നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Kapil Dev |കളിക്കാര്‍ക്ക് ഐപിഎല്ലാണ് മുഖ്യമെങ്കില്‍ നമുക്കെന്ത് ചെയ്യാനാകും; ടി20 ലോകകപ്പ് തകര്‍ച്ചയില്‍ കപില്‍ ദേവ്

    Kapil Dev |കളിക്കാര്‍ക്ക് ഐപിഎല്ലാണ് മുഖ്യമെങ്കില്‍ നമുക്കെന്ത് ചെയ്യാനാകും; ടി20 ലോകകപ്പ് തകര്‍ച്ചയില്‍ കപില്‍ ദേവ്

    കഴിഞ്ഞ എട്ടു ടി20 ടൂര്‍ണമെന്റുകളില്‍ ആദ്യമായാണ് ടീം നോക്കൗട്ട് റൗണ്ടിലെത്താതിരിക്കുന്നത്.

    Kapil Dev

    Kapil Dev

    • Share this:
      താരങ്ങള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നതിനേക്കാള്‍ ഐപിഎല്‍(IPL) കളിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതില്‍ എന്ത് പറയാന്‍ കഴിയുമെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്(Kapil Dev). ടി20 ലോകകപ്പില്‍(ICC T20 World Cup) ഇന്ത്യന്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്തായതിന് ശേഷം സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍.

      അടുത്ത ലോകകപ്പിനായി ബിസിസിഐയും താരങ്ങളും ഇപ്പോള്‍ തന്നെ പ്ലാനിംഗ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 2022 ല്‍ നടക്കുന്ന ടി 20 ലോകകപ്പിനായി ടീം ഒരുങ്ങണം. കഴിഞ്ഞ എട്ടു ടി20 ടൂര്‍ണമെന്റുകളില്‍ ആദ്യമായാണ് ടീം നോക്കൗട്ട് റൗണ്ടിലെത്താതിരിക്കുന്നത്- കപില്‍ ദേവ് പറഞ്ഞു.

      താന്‍ ഐപിഎല്ലിന് എതിരല്ലെന്നും ടൂര്‍ണമെന്റിനും ലോകകപ്പിനും ഇടയില്‍ ആവശ്യമായ ഇടവേളയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ടി 20 ലോകകപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം വിരാട് കോഹ്ലി ഏറ്റെടുക്കണമെന്നും കപില്‍ ആവശ്യപ്പെട്ടു. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പാഠമെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

      T20 World Cup| 'വീട്ടിലേക്ക് മടങ്ങുകയാണ്'; കോഹ്ലിയുടെ ട്വീറ്റ് കുത്തിപ്പൊക്കി പാക് ആരാധകർ; ട്രോൾ

      ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡ് (New Zealand) അഫ്ഗാനിസ്ഥാനെ (Afghanistan) എട്ട് വിക്കറ്റിന് കീഴടക്കിയതോടെ തകർന്നത് ഇന്ത്യയുടെ (India) സെമി ഫൈനൽ (Semi final) മോഹങ്ങൾ ആയിരുന്നു. നമീബിയക്കെതിരായ സൂപ്പര്‍ 12ലെ ഒരു മല്‍സരം ബാക്കിനില്‍ക്കെ വിരാട് കോഹ്ലിയുടെയും സംഘത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. അഫ്ഗാൻ ജയിച്ചിരുന്നെങ്കിൽ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം ലഭിക്കുമായിരുന്നു. ന്യൂസിലൻഡ് ജയിച്ചതോടെ ഇതിനുള്ള സാധ്യത ഇന്ത്യക്ക് മുന്നിൽ അടയുകയായിരുന്നു.

      ഇപ്പോഴിതാ ടി20 ലോകകപ്പിൽ നിന്നും ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ( Indian Captain Virat Kohli) പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് പാകിസ്ഥാൻ ആരാധകർ. 2012 ൽ ഏഷ്യാ കപ്പിലെ തോൽവിക്ക് പിന്നാലെ കോഹ്‌ലിയിട്ട ട്വീറ്റാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. 'വീട്ടിലേക്ക് മടങ്ങുകയാണ്, സുഖകരമായ അനുഭവമല്ല ഇത്' എന്നായിരുന്നു കോഹ്‌ലി അന്ന് കുറിച്ചത്. ഇതാണ് ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ പാക് ആരാധകർ കുത്തിപ്പൊക്കിയത്.

      ടൂർണമെന്റിൽ കിരീടം നേടുവാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിൽ ഒന്നായ ഇന്ത്യക്ക് ആദ്യത്തെ രണ്ട് മത്സരങ്ങളിലെ ഫലങ്ങളാണ് തിരിച്ചടിയായത്. ആദ്യത്തെ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് അഞ്ച് വിക്കറ്റിന്റെ തോൽവിയും ഏറ്റുവാങ്ങി. പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ വമ്പൻ ജയം നേടി തിരിച്ചുവരവ് നടത്തിയെങ്കിലും അപ്പോഴേക്കും മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കേണ്ട അവസ്ഥയാവുകയായിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് മത്സരം ഇന്ത്യയുടെ സെമി യോഗ്യതയിൽ നിർണായകമായത്. ഇതിൽ ന്യൂസിലൻഡ് ജയം നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കൊണ്ടുവന്ന് ഇന്ത്യൻ ടീമിനെ പാക് ആരാധകർ ട്രോളിയത്.
      Published by:Sarath Mohanan
      First published:
      )}