നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Dwayne Bravo |അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ

  Dwayne Bravo |അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ

  2012ലും 2016ലും ടി20 ലോക കിരീടം ഉയര്‍ത്തിയ ടീമിലെ അംഗമാണ് ബ്രാവോ.

  • Share this:
   വെസ്റ്റ് ഇന്‍ഡീസ്(West Indies) ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ(Dwayne Bravo) അന്താരാഷ്ട്ര ക്രിക്കറ്റില്‍(International cricket) നിന്ന് വിരമിക്കല്‍(Retirement) പ്രഖ്യാപിച്ചു. ഇന്നലെ, ശ്രീലങ്കക്കെതിരായ മത്സരത്തിനു പിന്നാലെയാണ് 38 കാരനായ ബ്രാവോ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടി20 ലോകകപ്പില്‍(T20 World Cup) സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ച വെസ്റ്റിന്‍ഡീസിന്റെ അവസാന സൂപ്പര്‍ 12 മത്സരം ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരെയാണ്(Australia). അത് കൊണ്ടു തന്നെ ഈ മത്സരമാകും വിന്‍ഡീസ് ജേഴ്‌സിയില്‍ ബ്രാവോയുടെ അവസാനത്തേത്.

   2018ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം തൊട്ടടുത്ത വര്‍ഷം പ്രഖ്യാപനം പിന്‍വലിച്ചിരുന്നു. 'വിരമിക്കാനുള്ള സമയമായെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഏറെ മികച്ച ഒരു കരിയര്‍ ലഭിച്ചു. 18 വര്‍ഷക്കാലം വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ എനിക്ക് സാധിച്ചു. ഇതില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടായിരുന്നു. എന്നാല്‍, തിരിഞ്ഞു നോക്കുമ്‌ബോള്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്'- ബ്രാവോ പറഞ്ഞു.

   2004 ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ബ്രാവോ, 164 ഏകദിനങ്ങളും, 90 ടി20 മത്സരങ്ങളും, 40 ടെസ്റ്റുകളുമാണ് വെസ്റ്റിന്‍ഡീസിനായി കളിച്ചത്. ഏകദിനത്തില്‍ 2968 റണ്‍സും 199 വിക്കറ്റുകളും നേടിയ താരം, ടി20 യില്‍ 1245 റണ്‍സ് നേടിയതിനൊപ്പം, 78 വിക്കറ്റുകളും വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 2200 റണ്‍സും, 86 വിക്കറ്റുകളുമാണ് ഈ ട്രിനിഡാഡുകാരന്റെ സമ്പാദ്യം. 2012ലും 2016ലും ടി20 ലോക കിരീടം ഉയര്‍ത്തിയ ടീമിലെ അംഗമാണ് ബ്രാവോ.

   ബാബര്‍ അസമിന്റെ മാച്ച് ഫീ പാക് വനിതാ താരത്തിന്റെ ചികിത്സക്കായി ഉപയോഗിക്കണം; പിസിബിയോട് ബാബറിന്റെ പിതാവ്

   പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ മാച്ച് ഫീ പാക് വനിതാ താരം ബിസ്മ അംജദിന്റെ ചികിത്സക്ക് വേണ്ടി ഉപയോഗിക്കാന്‍ പിസിബിയോട് നിര്‍ദേശിച്ച് ബാബറിന്റെ പിതാവ് അസം സിദ്ദിഖ്. പരിശീലനത്തിന് ഇടയിലാണ് 18കാരിയായ ബിസ്മ അംജദിന് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് ദിവസമായി ബിസ്മ അംജദിന് ഛര്‍ദില്‍ വിട്ടുമാറാതെ തുടരുകയാണ്.

   അംജദിന്റെ ചികിത്സയ്ക്ക് വേണ്ടതെല്ലാം ചെയ്യാന്‍ ഞാന്‍ പിസിബി ചെയര്‍മാന്‍ റമീസ് രാജയോട് ആവശ്യപ്പെടുകയാണ്. പാകിസ്ഥാന്റെ നക്ഷത്രം ധരിക്കുന്ന ഒരു താരം നിസഹായവസ്ഥയിലാണ് എങ്കില്‍ രാജ്യം നിസഹായവസ്ഥയിലാണ് എന്നാണ് അതിനര്‍ഥം, ബാബറിന്റെ പിതാവ് അസം സിദ്ധിഖ് പറഞ്ഞു.

   ബിസ്മയുടെ ചികിത്സാ ചെലവ് തങ്ങള്‍ വഹിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. സിന്ധ് പ്രവിശ്യയിലെ അക്കാദമിയില്‍ പരിശീലനം നടത്തുന്നതിന് ഇടയിലാണ് ബിസ്മയ്ക്ക് പരിക്കേറ്റത്. ബിസ്മയെ വീണ്ടും സ്‌കാനിങ്ങിന് വിധേയമാക്കുമെന്ന് താരത്തെ ചികിത്സിക്കുന്ന ന്യൂറോ സര്‍ജന്‍ വ്യക്തമാക്കി.

   ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്കെതിരേ ബാബര്‍ വീരോചിത പ്രകടനം നടത്തിയത് അമ്മ വെന്റിലേറ്ററിലായ വേദന മറന്നുകൊണ്ടാണെന്ന് അസം സിദ്ദിഖ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ- പാക് മത്സരം നടക്കുമ്പോള്‍ ബാബറിന്റെ മാതാവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് ബാബറിന്റെ പിതാവ് തുറന്ന് പറഞ്ഞത്.
   Published by:Sarath Mohanan
   First published:
   )}