസ്റ്റില്‍ 153 റൺസ് കൂട്ടുകെട്ട് ഉയർത്തിയ ദിനേഷ് കാര്‍ത്തിക് - വസീം ജാഫര്‍ സഖ്യമാണ് ഈ നേട്ടത്തിൽ ആദ്യം എത്തിയത് പിന്നാലെ 2010ലെ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സെവാഗ് - ഗംഭീര്‍ സഖ്യം 137 റൺസടിച്ച് ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
  ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടുന്ന ഇന്ത്യ നിർണായകമായ മൂന്നാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 223 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയായിരുന്നു. അർധസെഞ്ചുറി പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ച വിരാട് കോഹ്‌ലിയുടെ (79 റൺസ്) ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ചേതേശ്വർ പൂജാര (43), ഋഷഭ് പന്ത് (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ നാലും മാർകോ യാൻസെൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.

  Published by:Sarath Mohanan
  First published: