HOME » NEWS » Sports » WEST INDIES BEAT SRI LANKA BY 5 WICKETS WIN ODI SERIES 3 0 AR INT

Srilanka Vs Windies ODI | വാലറ്റത്ത് അടിച്ചു തകർത്ത ലങ്കൻ താരം വാനിന്തു ഹസരംഗയ്ക്ക് റെക്കോർഡ്

ഹസരംഗയുടെ റെക്കോർഡ് പ്രകടനത്തിന് ലങ്കയെ ജയിപ്പിക്കാൻ സാധിച്ചില്ല. അഞ്ചു വിക്കറ്റിന് ജയിച്ച വെസ്റ്റിൻഡീസ് പരമ്പര 3-0ന് തൂത്തുവാരി.

News18 Malayalam | news18-malayalam
Updated: March 15, 2021, 11:17 PM IST
Srilanka Vs Windies ODI | വാലറ്റത്ത് അടിച്ചു തകർത്ത ലങ്കൻ താരം വാനിന്തു ഹസരംഗയ്ക്ക് റെക്കോർഡ്
wanindu-hasaranga
  • Share this:
ആന്‍റിഗ്വ : ശ്രീലങ്കയും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ തകർത്തടിച്ച് ശ്രീലങ്കൻ താരം വാനിന്തു ഹസരംഗ. 60 പന്തിൽ നിന്നും 80 റൺസ് നേടി താരം നടത്തിയ പ്രകടനം റെക്കോർഡ് ബുക്കിൽ ഇടം നേടുകയും ചെയ്തു. ഒരു ശ്രീലങ്കൻ എട്ടാം നമ്പർ ബാറ്റ്സ്മാന്‍റെ ഏറ്റവും ഉയർന്ന സ്‌കോറാണ് താരം കുറിച്ചത്. ഏഴ് ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടതായിരുന്നു താരത്തിന്‍റെ ഇന്നിംഗ്സ്. ഹസരംഗ നേടിയ 80 റൺസ് ശ്രീലങ്കയെ 274 റൺസ് എന്ന സ്കോറിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ഹസരംഗയുടെ റെക്കോർഡ് പ്രകടനത്തിന് ലങ്കയെ ജയിപ്പിക്കാൻ സാധിച്ചില്ല. അഞ്ചു വിക്കറ്റിന് ജയിച്ച വെസ്റ്റിൻഡീസ് പരമ്പര 3-0ന് തൂത്തുവാരി.

ആഷൻ ബണ്ടാരയുമായി ചേർന്ന് നേടിയ 123 റൺസ് വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കൻ ടീമിന്‍റെ ഏഴാം വിക്കറ്റിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കൂടിയായി. ആഷൻ ബണ്ടാര 55 റൺസ് നേടി പുറത്താകാതെ നിന്നു.

You May Also Like- ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്

എന്നാൽ ഹസരംഗയുടെ 80 റൺസ് ശ്രീലങ്കയ്ക്ക് ജയിക്കാനുള്ള വക നൽകിയില്ല. ഹസരംഗയുടെ 80 റൺസിന് മറുപടിയായി വിൻഡീസ് താരം ഡാരൻ ബ്രാവോ നേടിയ സെഞ്ചുറി വിൻഡീസിനെ വിജയത്തിലെത്തിച്ചു. അഞ്ച് വിക്കറ്റിന് മത്സരം ജയിച്ച വിൻഡീസ് മൂന്ന മത്സര പരമ്പര തൂത്തു വാരി.

You May Also Like- Jasprit Bumrah - Sanjana Ganesan Wedding| അഭ്യൂഹങ്ങൾക്ക് വിട; ക്രിക്കറ്റർ ജസ്പ്രീത് ബുംറക്ക് ജീവിതത്തിൽ പുതിയ ഇന്നിങ്സ്; സഞ്ജന ഗണേശിനെ ജീവിത സഖിയാക്കി

102 റൺസ് നേടി ബ്രാവോ 47-ാം ഓവറിൽ പുറത്താവുമ്പോഴേക്കും വിൻഡീസിന് ജയത്തിലേക്ക് വെറും 26 റൺസ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. ബ്രവോ പൊള്ളാർഡുമൊത്ത് 80 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പുറത്തായത്. ബ്രാവോ പുറത്തായ ശേഷം ഹോൾഡറെ കൂട്ടുപിടിച്ച് പൊള്ളാർഡ് വിൻഡീസ് ടീമിനെ ഒമ്പത് പന്ത് ബാക്കി നിൽക്കെ വിജയം സമ്മാനിച്ചു. 49ാം ഓവറിലെ മൂന്നാം പന്തിൽ സിക്സ് പറത്തിയാണ് ഹോൾഡർ വിൻഡീസ് ജയം ഉറപ്പിച്ചത്. കളിയിൽ പൊള്ളാർഡ് 53 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ബ്രവോയും ഷായ് ഹോപ്പും ചേർന്ന് പടുത്തുയർത്തിയ 109 റൺസിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് 39 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ച മുന്നിൽ കണ്ട വിൻഡീസിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

You May Also Like- അന്താരാഷ്ട്ര ടി20യിൽ 3000 റൺസ്; തകർപ്പൻ റെക്കോർഡുമായി വിരാട് കോഹ്ലി

മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി ഡാരൻ ബ്രാവോയേ തിരഞ്ഞെടുത്തു. പരമ്പരയിലെ മികച്ച പ്രകടനത്തിന് മാൻ ഓഫ് ദി സീരീസ് പുരസ്കാരം ഷായ് ഹോപ് നേടി.

സ്കോർ- ശ്രീലങ്ക 274/6 (50)
വെസ്റ്റിൻഡീസ് 276/5 (48.3)

English Summary- Wanindu Hazaranga records highest score of an eighth Sri lankan batsman
Published by: Anuraj GR
First published: March 15, 2021, 11:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories