നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Viral video |പന്ത് സ്റ്റമ്പില്‍ വീഴാതിരിക്കാന്‍ ശ്രീലങ്കന്‍ താരത്തിന്റെ ശ്രമം; അവസാനം സംഭവിച്ചത് ഇങ്ങനെ; വീഡിയോ കാണാം

    Viral video |പന്ത് സ്റ്റമ്പില്‍ വീഴാതിരിക്കാന്‍ ശ്രീലങ്കന്‍ താരത്തിന്റെ ശ്രമം; അവസാനം സംഭവിച്ചത് ഇങ്ങനെ; വീഡിയോ കാണാം

    പരിഭ്രമിച്ചുള്ള ഈ ശ്രമത്തിനിടെ ഡി സില്‍വ സ്റ്റംപില്‍ ബാറ്റ് കൊണ്ട് അടിക്കുകയും ചെയ്തു.

    Credit: Twitter

    Credit: Twitter

    • Share this:
      വെസ്റ്റ് ഇന്‍ഡീസിനെതിരെ(West Indies) ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക(Sri Lanka) 386 റണ്‍സെടുത്ത് പുറത്തായിരിക്കുകയാണ്. മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് 6 വിക്കറ്റിന് 100 റണ്‍സ് എന്ന നിലയിലാണ്. രണ്ടാം ദിനം 3 വിക്കറ്റ് നഷ്ട്ടത്തില്‍ 267 റണ്‍സ് എന്ന നിലയില്‍ മത്സരം ആരംഭിച്ച ശ്രീലങ്കന്‍ ടീം തകര്‍ന്നടിയുകയായിരുന്നു. ധനന്‍ജയ ഡി സില്‍വയെ(61) ആണ് ആദ്യം ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഹിറ്റ് വിക്കറ്റായാണ് താരം പുറത്തായത്. ഈ പുറത്താകലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു.

      ഗബ്രിയേലിന്റെ ഓഫ് സൈഡിന് പുറത്തായി വന്ന പന്ത് ഡി സില്‍വ സോഫ്റ്റ് ഹാന്‍ഡില്‍ ഡിഫെന്‍ഡ് ചെയ്യുകയായിരുന്നു. ഡിഫെന്‍ഡ് ചെയ്ത പന്ത് സ്റ്റംപിന് നേരെയായി ബൗണ്‍സ് ചെയ്യുകയും ചെയ്തു. ഇതോടെ പന്ത് സ്റ്റംപില്‍ വീഴാതിരിക്കാന്‍ ബാറ്റ് കൊണ്ട് തട്ടി മാറ്റാന്‍ ഡി സില്‍വ ശ്രമിച്ചു. പരിഭ്രമിച്ചുള്ള ഈ ശ്രമത്തിനിടെ സ്റ്റംപില്‍ ബാറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. ഇതോടെ മികച്ച ഇന്നിങ്‌സിന് നിര്‍ഭാഗ്യകരമായ അന്ത്യമാവുകയായിരുന്നു. 95 പന്തില്‍ 61 റണ്‍സ് നേടിയാണ് ഡി സില്‍വ മടങ്ങിയത്.


      IND vs NZ| കിവീസിനെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; രോഹിത്തിനും സംഘത്തിനും സ്വന്തമായത് വമ്പൻ നേട്ടം

      ന്യൂസിലൻഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യൻ സംഘത്തിന് സ്വന്തമായത് വമ്പൻ നേട്ടം. ടി20യില്‍ കൂടുതല്‍ പരമ്പരകള്‍ തൂത്തുവാരിയ ടീമെന്ന റെക്കോർഡിനൊപ്പമാണ് രോഹിത് ശർമയും സംഘവും എത്തിച്ചേർന്നിരിക്കുന്നത്. റെക്കോർഡ് ഇന്ത്യക്കൊപ്പം പങ്കിടുന്നത് അവരുടെ ചിരവൈരികളായ പാകിസ്ഥാനാണ്. ഇരു ടീമുകളും ആറ് തവണയാണ് പരമ്പര തൂത്തുവാരിയിട്ടുള്ളത്. അഞ്ച് പരമ്പരകള്‍ തൂത്തുവാരിയ അഫ്ഗാനിസ്ഥാൻ, നാല് പരമ്പരകൾ തൂത്തുവാരിയ നടത്തിയ ഇംഗ്ലണ്ട് എന്നിവരാണ് എലൈറ്റ് ലിസ്റ്റിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.

      ടി20 ഫോര്‍മാറ്റില്‍ ഇതു രണ്ടാം തവണ മാത്രമാണ് മൂന്നോ അതില്‍ അധികമോ മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ തൂത്തുവാരുന്നത്. നേരത്തേ 2020ല്‍ ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ വെച്ച് നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കിവീസിനെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ ഒന്നില്‍ക്കൂടുതല്‍ തവണ ടി20 പരമ്പര തൂത്തുവാരിയിട്ടുള്ളത്. 2018ല്‍ ഇന്ത്യയിൽ വെച്ച് 3-0നും 2019ല്‍ അവരുടെ തട്ടകത്തില്‍ നടന്ന പരമ്പരയിലും ഇന്ത്യ ഇതേ സ്കോറിനാണ് തൂത്തുവാരിയത്. 2016ല്‍ ഓസ്‌ട്രേലിയ (3-0), 2017ല്‍ ശ്രീലങ്ക (3-0) എന്നിവർക്കെതിരെയും ഇന്ത്യ പരമ്പരകൾ തൂത്തുവാരിയിട്ടുണ്ട്.

      ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യ പരമ്പര നേടിയിരുന്നു. ഇതോടെ മൂന്നാം ടി20 അപ്രസക്തമായിരുന്നെങ്കിലും അവസാന മത്സരത്തിലും വമ്പൻ ജയം നേടിയതോടെയാണ് ഇന്ത്യ മൂന്ന് മത്സര പരമ്പര തൂത്തുവാരിയത്.
      Published by:Sarath Mohanan
      First published:
      )}