നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പാക്ക് അനുകൂലിയെന്ന് ട്രോൾ; തകർപ്പൻ മറുപടിയുമായി വസീം ജാഫർ

  പാക്ക് അനുകൂലിയെന്ന് ട്രോൾ; തകർപ്പൻ മറുപടിയുമായി വസീം ജാഫർ

  പാകിസ്​താന്‍ പര്യടനം ഉപേക്ഷിച്ച ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോര്‍ഡിനെ വിമര്‍ശിച്ച മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറിനെതിരെ സമൂഹ മാധ്യമങ്ങളിൽ ആക്രമണം

  Wasim Jaffer

  Wasim Jaffer

  • Share this:
   പാകിസ്​താന്‍ പര്യടനം ഉപേക്ഷിച്ച ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോര്‍ഡിനെ വിമര്‍ശിച്ച മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറിനെതിരെ സമൂഹ മാധ്യമങ്ങളിൽ ആക്രമണം. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നടപടിയെ വിമർശിച്ച ജാഫറിനെ പാക്ക് അനുകൂലി എന്ന് വിളിച്ചാണ് ചില ട്വിറ്റർ ഉപയോക്താക്കൾ രംഗത്ത് വന്നത്. സമൂഹ മാധ്യമങ്ങളിൽ കുറിക്ക് കൊള്ളുന്ന മറുപടികളും പോസ്റ്റുകളുമായി സജീവ സാന്നിധ്യമായ ജാഫർ തനിക്കെതിരെ വന്നവർക്കെതിരെ തകർപ്പൻ മറുപടിയുമായി രംഗത്ത് വന്നതോടെ സംഭവം വൈറൽ ആവുകയായിരുന്നു.

   ന്യൂസിലൻഡ് ടീമിന് പിന്നാലെ ഇംഗ്ലണ്ടും പാകിസ്താനുമായുള്ള പര്യടനം സുരക്ഷാ ഭീഷണി മുൻനിർത്തി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതോടെയാണ് ജാഫർ ഇതിനെതിരെ രംഗത്ത് വന്നത്. എന്നാൽ പിന്നാലെ അദ്ദേഹത്തിന് നേരെ അധിക്ഷേപങ്ങൾ ഉയരുകയായിരുന്നു.

   ''ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോര്‍ഡിനോട്​ നിരാശ പ്രകടിപ്പിക്കാന്‍ പാക്ക്​ ക്രിക്കറ്റ്​ ബോര്‍ഡിന്​ കാരണങ്ങളുണ്ട്​. പാകിസ്​താനും വെസ്റ്റിന്‍ഡീസും കോവിഡ്​ പടര്‍ന്നപ്പോള്‍ വാക്​സിന്‍​ പോലും എത്തുന്നതിന്​ മുൻപ്​ അതൊന്നും വകവക്കാതെ പാക്കിസ്താന്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയിട്ടുണ്ട്. ഇക്കാരണം കൊണ്ടൊക്കെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് പാകിസ്താനോട് കടപ്പാടുണ്ട്. ഏറ്റവും കുറഞ്ഞത്​ പരസ്​പരമുള്ള രമ്പരകളെങ്കിലും ഒഴിവാക്കരുതായിരുന്നു. ക്രിക്കറ്റ്​ മത്സരങ്ങൾ ഇല്ലെങ്കിൽ വിജയികളുമില്ല." - ജാഫർ ട്വിറ്ററിൽ കുറിച്ചു.

   വസീം ജാഫറിന്‍റെ ഈ ട്വീറ്റിന് പിന്നാലെയാണ് അധിക്ഷേപങ്ങളുമായി നിരവധി പേർ എത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ മത്സരം നടന്നാല്‍ വസീം ജാഫര്‍ പാകിസ്താനെ പിന്തുണയ്ക്കും എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. ഇതിന് പിന്നാലെയാണ് ജാഫറിന്റെ മറുപടി എത്തിയത്.


   2007 ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ പാകിസ്താനെതിരെ ജാഫർ നേടിയ ഇരട്ടസെഞ്ചുറിയുടെ സ്ക്രീന്‍ ഷോട്ട് പങ്കു വച്ചാണ് അദ്ദേഹം മറുപടി നല്‍കിയത്. ആ മത്സരത്തില്‍ ഒന്നാം ഇന്നിങ്സിൽ 274 പന്തില്‍ 202 റണ്‍സാണ് വസീം ജാഫര്‍ നേടിയത്.

   അന്നത്തെ മത്സരത്തിൽ വസീം ജാഫറിന്റെ ഇരട്ട സെഞ്ചുറിയുടെയും സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ എന്നിവരുടെ സെഞ്ചുറികളുടെ ബലത്തിൽ പാകിസ്താനെതിരെ ഒന്നാം ഇന്നിങ്സിൽ 615 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ കുറിച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ജാഫർ അർധസെഞ്ചുറിയും നേടിയിരുന്നു. ഒന്നാം ഇന്നിങ്സിൽ പാകിസ്താനെ 456 റൺസിൽ പുറത്താക്കി ഇന്ത്യ ലീഡ് നേടിയെങ്കിലും ടെസ്റ്റ് സമനിലയിൽ കലാശിക്കുകയായിരുന്നു. മത്സരത്തിലെ താരം ജാഫർ തന്നെയായിരുന്നു.

   Also read- PAK vs ENG | സുരക്ഷാ ഭീഷണി: ന്യൂസിലന്‍ഡിന് പിന്നാലെ പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ട്

   ഇന്ത്യക്കായി 31 ടെസ്റ്റുകൾ കളിച്ച ജാഫർ 1944 റൺസ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറികളും, 11 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 212 ആൺ ഉയർന്ന സ്കോർ. 2008ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കാൺപൂരിൽ വെച്ചാണ് ജാഫർ ഇന്ത്യക്ക് വേണ്ടി അവസാനമായി ടെസ്റ്റ് കളിച്ചത്. ഇന്ത്യൻ ടീമിൽ പിന്നീട് സ്ഥാനം ലഭിക്കാതിരുന്ന താരം 2020ലാണ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. നിലവിൽ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ ബാറ്റിംഗ് പരിശീലകന്റെ റോൾ കൈകാര്യം ചെയ്യുന്നു.
   Published by:Naveen
   First published:
   )}