• HOME
 • »
 • NEWS
 • »
 • sports
 • »
 • ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ നിയന്ത്രിക്കാൻ കെറ്റില്‍ബെറോ വേണ്ട, ധർമസേന മതി: വസിം ജാഫറിന്റെ ട്വീറ്റ്‌ വൈറൽ

ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ നിയന്ത്രിക്കാൻ കെറ്റില്‍ബെറോ വേണ്ട, ധർമസേന മതി: വസിം ജാഫറിന്റെ ട്വീറ്റ്‌ വൈറൽ

എന്തുകൊണ്ടാണ് കുമാര ധർമസേനയെ മതിയെന്ന് പറയുന്നതിലും കാരണമുണ്ട്. 2019-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസീലന്റിനെതിരേ ഇംഗ്ലണ്ടിന് നാല് ഓവർത്രോ റൺസ് നൽകിയ അമ്പയറാണ് കുമാര ധർമസേന.

Wasim Jaffer

Wasim Jaffer

 • News18
 • Last Updated :
 • Share this:
  സമൂഹമാധ്യമങ്ങളിൽ ട്രോളുകളിലൂടെ പ്രതികരിക്കുന്നതിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് മുൻ ഇന്ത്യൻ താരം വസിം ജാഫർ. ഇന്ത്യൻ ടീമിനെയും താരങ്ങളെയും ആരെങ്കിലും കളിയാക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ ജാഫറിലെ ട്രോളൻ ചാടി എഴുന്നേൽക്കും. പരിഹാസച്ചുവയുള്ളതോ, രൂക്ഷമായതോ, എപ്പോഴും സന്ദർഭത്തിന് അനുസരിച്ചായിരിക്കും താരത്തിന്റെ പ്രതികരണം. ഇപ്പോൾ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ അമ്പയറിങ്ങുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്ങ്സ് ബാറ്റിങ്ങ് കോച്ച് കൂടിയായ വസിം ജാഫർ.

  ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് അഭിമാനപ്രശ്നം കൂടിയാണ്. അതിന് കാരണങ്ങൾ നിരവധിയാണ്. 2019ലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ടെസ്റ്റ്‌ പരമ്പരയിലും ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റിരുന്നു. മറ്റൊരു കാര്യം ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയുമായി ബന്ധപ്പെട്ടാണ്. ധോണിക്ക് ശേഷം ഉന്നതിയിലേക്ക് ടീമിനെ നയിക്കുന്നുണ്ടെങ്കിലും ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ നേടിക്കൊടുക്കാൻ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല.

  അതിനാൽ തന്നെ എങ്ങിനെയും കോഹ് ലിക്കും കൂട്ടർക്കും കപ്പ് നേടണം. ഇപ്പോൾ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓൺഫീൽഡ് അമ്പയറായി ശ്രീലങ്കയുടെ കുമാര ധർമസേന മതിയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വസീം ജാഫർ. ഇംഗ്ലണ്ടിന്റെ റിച്ചാർഡ് കെറ്റില്‍ബെറോ വേണ്ടെന്നും കുമാര ധർമസേന മതിയെന്നും ട്വിറ്ററിൽ മീം പങ്കുവെച്ചാണ് വസീം ജാഫർ വ്യക്തമാക്കിയത്. കെറ്റിൽബെറോയ്ക്ക് നേരെ മുഖം തിരിക്കുന്നതും ധർമസേനയ്ക്കു നേരെ വിരൽ ചൂണ്ടുന്നതുമായ മീം ആണ് വസീം ട്വീറ്റ് ചെയ്തത്.

  'മെസ്സി ബാഴ്‌സയിൽ തുടർന്നാൽ എനിക്കേറെ സന്തോഷം': ലൂയിസ് സുവാരസ്

  ഇതിനു കാരണം മറ്റൊന്നുമല്ല. ഐ സി സിയുടെ നിർണായക പോരാട്ടങ്ങളിലെല്ലാം റിച്ചാർഡ് കെറ്റില്‍ബെറോ അമ്പയറായിരുന്നപ്പോൾ ഇന്ത്യക്ക് തോൽവി ആയിരുന്നു ഫലം. 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ലങ്കയോട് തോറ്റപ്പോള്‍ അവിടെയും 2015 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ തോറ്റപ്പോൾ അവിടെയും കെറ്റില്‍ബെറോ ആയിരുന്നു ഓൺഫീൽഡ് അമ്പയർ. കൂടാതെ 2017ലെ പാകിസ്ഥാന്‍ ടീമിനോട് തോറ്റ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019ലെ ന്യൂസിലാൻഡിനെതിരെ നടന്ന ഏകദിന ലോകകപ്പ് സെമി എന്നിവ എല്ലാം കെറ്റില്‍ബെറോ അമ്പയര്‍ റോളില്‍ വന്ന് നിയന്ത്രിച്ച മത്സരങ്ങൾ ആയിരുന്നു. എന്തായാലും, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വസിം ജാഫറിന്റെ ട്വീറ്റ് ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

  എന്തുകൊണ്ടാണ് കുമാര ധർമസേനയെ മതിയെന്ന് പറയുന്നതിലും കാരണമുണ്ട്. 2019-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസീലന്റിനെതിരേ ഇംഗ്ലണ്ടിന് നാല് ഓവർത്രോ റൺസ് നൽകിയ അമ്പയറാണ് കുമാര ധർമസേന. ഇത് ന്യൂസീലൻഡിന്റെ പരാജയത്തിൽ നിർണായകമായിരുന്നു. കുമാര്‍ ധര്‍മസേന തന്നെ ഇനി വരാനിരിക്കുന്ന ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നിയന്ത്രിക്കുന്നത് കിവീസ് ടീമിനെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കുവാന്‍ സഹായിക്കുമെന്നാണ് ജാഫറിന്റെ മീം ഉദ്ദേശിക്കുന്നത്.

  News summary | Wasim Jaffer suggests choice of umpire for WTC Final and it goes viral on twitter.
  Published by:Joys Joy
  First published: