HOME » NEWS » Sports » WEST INDIES WINS THE ODI SERIES AGAINST SRI LANKA FOR 3 0 MM INT

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്

West Indies wins the ODI series against Sri Lanka for 3-0 | ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം ഒൻപതു പന്ത് ബാക്കി നിൽക്കെ വെസ്റ്റ് ഇൻഡീസ് മറി കടന്നു

News18 Malayalam | news18-malayalam
Updated: March 15, 2021, 3:12 PM IST
ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്
ശ്രീലങ്കയ്‌ക്കെതിരെ വിൻഡീസിന് വിജയം
  • Share this:
ആന്റിഗ്വ: സ്വന്തം നാട്ടിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പര ആഥിതേയരായ വെസ്റ്റ് ഇൻഡീസ് തൂത്തുവാരി. ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം ഒൻപതു പന്ത് ബാക്കി നിൽക്കെ വെസ്റ്റ് ഇൻഡീസ് മറികടന്നു. ഈ ജയത്തോടു കൂടി വെസ്റ്റ് ഇൻഡീസ് പരമ്പര 3-0 ന് സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിന് വേണ്ടി 102 റൺസ് നേടിയ ഡാരൻ ബ്രാവോ കളിയിലെ താരമായി. വിൻഡീസിന്റെ ഷായി ഹോപ്പ് ആണ് പരമ്പരയിലെ താരം.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ടീം ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. പതിവുപോലെ ഹാസരംഗക്ക് മാത്രമാണ് ടീമിൽ പറയത്തക്ക പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത്. ഏഴ് ബൗണ്ടറികളും മൂന്നും സിക്സറുകളും സഹിതം 60 പന്തുകളിൽ 80 റൺസ് താരം പുറത്താകാതെ പൊരുതി. ശ്രീലങ്കയ്ക്കുവേണ്ടി ബൻധാര അർദ്ധ സെഞ്ചുറി നേടി. 74 പന്തുകളിൽ നിന്ന് 55 റൺസ് നേടിയ താരം ഹാസരംഗക്ക് മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിരയിൽ ഓപ്പണറായ ഷൈ ഹോപ്പ്, ഡാരൻ ബ്രാവോ, കീറോൺ പൊള്ളാർഡ് തുടങ്ങിയവർ ജയം അനായാസമാക്കി.132 പന്തിൽ അഞ്ചു ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 102 റൺസ് നേടിയ ബ്രാവോയ്ക്ക് നീണ്ട അഞ്ചു വർഷത്തിന് ശേഷമുള്ള ആദ്യത്തെ സെഞ്ചുറിയായിരുന്നു ഇന്നലത്തേത്.

ശ്രീലങ്കയ്ക്ക് ഇത് വെറുമൊരു പരമ്പര തോൽവി മാത്രമല്ല. വേൾഡ് കപ്പ്‌ സൂപ്പർ ലീഗിൽ ഏറ്റവും താഴെ നിലയിൽ തന്നെ തുടരാനുള്ള മാച്ച് കൂടിയായി മാറി. കൂടാതെ ശ്രീലങ്കയുടെ മധ്യനിര ബാറ്റിങ്ങ് തകർച്ചയും ടീമിനെ പ്രതികൂലമായി ബാധിച്ചു.

കുറച്ചുകാലമായി തുടരുന്ന ഹാസരംഗയുടെ സംഭാവന മാത്രമാണ് ശ്രീലങ്കയുടെ മധ്യനിര ബാറ്റിങ്ങിന്റെ ശക്തി. ബൗളിങ്ങിലും പറയത്തക്ക പ്രതിരോധം തീർക്കാനോ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടാനോ ശ്രീലങ്കയ്ക്ക് കഴിയുന്നില്ല. ബാറ്റ്സ്മാന്മാരുടെ അബദ്ധങ്ങളാണ് പലപ്പോഴും വഴിത്തിരിവുകൾ ഉണ്ടാക്കിയിരുന്നത്.

ഹാസരംഗയിൽ നിന്നും ആഷെൻ ബന്ദാരയിൽ നിന്നുമുള്ള ഗംഭീരമായ പ്രത്യാക്രമണം നടത്തിയിരുന്നില്ലെങ്കിൽ വെസ്റ്റ് ഇൻഡീസിന് മത്സരം വളരെ അനായാസമായേനെ.

കളിക്കിടയിൽ മറ്റൊരു രസകരമായ സംഭവം കൂടി അരങ്ങേറി. തേനീച്ചകൾ കൂട്ടമായി പറന്നെത്തിയതിനെ തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. ശ്രീലങ്കയുടെ ബാറ്റിങ്ങിനിടെ 38-ാം ഓവറിലായിരുന്നു സംഭവം. തേനീച്ച ആക്രമണം ഒഴിവാക്കാന്‍ ഗ്രൗണ്ടിലുണ്ടായിരുന്ന എല്ലാവരും മുഖം മറച്ച്‌ ഗ്രൗണ്ടില്‍ കിടന്നു. സ്ലിപ്പിലെ ഫീല്‍ഡറാണ് ആദ്യം ഗ്രൗണ്ടില്‍ കമിഴ്ന്ന് കിടന്നത്. പിന്നാലെ വിക്കറ്റ് കീപ്പറും ബൗളറും അംപയറും ബാറ്റ്‌സ്മാന്മാരും അതാവർത്തിച്ചു.

English Summary: Team West Indies etched another stupendous win on the home ground by beating Sri Lanka in the ODI series for 3-0. Darren Bravo has been chosen as the Man of the Match and Shai Hope, Man of the Series
Published by: user_57
First published: March 15, 2021, 3:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories