• HOME
 • »
 • NEWS
 • »
 • sports
 • »
 • 'പഴയ സിനിമകളിലെ പോലീസുകാരെപ്പോലെ കളിക്കണം', ഫൈനല്‍ കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാരോട് വസിം ജാഫര്‍

'പഴയ സിനിമകളിലെ പോലീസുകാരെപ്പോലെ കളിക്കണം', ഫൈനല്‍ കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാരോട് വസിം ജാഫര്‍

പഴയ ബോളിവുഡ് സിനിമകളില്‍ പോലീസ് ചെയ്ത് പ്രശസ്തമായ കാര്യം ചെയ്യണമെന്നാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കു നല്‍കാനുള്ള എന്റെ കോഡ് രൂപത്തിലുള്ള സന്ദേശം. ഫൈനലില്‍ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അതുപയോഗിക്കണം.

Wasim Jaffer

Wasim Jaffer

 • Last Updated :
 • Share this:
  സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപഹാസ്യം നിറഞ്ഞതും ചിന്തിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പങ്കുവെക്കുന്നതില്‍ സജീവമാണ് മുന്‍ ഇന്ത്യന്‍ താരവും ഐ പി എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ് കോച്ചുമായ വസിം ജാഫര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയോ താരങ്ങളെയോ ആരെങ്കിലും താരം താഴ്ത്താനോ കളിയാക്കാനോ ശ്രമിച്ചാല്‍ ഉടന്‍ തന്നെ വസിം ജാഫറിലെ ട്രോളന്‍ എഴുന്നേല്‍ക്കും. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും ഉടനടി ജാഫറില്‍ നിന്നുമുണ്ടാകും. സ്വന്തമായി ഒരു യൂ ട്യൂബ് ചാനലും ജാഫര്‍ തുടങ്ങിയിട്ടുണ്ട്.

  കോഡ് രൂപത്തിലുള്ള ചിത്രങ്ങളും വാക്കുകളുമാണ് ജാഫര്‍ പ്രധാനമായും പങ്കു വെക്കുക. അതിന്റെയെല്ലാം അര്‍ത്ഥം ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ മാത്രമേ പിടി കിട്ടുകയുള്ളൂ. ഇപ്പോഴിതാ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഒരു പ്രധാന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ജാഫര്‍. വെറും നാല് ദിവസങ്ങള്‍ കൂടിയേ ഫൈനല്‍ ആരംഭിക്കാന്‍ ബാക്കിയുള്ളു. ഇത്തവണയും കോഡ് രൂപത്തിലുള്ള നിര്‍ദേശമാണ് ജാഫര്‍ നല്‍കിയിരിക്കുന്നത്. പഴയകാല സിനിമകളിലെ പോലീസുകാരെ പോലെ കളിക്കണമെന്നാണ് വസിം ജാഫര്‍ ബാറ്റ്‌സ്മാന്മാരോട് നിര്‍ദേശിക്കുന്നത്.

  'പഴയ സിനിമകളിലെ പോലീസുകാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടില്‍ നിങ്ങള്‍ കളിക്കേണ്ടത് അങ്ങനെയാണ്. ഇന്ത്യന്‍ ടീമിനൊപ്പം രണ്ടു തവണ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ സംഘത്തില്‍ ഞാനുണ്ടായിരുന്നു. പഴയ ബോളിവുഡ് സിനിമകളില്‍ പോലീസ് ചെയ്ത് പ്രശസ്തമായ കാര്യം ചെയ്യണമെന്നാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കു നല്‍കാനുള്ള എന്റെ കോഡ് രൂപത്തിലുള്ള സന്ദേശം. ഫൈനലില്‍ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അതുപയോഗിക്കണം'- ജാഫര്‍ യൂ ട്യൂബ് വീഡിയോയില്‍ ആവശ്യപ്പെട്ടു.

  ജാഫറിന്റെ ഈ 'കോഡ്' വളരെപെട്ടെന്ന് തന്നെ ചര്‍ച്ചയായി. അദ്ദേഹം എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നതിന് പല തരത്തിലുള്ള പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. പഴയ സിനിമകളില്‍ വളരെ വൈകിയാണ് പോലീസ് എത്താറുള്ളത്. എല്ലാ സംഭവങ്ങളും നടന്നു കഴിയുമ്പോഴാണ് അവരെത്തുക. സീം മൂവ്മെന്റ് ലഭിക്കുന്ന സാഹചര്യമാണെങ്കില്‍ ന്യൂസിലന്‍ഡ് പേസര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വളരെ ലേറ്റായി കളിക്കാന്‍ ശ്രദ്ധിക്കണമെന്ന സന്ദേശമാണ് ജാഫര്‍ കോഡിലൂടെ നല്‍കിയിരിക്കുന്നതെന്നാണ് കൂടുതല്‍ ആളുകളും പ്രതികരിക്കുന്നത്.

  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മികച്ച മുന്നൊരുക്കം നടത്തിയ ആത്മവിശ്വാസത്തിലാണ് ന്യൂസീലന്‍ഡ് ടീം. ഇംഗ്ലണ്ടില്‍ നടക്കുന്ന ഫൈനലിന് മുന്‍പ് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ടി ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ച അവര്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര നേട്ടത്തിന്റെ നിറവില്‍ നില്‍ക്കുകയാണ്. 22 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് മണ്ണില്‍ ഒരു പരമ്പര നേടുന്നത്. പരമ്പര നേട്ടത്തോടൊപ്പം രണ്ട് മത്സരങ്ങളിലും കാഴ്ചവച്ച മികച്ച പ്രകടനവും കൂടാതെ പരമ്പര വിജയം സമ്മാനിച്ച ഐ സി സി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും അവര്‍ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നത് ഉറപ്പാണ്.
  Published by:Sarath Mohanan
  First published: