പാകിസ്ഥാന് സൂപ്പര്‍ ലീഗിനെ (PSL) നിലവിലെ ശൈലിയില്‍നിന്ന് വ്യത്യാസങ്ങള്‍ വരുത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജ (Ramiz Raja). ലോകത്തെ ഏറ്റവും സമ്പന്നമായ ലീഗ് എന്ന നിലയില്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍നിന്ന് (IPL) പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടുള്ള മാറ്റങ്ങളാണ് റമീസ് രാജ വിഭാഗവനം ചെയ്യുന്നത്.
നിലവിലെ ഡ്രാഫ്റ്റ് സിസ്റ്റത്തില്‍ നിന്നു മാറി കളിക്കാരെ ടീമിലെത്തിക്കാന്‍ ഐപിഎല്‍ മാതൃകയില്‍ താരലേലം നടത്തുന്നതിനാണ് മാറ്റങ്ങളുടെ പട്ടികയില്‍ പ്രഥമ പരിഗണന നല്‍കുക. പിഎസ്എല്‍ പണമെറിയുന്ന ലീഗായി മാറുന്നതോടെ, ഈ ലീഗിനെ തഴഞ്ഞ് ആരാണ് ഐപിഎല്ലിനായി പോകുന്നതെന്ന് കാണാമെന്നും റമീസ് രാജ വെല്ലുവിളിച്ചു.
താരലേലം പോലെയുള്ള മാറ്റങ്ങള്‍ നടപ്പാക്കുന്നതോടെ പിഎസ്എല്‍ സാമ്പത്തികമായി വളരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എല്ലാം പ്രതീക്ഷയ്ക്കൊത്ത് നടന്നാല്‍, അധികം വൈകാതെ ഐപിഎല്ലിനു ഭീഷണി ഉയര്‍ത്തുന്ന ലീഗായി പിഎസ്എല്‍ മാറുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
'സാമ്പത്തികമായി മെച്ചപ്പെടാന്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് പുതിയ ചില വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബോര്‍ഡിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ പിഎസ്എല്ലും ഐസിസി ഫണ്ടിങ്ങുമാണ്. പിഎസ്എല്ലിന്റെ കാര്യത്തില്‍ അടുത്ത സീസണ് മുതല്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയുണ്ട്. താരലേലം നടപ്പാക്കുന്നതാണ് പ്രധാനമായും പരിഗണനയിലുള്ളത്'- റമീസ് രാജ വെളിപ്പെടുത്തി.
'പാക് ക്രിക്കറ്റ് ബോര്‍ഡിനെ രക്ഷപ്പെടുത്താനുള്ള പ്രധാന മാര്‍ഗം പിഎസ്എല്‍ ആണെന്നു ഞാന്‍ കരുതുന്നു. പിഎസ്എല്‍ താര ലേല മാതൃകയിലേക്കു മാറ്റിയാല്‍ത്തന്നെ കാര്യമായ വ്യത്യാസം സംഭവിക്കും. താര ലേലത്തിനായി കൂടുതല്‍ പണം ചെലവഴിക്കണം. അങ്ങനെ വരുമ്ബോള്‍ പിഎസ്എല്‍ ഒഴിവാക്കി ആരാണ് ഐപിഎലിനായി പോകുന്നതെന്ന് നമുക്കു കാണാം.'- റമീസ് രാജ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൂടുതല്‍ പണം ചെലവഴിക്കാനുള്ള റമീസ് രാജയുടെ നിര്‍ദ്ദേശത്തോട് ടീമുകളുടെ ഉടമകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ടീമുകള്‍ കളിക്കാരെ സ്വന്തമാക്കാന്‍ ഡ്രാഫ്റ്റ് സംവിധാനമാണ് പിഎസ്എലില്‍ പിന്തുടരുന്നത്. അതുവഴി കാര്യമായി പണമില്ലാത്ത ടീമുകള്‍ക്കും മറ്റു ടീമുകളേപ്പോലെ തന്നെ കരുത്തുറ്റ താരനിരയെ സ്വന്തമാക്കാന്‍ അവസരമുണ്ട്.
Also read:
Rohit Sharma |'അവന് ഇഷ്ടം പോലെ കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും; ഫലം എന്തായാലും സഹിക്കാന്‍ ടീം തയ്യാര്‍': രോഹിത് ശര്‍മ്മ
ഡ്രാഫ്റ്റ് സിസ്റ്റം തുല്യ ശക്തിയുള്ള ടീമുകള്‍ രൂപീകരിക്കാന്‍ അവസരം നല്കുന്നതിനാല്, ഇതുവരെ നടന്ന ഏഴു സീസണുകള്‍ക്കിടെ ആറ് പിഎസ്എല്‍ ടീമുകളും ഒരു തവണയെങ്കിലും കിരീടം നേടിയിണ്ട്. അടുത്ത സീസണ് മുതല്‍ പിഎസ്എല്‍ കൂടുതല്‍ വേദികളിലേക്കു മാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. മത്സരങ്ങള്‍ ഹോം - എവേ രീതിയില്‍ സംഘടിപ്പിക്കാനാണ് ശ്രമം. അതുവഴി സ്റ്റേഡിയങ്ങളില്‍ നിന്നുള്ള വരുമാനം കാര്യമായ തോതില്‍ വര്‍ധിപ്പിക്കാമെന്നും റമീസ് രാജ കണക്കുകൂട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.