'ഗ്രൗണ്ടില്‍ മഴ'; കിട്ടിയ അവസരത്തില്‍ സ്റ്റുഡിയോയില്‍ ബാറ്റെടുത്ത് സംഗക്കാരയും അക്രവും സ്മിത്തും; വീഡിയോ

മുന്‍ താരങ്ങളെല്ലാം വളരെ ആസ്വദിച്ചാണ് സ്റ്റുഡിയോക്കുള്ളില്‍ ക്രിക്കറ്റ് കളിക്കുന്നത്

news18
Updated: July 9, 2019, 9:05 PM IST
'ഗ്രൗണ്ടില്‍ മഴ'; കിട്ടിയ അവസരത്തില്‍ സ്റ്റുഡിയോയില്‍ ബാറ്റെടുത്ത് സംഗക്കാരയും അക്രവും സ്മിത്തും; വീഡിയോ
cricket
  • News18
  • Last Updated: July 9, 2019, 9:05 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ഇന്ത്യ ന്യൂസീലന്‍ഡ് സെമി ഫൈനല്‍ മത്സരം മഴമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. കളി ഇന്ന് നടക്കുകയാണെങ്കില്‍ എത്ര ഓവര്‍ ഉണ്ടാകുമെന്നോ നാളത്തേക്ക് മാറ്റിവെക്കുമോയെന്നതിലും തീരുമാനമായിട്ടില്ല. എന്നാല്‍ കളിക്കിടെ അല്‍പ്പം സമയം വീണുകിട്ടിയപ്പോള്‍ കമന്ററിക്കെത്തിയ മുന്‍ താരങ്ങള്‍ ബാറ്റും ബോളുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്.

മൈതാനത്തിനു പകരം സ്റ്റുഡിയോയിലാണ് കുമാര്‍ സംഗക്കാരയും വസീം അക്രവും ഗ്രെയിം സ്മിത്തും ബാറ്റും ബോളുമായി ഇറങ്ങിയത്. സംഭവത്തിന്റെ വീഡിയോ വേള്‍ഡ് കപ്പിന്റെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. മുന്‍ താരങ്ങളെല്ലാം വളരെ ആസ്വദിച്ചാണ് സ്റ്റുഡിയോക്കുള്ളില്‍ ക്രിക്കറ്റ് കളിക്കുന്നത്.

Also Read: 'കുല്‍ദീപിന്റെ കാര്യം ഓക്കെ, ഷമിയെ എന്തിന് പുറത്തിരുത്തി'; ചോദ്യവുമായി മുന്‍ താരവും ആരാധകരും

ഒന്നാം സെമി മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡിന്റെ ബാറ്റിങ്ങ് അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മഴ വില്ലനായെത്തുന്നത്. 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കെയായിരുന്നു കളി തടസ്സപ്പെട്ടത്. അര്‍ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണും (67), അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ റോസ് ടെയ്‌ലറുമാണ് നന്യൂസിലന്‍ഡിനായി മികച്ച പ്രകടനം പുറത്തെടുത്തത്.നിക്കോള്‍സ് (28), നീഷാം (12). ഗ്രാന്‍ഡ്‌ഹോം (16) എന്നിവര്‍ക്ക് ടീം ടോട്ടലിലേക്ക് കാര്യമായ സംഭവന നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

First published: July 9, 2019, 9:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading