നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Wasim Akram |'ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രധാനം ഐപിഎല്‍, അതിന്റെ ഫലം ലോകകപ്പില്‍ കിട്ടുന്നു': പരിഹാസവുമായി വസിം അക്രം

    Wasim Akram |'ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രധാനം ഐപിഎല്‍, അതിന്റെ ഫലം ലോകകപ്പില്‍ കിട്ടുന്നു': പരിഹാസവുമായി വസിം അക്രം

    എല്ലാ സീനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ടീം ഇന്ത്യ അവസാന പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര കളിച്ചത് മാര്‍ച്ചിലാണ്.

    വസീം അക്രം

    വസീം അക്രം

    • Share this:
      ടി20 ലോകകപ്പിലെ(T20 World Cup) ഇന്ത്യയുടെ(India) തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് പിന്നാലെ കനത്ത വിമര്‍ശനവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം വസിം അക്രം(Wasim Akram). ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലാണ്(IPL) മുഖ്യമെന്നും ഐപിഎല്‍ കളിച്ചാല്‍ എല്ലാ തയ്യാറെടുപ്പുകളും ആയി എന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരകള്‍ കളിക്കുന്നതിലെ അലംഭാവമാണ് ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

      'എല്ലാ സീനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ടീം ഇന്ത്യ അവസാന പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര കളിച്ചത് മാര്‍ച്ചിലാണ്. ഇപ്പോള്‍ നവംബറായിരിക്കുന്നു. രാജ്യാന്തര പരമ്പരകളെ ഗൗരവമായി എടുക്കുന്നില്ല എന്ന് ഇത് തെളിയിക്കുന്നു. ഐപിഎല്‍ കളിക്കുന്നത് മാത്രം മതി എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ടി20 ലീഗുകളില്‍ കളിക്കുമ്പോള്‍ ഒന്നോ രണ്ടോ മികച്ച ബൗളര്‍മാരെയാണ് നേരിടേണ്ടിവരിക. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ച് മികച്ച ബൗളര്‍മാരെ അഭിമുഖീകരിക്കേണ്ടതായി വരും.'- വസിം അക്രം പറഞ്ഞു.

      'ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നില്ല. ഏകപക്ഷീമായ മത്സരമായിപ്പോയി. ഇന്ത്യ ഒട്ടനവധി തെറ്റുകള്‍ വരുത്തി. ടോസ് നഷ്ടപ്പെട്ടപ്പോള്‍ മാനസികമായി അവരല്‍പം പിന്നിലായി എന്ന് തോന്നി. ജീവന്‍മരണ പോരാട്ടത്തില്‍ രോഹിത് ശര്‍മ്മയെ മൂന്നാമത് ഇറക്കിയത് കനത്ത നിരാശയായി. രാജ്യാന്തര ടി20യില്‍ ഓപ്പണറായി നാല് സെഞ്ചുറികള്‍ താരത്തിനുണ്ട്. ഇഷാന്‍ കിഷനെ മൂന്നാം നമ്പറിലും ഇറക്കാമായിരുന്നു' അക്രം കൂട്ടിച്ചേര്‍ത്തു.

      Shoaib Akhtar |'എന്ത് മനോഭാവത്തിലാണ് നിങ്ങള്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചത്?; ടീം ഇന്ത്യയോട് ഷോയിബ് അക്തര്‍

      ഐസിസി ടിന്റി 20 ലോകകപ്പില്‍  ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.

      Read also: Virender Sehwag |ഇനിയുള്ള മൂന്ന് കളികള്‍ ജയിച്ചാലും ഇന്ത്യ സെമിയില്‍ എത്തില്ല; തുറന്നടിച്ച് വിരേന്ദര്‍ സേവാഗ്

      ഇപ്പോഴിതാ കിവീസിനെതിരായ തോല്‍വിയില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷോയിബ് അക്തര്‍. എന്ത് മാനസികാവസ്ഥയിലും മനോഭാവത്തിലുമാണ് ഇന്ത്യ കളിക്കുന്നതെന്ന് അക്തര്‍ ചോദിച്ചു. 'എന്തിനാണ് ഇഷാന്‍ കിഷനെ ഓപ്പണറാക്കിയത്? രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്ക് താഴ്ത്തിയത് എന്തിനാണ്? ഹാര്‍ദിക് പാണ്ഡ്യ കുറച്ച് നേരത്തെ പന്തെറിയേണ്ടതായിരുന്നു. ഇന്ത്യയുടെ ഗെയിം പ്ലാന്‍ എന്താണെന്ന് നമുക്ക് മനസിലാകുന്നില്ല. ഇന്ത്യന്‍ സ്‌ക്വാഡ് സമ്പൂര്‍ണ പരാജയമായിരുന്നു. വെറും ശരാശരി പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ടീമിന്റെ ബൗളിങ് സൈഡ് വളരെ മോശമാണ്.'- അക്തര്‍ പറഞ്ഞു.
      Published by:Sarath Mohanan
      First published:
      )}