നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'വിചിത്രം'; മാലിക്കിന്റെ പവര്‍ ഷോട്ടേറ്റ് പിടഞ്ഞ് നിക്കോള്‍സ്; സഹ താരത്തിന്റെ ഷോള്‍ഡറില്‍ തട്ടിയ പന്ത് പറന്ന് പിടിച്ച് സോധി

  'വിചിത്രം'; മാലിക്കിന്റെ പവര്‍ ഷോട്ടേറ്റ് പിടഞ്ഞ് നിക്കോള്‍സ്; സഹ താരത്തിന്റെ ഷോള്‍ഡറില്‍ തട്ടിയ പന്ത് പറന്ന് പിടിച്ച് സോധി

  • Last Updated :
  • Share this:
   അബുദാബി: ഇന്നലെ നടന്ന ന്യൂസിലാന്‍ഡ് പാകിസ്താന്‍ മത്സരം വാര്‍ത്തകളില്‍ നിറഞ്ഞത് പാക് താരം ഇമാം ഉള്‍ ഹഖിന്റെ തലയില്‍ ബോള്‍ കൊണ്ട സംഭവത്തെ തുടര്‍ന്നായിരുന്നു. എന്നാല്‍ അതിനു സമാനമായ മറ്റൊരു സംഭവവും മത്സരത്തിലുണ്ടായിരുന്നു. പാക് താരം ഷൊയ്ബ് മാലിക് ബാറ്റ് ചെയ്യുമ്പോഴായിരുന്നു കീവിസ് താരം നിക്കോള്‍സ് മൈതാനത്ത് പരിക്കേറ്റ് വീണത്.

   പാക് ഇന്നിങ്ങ്‌സിന്റെ 33 ാം ഓവറിലായിരുന്നു സംഭവം. ഇമാം ഉള്‍ ഹഖിനെ പരിക്കേല്‍പ്പിച്ച ലോക്കി ഫെര്‍ഗൂസന്‍ തന്നെയായിരുന്നു ഇത്തവണയും പന്തെറിഞ്ഞത്. സ്‌ട്രൈക്കില്‍ പാക് താരം ഷൊയ്ബ് മാലിക്കും. ലോക്കിയുടെ പന്ത് ലെഗ് സൈഡിലേക്ക് മാലിക്ക് കളിച്ചെങ്കിലും പവര്‍ ഷോട്ട് പതിച്ചത് ഷോര്‍ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നിക്കോള്‍സിന്റെ ചുമലിലാണ്.

   മത്സരത്തിനിടെ തലയ്ക്ക് പന്ത് കൊണ്ട് ഇമാം ഉള്‍ ഹഖ് ഗ്രൗണ്ടില്‍ വീണു; സ്തംഭിച്ച് ക്രിക്കറ്റ് ലോകം

   പവര്‍ ഷോട്ടേറ്റ താരം നിലത്ത് വീണ് പുളയുകയും ചെയ്തു. എന്നാല്‍ തോളില്‍ തട്ടിയ പന്ത് ഉയര്‍ന്ന് പൊന്തുകയായിരുന്നു. നിക്കോള്‍സ് വീണത് കണ്ട് ലെഗ് അമ്പയര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഞെട്ടി നില്‍ക്കുമ്പോഴേക്കും ഉയര്‍ന്ന് പൊന്തിയ പന്ത് സോധി പറന്ന് പിടിക്കുകയും ചെയ്തു. താന്‍ പുറത്തായെന്ന് മനസിലായെങ്കിലും വീണ് കിടക്കുന്ന താരത്തിന്റെ അടുത്തേക്കാണ് മാലിക് ആദ്യം എത്തിയത്. സഹതാരങ്ങള്‍ എത്തിയപ്പോഴേക്കും നിക്കോള്‍സ് എഴുന്നേല്‍ക്കുകയും ചെയ്തിരുന്നു.

   ഹര്‍മന്‍പ്രീത് നയിച്ചു; ലോകകപ്പിലെ ആദ്യ പോരട്ടത്തില്‍ ഇന്ത്യക്ക് 34 റണ്‍സ് ജയം

   10 റണ്ണുമായാണ് മാലിക് മത്സരത്തില്‍ പുറത്തായത്. നേരത്തെ പാക് ഇന്നിങ്ങ്‌സിന്റെ 13 ാം ഓവറിലാണ് ലോക്കി ഫെര്‍ഗ്യൂസന്റെ ബൗണ്‍സര്‍ ഇമാമിന്റെ തലയില്‍ കൊള്ളുന്നത്. ഗ്രൗണ്ടില്‍ പ്രാഥമിക ചികിത്സ നേടി താരം കളം വിടുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

   First published:
   )}