നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG l ആരാധകരെ കുഴപ്പിച്ച് വസിം ജാഫറിന്റെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ ട്വീറ്റ്

  IND vs ENG l ആരാധകരെ കുഴപ്പിച്ച് വസിം ജാഫറിന്റെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ ട്വീറ്റ്

  ഇത്തവണ താരങ്ങളുടെ പേരുകള്‍ക്ക് പകരം ചില വ്യക്തികളുടെ ചിത്രങ്ങളാണ് വസിം ജാഫര്‍ പങ്കുവച്ചിരിക്കുന്നത്.

  Wasim Jaffer

  Wasim Jaffer

  • Share this:
   സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപഹാസ്യം നിറഞ്ഞതും ചിന്തിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പങ്കുവെക്കുന്നതില്‍ സജീവമായി തുടരുന്ന വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ താരവും ഐ പി എല്ലില്‍ പഞ്ചാബ് കിങ്സിന്റെ ബാറ്റിങ് കോച്ചുമായ വസിം ജാഫര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയോ താരങ്ങളെയോ ആരെങ്കിലും താരം താഴ്ത്താനോ കളിയാക്കാനോ ശ്രമിച്ചാല്‍ ഉടന്‍ തന്നെ വസിം ജാഫറിലെ ട്രോളന്‍ ചാടി എഴുന്നേല്‍ക്കും. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും ഉടനടി ജാഫറില്‍ നിന്നുമുണ്ടാകും. ട്വിറ്ററില്‍ വസീം ജാഫറിന്റെ ഹ്യൂമര്‍ സെന്‍സ് പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. സ്വന്തമായി ഒരു യൂ ട്യൂബ് ചാനലും ജാഫറിനുണ്ട്.

   ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ നാളെ ആരംഭിക്കാനിരിക്കെ ആദ്യ ടെസ്റ്റിനുള്ള തന്റെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് വസിം ജാഫര്‍. പക്ഷെ തന്റേതായ രീതിയിലാണ് ജാഫറിന്റെ ടീം പ്രഖ്യാപനം. മുമ്പും ഇത്തരത്തില്‍ ആരാധകരെ കുഴക്കിയ ട്വീറ്റുമായി വസിം ജാഫര്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ട്വീറ്റിലൂടേയും അദ്ദേഹം ആരാധകരെ കുഴക്കുകയാണ്. ഇത്തവണ താരങ്ങളുടെ പേരുകള്‍ക്ക് പകരം ചില വ്യക്തികളുടെ ചിത്രങ്ങളാണ് വസിം ജാഫര്‍ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ നിന്നും അവരോട് സാമ്യമുള്ള ചെയ്യുന്ന ഇന്ത്യന്‍ താരത്തെ കണ്ടു പിടിച്ച് ഇന്ത്യന്‍ ടീം എന്താണെന്ന് സ്വയം കണ്ടെത്തണമെന്നതാണ് വസീം ജാഫര്‍ ആരാധകര്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന ടാസ്‌ക്.   ഹൃത്വിക് റോഷന്‍, ഷാരൂഖ് ഖാന്‍, സ്റ്റീവ് ഓസ്റ്റിന്‍, ജോണ്‍ എബ്രഹാം, സൗരഭ് പന്ത്, മുഹമ്മദ് അലി, രണ്‍വീര്‍ സിംഗ്, നാനി തുടങ്ങിയ താരങ്ങളുടെ ചിത്രമാണ് വസിം ജാഫര്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചില ബുദ്ധിശാലികള്‍ ജാഫറിന്റെ ട്വീറ്റ് ഡീകോഡ് ചെയ്തെടുക്കുന്നുമുണ്ട്.

   ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കുകയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ആരംഭിക്കുന്ന മത്സരം സോണി ചാനലുകളില്‍ തത്സമയം കാണാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ ഇന്ത്യയുടെ മികവിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നവര്‍ക്ക് ഈ പരമ്പരയിലെ മികച്ച പ്രകടനം കൊണ്ട് മറുപടി നല്‍കാനാകും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ സംഘത്തിനും വലിയൊരു നേട്ടമാകും പ്രത്യേകിച്ചും 2007ന് ശേഷം ഇംഗ്ലണ്ടില്‍ ഇതുവരെയും പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍.

   ഇന്ത്യന്‍ സ്‌ക്വാഡ്:

   വിരാട് കോഹ്ലി, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍.
   Published by:Sarath Mohanan
   First published: