നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL | കഴിഞ്ഞ സീസണില്‍ വില 8.5 കോടി രൂപ; ഇത്തവണ നെറ്റ് ബൗളര്‍; ഐപിഎല്ലില്‍ നിറം മങ്ങിയത് തിരിച്ചടി

    IPL | കഴിഞ്ഞ സീസണില്‍ വില 8.5 കോടി രൂപ; ഇത്തവണ നെറ്റ് ബൗളര്‍; ഐപിഎല്ലില്‍ നിറം മങ്ങിയത് തിരിച്ചടി

    വിക്കറ്റുനേട്ടം മിലിറ്ററി സല്യൂട്ടിലൂടെ ആഘോഷിക്കുന്ന രീതിയിലൂടെയാണ് കോട്രല്‍ ആരാധകശ്രദ്ധ നേടുന്നത്.

    News18

    News18

    • Share this:
      ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് പൊന്നും വിലയ്ക്ക് സ്വന്തമാക്കിയ താരമാണ് വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ ഷെല്‍ഡന്‍ കോട്രല്‍. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഈ സീസണില്‍ നെറ്റ് ബൗളറുടെ വേഷത്തിലാണ് അദ്ദേഹം ഐപിഎല്ലിനെതുന്നത്. ഒരു കോടി അടിസ്ഥാന വിലയ്ക്ക് ഇത്തവണത്തെ ലേലത്തില്‍ വന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് രണ്ടാംപാദത്തില്‍ നെറ്റ്‌ബോളറായി പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അതും വിന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയ ഒരു താരം.

      വിക്കറ്റുനേട്ടം മിലിറ്ററി സല്യൂട്ടിലൂടെ ആഘോഷിക്കുന്ന രീതിയിലൂടെയാണ് കോട്രല്‍ ആരാധകശ്രദ്ധ നേടുന്നത്. യുഎഇയില്‍ ഇന്ന് ആരംഭിക്കുന്ന രണ്ടാംപാദത്തില്‍ കോട്രല്‍ നെറ്റ് ബോളറാകുമെന്നു ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഏതു ടീമിനൊപ്പമാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

      2020 സീസണില്‍ 8.5 കോടി രൂപയ്ക്കു കിങ്‌സ് ഇലവന്‍ പഞ്ചാബാണ് കോട്രലിനെ സ്വന്തമാക്കിയത്. ട്വന്റി20യില്‍ താരത്തിനുള്ള മികച്ച റെക്കോര്‍ഡായിരുന്നു കോട്രലിനെ പൊന്നുംവിലയ്ക്കു വാങ്ങാന്‍ പഞ്ചാബ് ടീമിനെ പ്രേരിപ്പിച്ചത്. എന്നാല്‍ 6 കളികളില്‍ നിന്നു കോട്രാല്‍ നേടിയതാകട്ടെ ആറ് വിക്കറ്റുകള്‍ മാത്രം. പോരാത്തതിന് 8.80 ഇക്കോണമിയില്‍ റണ്‍സും വഴങ്ങി. രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാത്തിയ ഓരോവറില്‍ 30 റണ്‍സ് അടിച്ചുകൂട്ടിയതും കോട്രലിനെതിരെയാണ്.

      കോട്രലിന് പുറമെ ഡൊമിനിക് ഡ്രേക്സ്, ഫിഡല്‍ എഡ്വേര്‍ഡ്സ്, രവി രാംപോള്‍ എന്നിവരും നെറ്റ് ബൗളര്‍മാരാണ്. അടുത്തിടെ നാട്ടില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയില്‍ കോട്രല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് ഏകദിനങ്ങളില്‍ മൂന്ന് വിക്കറ്റെടുത്ത താരം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചു.

      നാല് ടി20 മത്സരങ്ങില്‍ അഞ്ച് വിക്കറ്റും വീഴ്ത്തി. കരീബിയന്‍ പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. അടുത്ത സീസണിലെ മെഗാ ലേലത്തിലൂടെ തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോട്രല്‍.

      IPL 2021| കോവിഡ് ഔട്ട്, ഐപിഎല്‍ ഇന്‍; രണ്ടാം പാദ ആവേശം കൊടിയേറ്റാന്‍ മുംബൈയും ചെന്നൈയും ഇറങ്ങുന്നു

      കാത്തിരിപ്പുകള്‍ക്ക് അവസാനം. ഒരിടവേളയ്ക്ക് ശേഷം ഐപിഎല്‍ ആവേശം വീണ്ടും നിറയുന്നു. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയില്‍ പെട്ട് നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ പതിനാലാം സീസണിന് ഇന്ന് പുനരാരംഭം. ഇന്ത്യയില്‍ നിന്നും യുഎഎയിലേക്ക് കളം മാറ്റി ചവിട്ടിയെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല. ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് രണ്ടാം പാദം ആവേശപ്പൂരമാക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും ഇന്ന് നേര്‍ക്കുനേര്‍ എത്തുന്നു. ഇന്ത്യന്‍ സമയം രാത്രി 7.30 ന് ദുബായില്‍ വെച്ച് ഈ വമ്പന്മാര്‍ ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം കൊടുമുടി കയറുമെന്നുറപ്പാണ്.

      ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ ടൂര്‍ണമെന്റിലെ ബയോ ബബിളിലേക്കും കോവിഡ് വ്യാപിച്ചതോടെയാണ് മെയ് നാലിന് ടൂര്‍ണമെന്റ് നിര്‍ത്തുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്. മെയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുമ്പോള്‍ വെറും 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്, ഇനി 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ഇവ യുഎഇയില്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായാണ് നടക്കുക.
      Published by:Sarath Mohanan
      First published:
      )}