നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഏറെക്കുറെ തീരുമാനമായി' പരിശീലകനെ തെരഞ്ഞെടുക്കുമ്പോള്‍ കോഹ്‌ലിയുടെ അഭിപ്രായം മാനിക്കപ്പെടണമെന്ന് കപില്‍ ദേവ്

  'ഏറെക്കുറെ തീരുമാനമായി' പരിശീലകനെ തെരഞ്ഞെടുക്കുമ്പോള്‍ കോഹ്‌ലിയുടെ അഭിപ്രായം മാനിക്കപ്പെടണമെന്ന് കപില്‍ ദേവ്

  നിലവിലെ പരിശീലകന്‍ തുടരുന്നത് സന്തോഷമുള്ള കാര്യമാണെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടത്

  kapil

  kapil

  • News18
  • Last Updated :
  • Share this:
   കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. പരിശീലക സ്ഥാനത്തേക്ക അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോഴേക്കും നിരവധിയാളുകളാണ് ഇന്ത്യന്‍ പരിശീലകരാകാന്‍ രംഗത്തെത്തിയിട്ടുള്ളത്. ഇതേസമയം തന്നെയായിരുന്നു നിലവിലെ പരിശീലകന്‍ തുടരുന്നത് സന്തോഷമുള്ള കാര്യമാണെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടത്.

   വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോഹ്‌ലിയുടെ ഈ വാക്കുകള്‍. എന്നാല്‍ നായകന്റെ അഭിപ്രായപ്രകടത്തിനു പിന്നാലെ തന്നെ ഇതിനെ എതിര്‍ത്ത് പരിശീലകനെ നിയമിക്കുന്നതിന് നേതൃത്വം നല്‍കുന്ന മൂന്നംഗ ഉപദേശക സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക്‌വാദ് രംഗത്തെത്തിയിരുന്നു. പരിശീലകനെ തിരഞ്ഞെടുക്കുമ്പോള്‍ നായകനായ കോലിയുടെ അഭിപ്രായം പരിഗണിക്കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

   Also Read: 'ആവേശം കൂടിപ്പോയി' പരമ്പര നേട്ടം ആഘോഷിക്കുന്നതിനിടെ ഗ്രൗണ്ടില്‍ ബൈക്കില്‍ നിന്ന് തെന്നി വീണ് കുശാല്‍ മെന്‍ഡിസ്

   എന്നാല്‍ ഗെയ്ക്‌വാദിന്റെ അഭിപ്രായത്തിന് വിപരീത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സമിതിയിലെ മറ്റൊരംഗവും ഇന്ത്യയുടെ മുന്‍ നായകനുമായ കപില്‍ദേവ്. കോഹ്‌ലിയുടെ വാക്കുകള്‍ മാനിക്കപ്പെടണമെന്നും താനുള്‍പ്പെടെയുള്ള പാനല്‍ മികച്ച രീതിയില്‍ പണിയെടുക്കുമെന്നുമാണ് കപില്‍ പറഞ്ഞിരിക്കുന്നത്. ഇരുവര്‍ക്കും പുറമെ ശാന്ത രംഗസ്വാമിയാണ് ഉപദേശക സമിതിയിലുള്ളത്.

   വിരാടിന്റെ അഭിപ്രായം പരിഗണിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായി രവി ശാസ്ത്രി തന്നെ തുടരാനാണ് സാധ്യത. കഴിഞ്ഞദിവസം മറ്റൊരു മുന്‍നായകനായ സൗരവ് ഗാംഗുലിലും നായകന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

   First published:
   )}