ഇന്ത്യയെ ക്യാപ്റ്റൻ വിരാട് കോലിയുടെ തുടർച്ചയായുള്ള മോശം ഫോം ആരാധകരെ തീർത്തും നിരാശപ്പെടുത്തുകയാണ്. ക്രൈസ്റ്റ് ചർച്ചിൽ രണ്ടാം ഇന്നിംഗ്സിലും വിക്കറ്റിന് മുന്നിൽ കുടുങ്ങിയ കോലി ന്യുസീലൻഡ് പര്യടനത്തിൽ നേടിയത് ഒരൊറ്റ അർദ്ധസെഞ്ച്വറി മാത്രമാണ്.
നമ്മുടെ ക്യാപ്റ്റന്‍ എന്തുപറ്റിയെന്ന ആശങ്കയാണ് ആരാധകർക്കുള്ളത്. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചോദ്യവും ഇതാണ്. 22 ഇന്നിംഗ്സുകൾക്ക് മുമ്പാണ് കോലി അവസാനമായി ഒരു സെഞ്ച്വറി നേടുന്നത്. ന്യുസീലൻഡ് പര്യടനത്തിലാകട്ടെ തീർത്തും നിറംമങ്ങുകയും ചെയ്തു താരം.
ടെസ്റ്റ് പരമ്പരയിൽ നാല് ഇന്നിംഗ്സിൽ നിന്ന് നേടിയത് വെറും 39 റൺസ്. പരമ്പരയിലെ ഉയർന്ന സ്കോർ ആദ്യ ഏകദിനത്തിലെ 51 റൺസ് എന്ന സ്കോറാണ്. രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ കോലിയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്. ഒരു പരമ്പരയിൽ ഒറ്റ സെഞ്ച്വറി പോലും നേടാതെ കോലി മടങ്ങുന്നത് ഇത് അഞ്ചാം തവണ മാത്രം. എന്നാൽ താരം മോശം ഫോമിലല്ലെന്നും ഉടൻ തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് കോലി ആരാധകർ.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.