'അറിയാതെപോകരുത് ഈ നേട്ടം'; മറ്റൊരു റെക്കോര്‍ഡ് കീഴടക്കി വസീം ജാഫര്‍
News18 Malayalam
Updated: January 8, 2019, 3:53 PM IST

- News18 Malayalam
- Last Updated: January 8, 2019, 3:53 PM IST
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന് ടെണ്ടുല്ക്കറിനെപ്പോലെയാണ് രഞ്ജി ട്രോഫിക്ക് വസീം ജാഫര്‍. രഞ്ജിയിലെ ഓരോ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുന്ന മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ കഴിഞ്ഞദിവസം രഞ്ജിയില്‍ മറ്റൊരു റെക്കോര്‍ഡും കുറിച്ചു. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടമാണ് നാല്‍പ്പതുകാരനായ ജാഫര്‍ സ്വന്തമാക്കിയത്.
സൗരാഷ്ട്രക്കെതിരെ വിദര്‍ഭയ്ക്ക് വേണ്ടി കളത്തിലിറങ്ങിയതോടെയാണ് ജാഫര്‍ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതാരമെന്ന നേട്ടം സ്വന്തമാക്കിയത്. 146 മത്സരങ്ങളിലാണ് താരം ഇതുവരെ പാഡണിഞ്ഞത്. മധ്യപ്രദേശ് താരം ദേവേന്ദ്ര ബുണ്ടേലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ജാഫര്‍ മറികടന്നത്. Also Read: ഏകദിനത്തിന് ബൂംമ്രയില്ല, കിവികളോടും; കങ്കാരുവേട്ടക്ക് പിന്നാലെ ടീമില്‍ മാറ്റവുമായി ഇന്ത്യ
നേരത്തെ രഞ്ജിയില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും വസീം ജാഫര്‍ സ്വന്തമാക്കിയിരുന്നു. നവംബറില്‍ ബറോഡയ്ക്കെതിരായ മത്സരത്തില്‍ 97 റണ്‍സിലെത്തിയപ്പോഴായിരുന്നു ജാഫര്‍ 11,000 പിന്നിട്ടത്.
Dont Miss: Also Read: 'ത്രികാലജ്ഞാനിയാണല്ലേ?' ജയം മാത്രമല്ല ഇക്കാര്യവും കുംബ്ലെ പ്രവചിച്ചു
മുംബൈ താരമായിരുന്ന ജാഫര്‍ 2015 മുതലാണ് വിദര്‍ഭയ്ക്കായി കളിക്കുന്നത്. രഞ്ജിയില്‍ 146 മത്സരങ്ങളില്‍ നിന്ന് 39 സെഞ്ച്വറികളും 84 അര്‍ദ്ധ സെഞ്ച്വറികളും ജാഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ച താരമാണ് ഇദ്ദേഹം.
സൗരാഷ്ട്രക്കെതിരെ വിദര്‍ഭയ്ക്ക് വേണ്ടി കളത്തിലിറങ്ങിയതോടെയാണ് ജാഫര്‍ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതാരമെന്ന നേട്ടം സ്വന്തമാക്കിയത്. 146 മത്സരങ്ങളിലാണ് താരം ഇതുവരെ പാഡണിഞ്ഞത്. മധ്യപ്രദേശ് താരം ദേവേന്ദ്ര ബുണ്ടേലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ജാഫര്‍ മറികടന്നത്.