'ഇതെന്താ റോക്കറ്റോ'; താനെറിഞ്ഞ പന്ത് കണ്ട് അന്തം വിട്ട് റബാഡ; ചരിത്രത്തിലെ മോശം ബോളെന്ന് ക്രിക്കറ്റ് ലോകം

News18 Malayalam
Updated: November 18, 2018, 8:07 PM IST
'ഇതെന്താ റോക്കറ്റോ'; താനെറിഞ്ഞ പന്ത് കണ്ട് അന്തം വിട്ട് റബാഡ; ചരിത്രത്തിലെ മോശം ബോളെന്ന് ക്രിക്കറ്റ് ലോകം
  • Share this:
സിഡ്‌നി: ദക്ഷിണാഫ്രിക്കയുടെ ഓസീസ് പര്യടനത്തിലെ ടി 20 മത്സരം മഴമൂലം 10 ഓവറായി ചുരുക്കിയായിരുന്നു കളിച്ചത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസീസിനെ 21 റണ്‍സിന് പരാജയപ്പെടുത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റിന് 108 റണ്‍സെടുത്തപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളു.

എന്നാല്‍ മത്സരത്തിനിടയില്‍ ദക്ഷിണാഫ്രിക്കന്‍ താരം റബാഡയെറിഞ്ഞ പന്താണ് ഇന്ന് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തെന്ന ഖ്യാതിയുമായാണ് റബാഡയുടെ ബോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഐപിഎല്‍ 2019: ക്യാപ്റ്റന്‍സി തെറിക്കാന്‍ പോകുന്നത് ഈ മൂന്ന് താരങ്ങളുടേത്

ഓസീസിന്റെ ഇന്നിങ്ങസിന്റെ ഒമ്പതാം ഓവറിലാണ് റബാഡ എറിഞ്ഞ പന്ത് ആകാശത്തേക്ക് പോയത്. അതും പിച്ചില്‍ നിന്നും ഏറെ മാറി. റണ്ണെപ്പ് പൂര്‍ത്തിയാക്കിയ താരം ആക്ഷന്‍ പൂര്‍ത്തിയാക്കിയപ്പോഴേക്ക് പന്ത് സ്ലിപ്പാവുകയായിരുന്നു. തെറിച്ച പോയ പന്ത് ഗള്ളിയില്‍ നില്‍ക്കുകയായിരുന്ന ഫീല്‍ഡറുടെ കൈകളിലാണ് എത്തിയത്. തന്റെ ബോള്‍ പോയത് നോക്കി റബാഡയുള്‍പ്പെടെയുള്ള എല്ലാവരും മൈതാനത്ത് നിന്ന് ചിരിക്കുകയായിരുന്നു.

First published: November 18, 2018, 8:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading