നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ആത്മവിശ്വാസം തുടിക്കുന്ന ടീം ഇന്ത്യ; തൊണ്ണൂറുകളിലെ പാക് ടീമിനെ പോലെയെന്ന് വസീം അക്രം

  ആത്മവിശ്വാസം തുടിക്കുന്ന ടീം ഇന്ത്യ; തൊണ്ണൂറുകളിലെ പാക് ടീമിനെ പോലെയെന്ന് വസീം അക്രം

  ടീം എന്ന നിലയിൽ ഇന്ത്യ ആത്മവിശ്വാസം കണ്ടെത്തിയിരിക്കുന്നു. അവരുടെ ശരീരഭാഷയിൽ തന്നെ അത് വ്യക്തമാണ്.

  Image: Archives

  Image: Archives

  • Share this:
   ഐപിഎല്ലിന് ശേഷം ഇന്ത്യൻ താരങ്ങൾ നേരെ പറക്കുന്നത് ഓസ്ട്രേലിയയിലേക്കാണ്. നവംബർ 27 ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ്, ഏകദിനം, ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഡിസംബർ 17നാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഐസിസിയുട ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പാണ് പര്യടനത്തിലെ ഏറ്റവും പ്രധാന മത്സരം. ഡിസംബർ 17നാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഒരു ഡേ ആന്റ് നൈറ്റ് ഉൾപ്പെടെ നാല് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ഇതാദ്യമായാണ് ഓസ്ട്രേലിയയിൽ ഇന്ത്യ പകലും രാത്രിയുമായി മത്സരിക്കാൻ പോകുന്നത്.

   2018 ലാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തിയത്. ഇതിൽ ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാൽ 2020 ൽ സാഹചര്യം മാറി. കടുത്ത പ്രതിസന്ധികൾക്കിടയിലാണ് മത്സരം നടക്കുന്നത്. ഐപിഎല്ലിന് പിന്നാലെയുള്ള ഓസ്ട്രേലിയ-ഇന്ത്യ പരമ്പരയിൽ ടീം ഇന്ത്യയുടെ സാധ്യതയെ കുറിച്ച് പറയുകയാണ് മുൻ പാക് താരം വസീം അക്രം.

   ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളിങ് നിര ലോകത്തിലെ തന്നെ മികച്ചതാണെന്ന് വസീം അക്രം. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ഹേസൽവുഡ് തുടങ്ങിയവർ ടീമിന്റെ കരുത്താണ്. പിച്ചിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ക്രിക്കറ്റ് ബാസിന് നൽകിയ അഭിമുഖത്തിൽ അക്രം പറയുന്നു.

   You may also like:ബാറ്റിങ്ങിനിടയിലെ പാട്ട്; കിഷോർ കുമാറിന്റെ പാട്ട് പാടാൻ ആവശ്യപ്പെട്ട പാക് താരത്തെ കുറിച്ച് സെവാഗ്

   വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ചതാണ്. ഓസ്ട്രേലിയയാണ് തന്റെ ഇഷ്ടടീമെങ്കിലും ടീം ഇന്ത്യയുടെ ആത്മവിശ്വാസം വിജയ സാധ്യത വർധിപ്പിക്കുന്നുണ്ട്. ജസ്പ്രീത് ബൂംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പേസ് നിര ശക്തമാണ്. ഷമിയും ബൂംറയും ഉൾപ്പെടുന്ന ബൗളർമാർ മികച്ചവരാണ്. 145-150 വേഗതയിൽ പന്തെറിയാൻ ശക്തരാണവർ. മത്സരം കടുപ്പമായിരിക്കുമെങ്കിൽ വിജയ സാധ്യത അൽപ്പം കൂടുതലുള്ളത് ഓസ്ട്രേലിയയ്ക്കാണ്- വസീം അക്രം.

   ടീം ഇന്ത്യയുടെ ആത്മവിശ്വാസമാണ് വിജയത്തിന് അടിസ്ഥാനമെന്നും അക്രം. ടീം എന്ന നിലയിൽ അവർ ആത്മവിശ്വാസം കണ്ടെത്തിയിരിക്കുന്നു. അവരുടെ ശരീരഭാഷയിൽ തന്നെ അത് വ്യക്തമാണ്. തൊണ്ണൂറുകളിലെ പാക്കിസ്ഥാൻ ടീമിൽ ഉണ്ടായിരുന്ന ആത്മവിശ്വാസം പോലെയാണതെന്നും അക്രം.

   ഐപിഎല്ലിന് ശേഷം നേരെ ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കും. പരിക്കു മൂലം ടീമിൽ ഇല്ലാത്ത ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ എന്നിവരുടെ അഭാവമാണ് ടീം ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി.
   Published by:Naseeba TC
   First published:
   )}