• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ബിരിയാണി കഴിച്ചിറങ്ങിയാല്‍ പിന്നെങ്ങനെ?' പാക് ടീം ഫീല്‍ഡിങ്ങില്‍ അലസരാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വസീം അക്രം

പാക് ടീമിന്റെ അലസതയുടെ കാരണം ലോകകപ്പിനു മുന്നേ തന്നെ മുന്‍ നായകന്‍ വസീം അക്രം ചൂണ്ടിക്കാട്ടിയിരുന്നു.

news18
Updated: June 14, 2019, 9:24 AM IST
'ബിരിയാണി കഴിച്ചിറങ്ങിയാല്‍ പിന്നെങ്ങനെ?' പാക് ടീം ഫീല്‍ഡിങ്ങില്‍ അലസരാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വസീം അക്രം
pakistan team
news18
Updated: June 14, 2019, 9:24 AM IST
ലണ്ടന്‍: ലോകകപ്പില്‍ പാകിസ്ഥാന് തലവേദനയായിരിക്കുന്നത് ഫീല്‍ഡിങ്ങിലെ പിഴവുകളാണ്. കഴിഞ്ഞ മത്സരത്തില്‍ ഓസീസിനോട് ടീം തോല്‍ക്കാനുള്ള പ്രധാന കാരണവും ഈ പിഴവുകള്‍ തന്നെ. ഫിഞ്ചിന്റെ ഉള്‍പ്പെടെ ക്യാച്ചുകള്‍ വിട്ടുകളഞ്ഞ പാകിസ്ഥാന്റെ കൈയ്യില്‍ നിന്നും മത്സരവും പോവുകയായിരുന്നു. കഴിഞ്ഞ ദിവസം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യക്കെതിരായ മത്സരത്തിനുമുമ്പ് ഫീല്‍ഡിങ്ങില്‍ തിരിച്ച് വരേണ്ടതുണ്ടെന്നായിരുന്നു സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞത്. പാക് ടീമിന്റെ അലസതയുടെ കാരണം ലോകകപ്പിനു മുന്നേ തന്നെ മുന്‍ നായകന്‍ വസീം അക്രം ചൂണ്ടിക്കാട്ടിയിരുന്നു. താരങ്ങളുടെ ഭക്ഷണ രീതിയാണെന്ന് പ്രശ്‌നത്തിന് കാരണമെന്നായിരുന്നു അക്രം പറഞ്ഞത്.

Also Read: ലോകകപ്പില്‍ മഴ കളിച്ചപ്പോള്‍ താരങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു

'ബിരിയാണി കഴിച്ച് നിങ്ങള്‍ ഒരിക്കലും കളിക്കാന്‍ ഇറങ്ങരുത്. ബിരിയാണി കഴിച്ച് കളിക്കാനിറങ്ങിയാല്‍ നിങ്ങള്‍ക്ക് ചാമ്പ്യന്‍ ടീമുകളെ തോല്‍പ്പിക്കാനാകില്ല.' എന്നാണ് അക്രം ടീമിനോടായി പറഞ്ഞിരിക്കുന്നത്. പാകിസ്ഥാന്റെ ഭക്ഷണ മെനുവില്‍ ബിരിയാണി ഉണ്ടെന്നും അത് ശരിയായ ഡയറ്റിന് യോജിച്ചതല്ലെന്നുമാണ് അക്രം പറയുന്നത്. ഫീല്‍ഡില്‍ പാകിസ്ഥാന്‍ ടീമിന്റെ അലസ സമീപനത്തിന് ബിരിയാണി ഒരു പരിധി വരെ കാരണമായേക്കുമെന്ന മുന്നറിയിപ്പാണ് മുന്‍ താരം നല്‍കുന്നത്.

നേരത്തേ പാക് താരങ്ങളുടെ ശാരീരികക്ഷമതയിലും ഫീല്‍ഡിങ് നിലവാരത്തിലും കോച്ച് മിക്കി ആര്‍തര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് ഇന്ത്യാ പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ട് ലോകകപ്പിലെ ഏറ്റവും വലിയ മത്സരമാണ് ഞായറാഴ്ച നടക്കുക.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...