ഇന്റർഫേസ് /വാർത്ത /Sports / T20 World Cup | ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനം; കാരണം തുറന്നുപറഞ്ഞ് വസീം അക്രം

T20 World Cup | ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനം; കാരണം തുറന്നുപറഞ്ഞ് വസീം അക്രം

Wasim Akram (AFP Image)

Wasim Akram (AFP Image)

ടി20 ലോകകപ്പിൽ പാകിസ്ഥാനോട് 10 വിക്കറ്റിനു൦ തുടർന്ന് ന്യൂസിലൻഡിനോട് എട്ട് വിക്കറ്റിനു൦ തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ അസ്തമിക്കുകയായിരുന്നു.

  • Share this:

യുഎഇയിൽ നടന്ന ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നിലെ പ്രധാന കാരണം തുറന്നുപറഞ്ഞ് പാകിസ്ഥാന്റെ ഇതിഹാസ പേസർ വസീം അക്രം (Wasim Akram). ലോകകപ്പിൽ പാകിസ്ഥാനെതിരായ (INDvsPAK) മത്സരത്തില്‍ ഷഹീന്‍ അഫ്രീദി (Shaheen Afridi) തന്റെ ആദ്യ ഓവറിൽ നൽകിയ പ്രഹരത്തിൽ നിന്നും മുക്തരാകാൻ കഴിയാതിരുന്നതാണ് ടൂർണമെന്റിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന്റെ പ്രധാന കാരണമെന്നാണ് അക്രം പറയുന്നത്.

മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയേയും (Rohit Sharma) പിന്നാലെ കെ എൽ രാഹുലിനെയും (K L Rahul) വളരെ പെട്ടെന്നാണ് നഷ്ടമായത്. ഇരുവരെയും പുറത്താക്കി ഷഹീൻ അഫ്രീദിയാണ് ഇന്ത്യക്ക് ഇരട്ടപ്പ്രഹരം നൽകിയത്. ഇതിൽ നിന്നും മുക്തരാകാൻ കഴിയാതെ വന്ന ഇന്ത്യ മത്സരം പാകിസ്ഥാന് മുന്നിൽ അടിയറവ് വെക്കുകയും ചെയ്തു. പിന്നാലെ നടന്ന മത്സരത്തിൽ ന്യൂസിലന്‍ഡിനോടും കൂടി തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അസ്തമിക്കുകയുമായിരുന്നു. ഇതോടെ എട്ട് വർഷത്തിനിടെ ആദ്യമായി ഐസിസി ടൂര്‍ണമെന്‍റില്‍ സെമിയില്‍ പോലും എത്താതെ പുറത്താവുകയും ചെയ്തു.

ടൂർണമെന്റ് ആരംഭിക്കുന്ന സമയത്ത് കിരീടം നേടുമെന്ന് ഏവരും പ്രവചിച്ചിരുന്നു ടീമായിരുന്നു ഇന്ത്യ. എന്നാല്‍ ആദ്യ മത്സരത്തിന് ശേഷം, പ്രത്യേകിച്ച് ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിന് ശേഷം ഇന്ത്യക്ക് ടൂര്‍ണമെന്‍റിൽ തിരിച്ചുവരവ് നടത്താൻ കഴിഞ്ഞില്ല.

ഐപിഎല്ലിന് മുൻ‌തൂക്കം നൽകുന്നത് കൊണ്ടാണ് ലോകകപ്പില്‍ ഇന്ത്യൻ താരങ്ങൾക്ക് തിളങ്ങാൻ കഴിയാതിരുന്നത് എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലരും പറയുന്നതു കേട്ടു. ഇവിടെ വാസ്തവം എന്തെന്ന് വെച്ചാൽ ഇന്ത്യന്‍ താരങ്ങൾ ഐപിഎല്‍ അല്ലാതെ ലോകത്തെ മറ്റൊരു ടി20 ലീഗിലും കളിക്കുന്നില്ല. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തരായ ബൗളര്‍മാരെയും ഒപ്പം രാജ്യാന്തര ബൗളര്‍മാരെയും നേരിടാനുള്ള അവസര൦ ഇവിടെ ഇന്ത്യൻ താരങ്ങൾക്ക് നഷ്ടമാവുകയാണ്. അതുകൊണ്ട് തന്നെ നിലവിലെ പാകിസ്ഥാൻ ടീമിൽ കളിക്കുന്ന പല ബൗളർമാരെയും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേരിട്ടിട്ടില്ല. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി എന്നീ പാക് ബൗളർമാർക്കെതിരെ ഇന്ത്യൻ താരങ്ങൾ കളിച്ച ഇന്നിങ്‌സുകൾ വെറും വിരലുകളിൽ എണ്ണാവുന്നത് മാത്രമാണ്. ഇതിന്റെ പ്രധാന കാരണം, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആകെ കണ്ടുമുട്ടുന്നത് ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് എന്നതാണ്.

അതുകൊണ്ട് ഇനിയെങ്കിലും ഐപിഎല്ലിന് പുറമെ വിദേശ ലീഗുകളിലും കളിക്കാൻ ഇന്ത്യക്കാർക്ക് അവസരം നൽകണം. എല്ലാ ലീഗുകളിലും കളിക്കണമെന്നല്ല മറിച്ച് തിരഞ്ഞെടുത്ത ഒന്ന് രണ്ട്‍ ലീഗുകളിൽ ഇന്ത്യൻ താരങ്ങളെ കളിക്കാൻ അനുവാദം ലഭിക്കുകയാണെങ്കിൽ വിവിധ രാജ്യങ്ങളിലെ ബൗളർമാരെ എങ്ങനെ നേരിടണമെന്നതിനുള്ള പരിചയസമ്പത്ത് അവർക്ക് ലഭിക്കും. ഇത് ഐസിസി ടൂർണമെന്റുകളിൽ തീർച്ചയായും അവരുടെ ഉപകാരത്തിനെത്തും.

ആയതിനാൽ ഐപിഎല്ലിൽ മാത്രമായി ഇന്ത്യൻ താരങ്ങളെ തളച്ചിടാതെ മറ്റേതെങ്കിലും ലീഗിലും അവരെ കളിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തയാറാകണം. ടി20 ഫോർമാറ്റിൽ പണത്തിലും പ്രതാപത്തിലും പ്രൗഢിയിലും പ്രതിഭയിലും ഐപിഎൽ തന്നെയാണ് ലോകത്തിലെ ഒന്നാം നമ്പർ ലീഗ്. പക്ഷെ മറ്റ് രാജ്യങ്ങളിലെ ഒന്നോ രണ്ടോ ലീഗുകളിൽ ഇന്ത്യൻ കളിക്കാരെ കളിക്കാൻ അനുവദിക്കുന്നതാവും ശെരിയായ സമീപനം അക്രം പറഞ്ഞു.

First published:

Tags: ICC T20 World Cup, India Vs Pakistan, Indian cricket team, T20 World Cup