• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അറുപത് വർഷം; 7000 വിക്കറ്റുകൾ... 85ാം വയസിൽ വിരമിക്കാനൊരുങ്ങി ഈ അതിശയ ക്രിക്കറ്റർ

അത്ഭുതമായി വിൻഡീസ് താരം

news18
Updated: August 28, 2019, 8:08 PM IST
അറുപത് വർഷം; 7000 വിക്കറ്റുകൾ... 85ാം വയസിൽ വിരമിക്കാനൊരുങ്ങി ഈ അതിശയ ക്രിക്കറ്റർ
News18
news18
Updated: August 28, 2019, 8:08 PM IST
എൺപത്തഞ്ചാം വയസിൽ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയോ? അതിശയിക്കേണ്ട, സംഭവം സത്യമാണ്. വെസ്റ്റിൻഡീസിൽ നിന്നുള്ള സെസിൽ റൈറ്റ് ആണ് 60 വർഷത്തിലേറെ നീണ്ട കരിയറിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. പ്രായമെന്നത് വെറുമൊരു അക്കം മാത്രമാണെന്ന് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുകയാണ് സെസിൽ റൈറ്റ്. കഴിഞ്ഞ ദിവസമാണ് സജീവ ക്രിക്കറ്റിൽ നിന്ന് സെസ് എന്നറിയപ്പെടുന്ന സാമുവൽ സെസിൽ റൈറ്റ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. കളി നിർത്താനൊരുങ്ങുമ്പോൾ പ്രായം 85 വയസ്.

1958ൽ ജമൈക്കക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ സെസിൽ പിന്നീട് ഇംഗ്ലണ്ടിലെത്തി. അവിടെ സെന്‍ട്രല്‍ ലാന്‍സഷെയര്‍ ലീഗില്‍ ക്രോംപ്റ്റണ് വേണ്ടി കളിക്കാൻ തുടങ്ങി. പിന്നീട് സെസിലിന് പോലും കൃത്യമായി ഓർമയില്ലാത്ത നിരവധി ടീമുകളും മത്സരങ്ങളും. 60 വർഷത്തിലേറെ നീണ്ട കരിയറിൽ 7000 ത്തിലധികം വിക്കറ്റാണ് ബൗളർ സ്വന്തമാക്കിയിട്ടുള്ളത്. വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനൊപ്പവും കളിച്ചിട്ടുണ്ട് സെസിൽ. ഭക്ഷണത്തില്‍ പ്രത്യേകം ക്രമീകരണമൊന്നും വരുത്തിയിട്ടില്ല. പരിശീലനം മുടക്കാതിരിക്കുന്നതിനാല്‍ ഒരു തരത്തിലുമുള്ള ശാരീരിക അസ്വസ്ഥതകളുമില്ലെന്ന് ഈ 85 കാരൻ പറയുന്നു. അപ്പർമിൽ ക്ലബിന് വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. സെപ്റ്റംബർ 7നാണ് വിരമിക്കൽ മത്സരം.

Also Read- India A Vs SouthAfrica A: ഏകദിനപരമ്പരക്ക് നാളെ കാര്യവട്ടത്ത് തുടക്കം

First published: August 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...