'വേറെ ലെവൽ, വേറെ ലെവൽ': അശ്വിനെ തമിഴിൽ പ്രോത്സാഹിപ്പിച്ച് വിരാട് കോലി
കന്നി ടെസ്റ്റ് കളിക്കാൻ ഇറങ്ങിയ ഇടം കൈയൻ സ്പിന്നർ അക്സർ പട്ടേൽ ആദ്യ ടെസ്റ്റിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടമെന്ന ബഹുമതി സ്വന്തമാക്കി.

വിരാട് കോലി, ആർ അശ്വിൻ
- News18
- Last Updated: February 16, 2021, 8:33 PM IST
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചിരിക്കുകയാണ്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് നിർണായകമായത് ആർ അശ്വിന്റെ പ്രകടനമാണ്. ഇംഗ്ലണ്ടിനെതിരായി ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ എട്ട് വിക്കറ്റുകളും ഒരു സെഞ്ച്വറിയും സംഭാവന ചെയ്ത ആർ അശ്വിൻ ഇന്ത്യയുടെ വിജയത്തിലെ പ്രധാനികളിൽ ഒരാൾ ആയിരുന്നു.
നാട്ടുകാരുടെ മുമ്പിൽ മികച്ച കളി പുറത്തെടുക്കാൻ ആർ അശ്വിന് കഴിഞ്ഞു. അതിൽ അശ്വിന് അഭിമാനിക്കാവുന്നതാണ്. പന്തുമായും ബാറ്റുമായും അശ്വിൻ കളത്തിൽ ഇറങ്ങിയപ്പോൾ എല്ലാം പൂർണ പിന്തുണ നൽകി ചെന്നൈ ഒപ്പം നിന്നു. ചുരുക്കത്തിൽ അശ്വിന് കഴിഞ്ഞ ദിവസം നടന്ന കളി സ്വപ്ന സമാനമായിരുന്നു. കളിക്കളത്തിലെ ഓരോ നീക്കത്തെയും പന്തും ബാറ്റും ഉപയോഗിച്ചുള്ള ഓരോ നീക്കവും മികച്ചതാക്കി മാറ്റി. തങ്ങളുടെ നാടിന്റെ കളിക്കാരന് മികച്ച പ്രോത്സാഹനമാണ് നാട്ടുകാരും നൽകിയത്. നാട്ടുകാരുടെ ഈ നിരന്തരമായ പ്രോത്സാഹനം കളിയിൽ ഉടനീളം ഒരു പ്രധാന സവിശേഷത ആയിരുന്നു. അതുകൊണ്ടു തന്നെ, കളിയിലുട നീളം ഒരു നായകനെ പോലെയാണ് തനിക്ക് തോന്നിയതെന്ന് അശ്വിൻ പറഞ്ഞു. ഇംഗ്ലണ്ടിന് എതിരായ ജയത്തോടെ വിരാട് കോലി ക്യാപ്റ്റനെന്ന നിലയിൽ എം എസ് ധോണിയുടെ റെക്കോർഡിന് ഒപ്പമെത്തി. ഈ ജയത്തോടെ ധോണിക്ക് ഒപ്പമെത്താൻ കോലിക്ക് കഴിഞ്ഞു. ടെസ്റ്റിൽ 21 വിജയങ്ങളെന്ന ധോണിയുടെ റെക്കോഡിന് ഒപ്പമാണ് കോലിയും സ്ഥാനം പിടിച്ചത്. അതേസമയം, ഒരു ടെസ്റ്റു കൂടി വിജയിച്ചാൽ കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനെന്ന ബഹുമതി കോലിക്ക് സ്വന്തമാകും.
അതേസമയം, അശ്വിനുള്ള പ്രോത്സാഹനം സ്റ്റേഡിയത്തിൽ നിന്ന് മാത്രമായിരുന്നില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും തമിഴിൽ പ്രോത്സാഹനവുമായി എത്തി. അശ്വിൻ ബെൻ സ്റ്റോക്സിന് ബൗൾ ചെയ്തപ്പോഴാണ് 'വേറെ ലെവൽ, വേറെ ലെവൽ' എന്ന് തമിഴിൽ പറഞ്ഞ് അശ്വിന് പ്രോത്സാഹനവുമായി കോലി എത്തിയത്.
വീഡിയോ കാണാം;
കളി കഴിഞ്ഞ് സംസാരിക്കവേ വേദിയിലെ കാണികളുടെ പ്രാധാന്യത്തെക്കുറിച്ച് കോലി പറഞ്ഞു.
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ജയിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്തിയിരിക്കുകയാണ്. രണ്ടാം ടെസ്റ്റിൽ 317 റൺസിന്റെ കൂറ്റൻ വിജയമാണ് കോലിയും സംഘവും നേടിയത്. 482 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 164 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
കന്നി ടെസ്റ്റ് കളിക്കാൻ ഇറങ്ങിയ ഇടം കൈയൻ സ്പിന്നർ അക്സർ പട്ടേൽ ആദ്യ ടെസ്റ്റിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടമെന്ന ബഹുമതി സ്വന്തമാക്കി. ഈ ബഹുമതി സ്വന്തമാക്കുന്ന ഒമ്പതാമത്തെ ഇന്ത്യൻ താരമാണ് അക്സർ. അശ്വിനും അക്സറും തിളങ്ങിയ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് ആണ് മോശം പ്രകടനം നടത്തിയത്. ടെസ്റ്റിൽ അശ്വിന് മുന്നിൽ സ്റ്റോക്സ് കീഴടങ്ങുന്നത് ഇത് പത്താം തവണയാണ്.
നാട്ടുകാരുടെ മുമ്പിൽ മികച്ച കളി പുറത്തെടുക്കാൻ ആർ അശ്വിന് കഴിഞ്ഞു. അതിൽ അശ്വിന് അഭിമാനിക്കാവുന്നതാണ്. പന്തുമായും ബാറ്റുമായും അശ്വിൻ കളത്തിൽ ഇറങ്ങിയപ്പോൾ എല്ലാം പൂർണ പിന്തുണ നൽകി ചെന്നൈ ഒപ്പം നിന്നു. ചുരുക്കത്തിൽ അശ്വിന് കഴിഞ്ഞ ദിവസം നടന്ന കളി സ്വപ്ന സമാനമായിരുന്നു. കളിക്കളത്തിലെ ഓരോ നീക്കത്തെയും പന്തും ബാറ്റും ഉപയോഗിച്ചുള്ള ഓരോ നീക്കവും മികച്ചതാക്കി മാറ്റി. തങ്ങളുടെ നാടിന്റെ കളിക്കാരന് മികച്ച പ്രോത്സാഹനമാണ് നാട്ടുകാരും നൽകിയത്. നാട്ടുകാരുടെ ഈ നിരന്തരമായ പ്രോത്സാഹനം കളിയിൽ ഉടനീളം ഒരു പ്രധാന സവിശേഷത ആയിരുന്നു. അതുകൊണ്ടു തന്നെ, കളിയിലുട നീളം ഒരു നായകനെ പോലെയാണ് തനിക്ക് തോന്നിയതെന്ന് അശ്വിൻ പറഞ്ഞു.
അതേസമയം, അശ്വിനുള്ള പ്രോത്സാഹനം സ്റ്റേഡിയത്തിൽ നിന്ന് മാത്രമായിരുന്നില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും തമിഴിൽ പ്രോത്സാഹനവുമായി എത്തി. അശ്വിൻ ബെൻ സ്റ്റോക്സിന് ബൗൾ ചെയ്തപ്പോഴാണ് 'വേറെ ലെവൽ, വേറെ ലെവൽ' എന്ന് തമിഴിൽ പറഞ്ഞ് അശ്വിന് പ്രോത്സാഹനവുമായി കോലി എത്തിയത്.
വീഡിയോ കാണാം;
😉KOHLI: வேற லெவல்🔥வேற லெவல் Ash 🔥
உண்மையாவே இது வேற லெவல் Video🏏📹
களத்தில் பந்துவீசி கொண்டிருக்கும் @ashwinravi99 ஐ தமிழ் வார்த்தை மூலம் Encourage செய்யும் @imVkohli & சக 🇮🇳 வீரர்கள்🥰#INDvENG pic.twitter.com/utnNoELgdK
— Star Sports Tamil (@StarSportsTamil) February 16, 2021