• HOME
 • »
 • NEWS
 • »
 • sports
 • »
 • രാത്രി കിടക്കുന്നതിന് തൊട്ടു മുമ്പ് സെറീന വില്യംസ് ചിന്തിക്കുന്നതെന്ത്? സമൂഹമാധ്യമത്തിലൂടെ താരം പറയുന്നു

രാത്രി കിടക്കുന്നതിന് തൊട്ടു മുമ്പ് സെറീന വില്യംസ് ചിന്തിക്കുന്നതെന്ത്? സമൂഹമാധ്യമത്തിലൂടെ താരം പറയുന്നു

ഉറങ്ങാൻ പോകുന്നതിന് മുമ്പ് പൊരിച്ച കോഴിയെക്കുറിച്ച് ചിന്തിക്കാറുണ്ടോ?

image: Instagram

image: Instagram

 • Share this:
  ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളാണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. 23 തവണ ഗ്രാൻഡ് സ്ലാം കിരീടം ഉയർത്തിയിട്ടുള്ള സെറീന ഒളിമ്പിക്സിൽ നാല് തവണ സ്വർണപ്പതക്കം കരസ്ഥമാക്കിയിട്ടുണ്ട്. ടെന്നീസ് ലോകത്തെയും ആ കളി ഇഷ്ടപ്പെടുന്ന ജനതയെയും മാത്രമല്ല കറുത്ത വർഗക്കാരെ, പ്രത്യേകിച്ചും സ്ത്രീകൾക്ക് വലിയ പ്രചോദനം കൂടിയാണ് സെറീന വില്യംസ്.

  വർണ വിവേചനം നേരിടുന്ന ജനവിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളിൽ ടെന്നീസിനോടുള്ള താത്പര്യം വളർത്തിയെടുക്കാനും അതിലൂടെ മനോഹരമായ ഈ കളിയിൽ വൈവിധ്യപൂർണമായ പങ്കാളിത്തം ഉറപ്പുവരുത്താനും വലിയ സംഭാവനകൾ അവർ നൽകിയിട്ടുണ്ട്.

  അമ്മയായതിന് ശേഷം മാതൃത്വത്തെ സംബന്ധിച്ച നിരവധി വിഷയങ്ങളെക്കുറിച്ചും സെറീന പൊതുവേദികളിൽ സംസാരിക്കാറുണ്ട്. 39 വയസുകാരിയായ ഈ വനിതാ താരം മുലയൂട്ടൽ മുതൽ പ്രസവാനന്തരമുള്ള വിഷാദാവസ്ഥ വരെയുള്ള അനേകം വിഷയങ്ങളെക്കുറിച്ച് ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്.

  അടുത്തിടെ, ഉറങ്ങാൻ പോകുന്നതിന് മുമ്പ് പൊരിച്ച കോഴിയെക്കുറിച്ച് ചിന്തിക്കാറുണ്ടോ? എന്ന് ചോദിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഒരു തമാശയും സെറീന ആരാധകരുമായി പങ്കുവച്ചിരുന്നു. സമൂഹ മാധ്യമ ഉപയോക്താക്കളായ മിക്കവാറും ആളുകൾക്കും യോജിക്കാൻ കഴിയുന്ന ഒരു ചിന്തയാണ് സെറീന പങ്കുവെച്ചത്. "എപ്പോഴെങ്കിലും രാത്രി കിടക്കയിലിരുന്നുകൊണ്ട് പൊരിച്ച കോഴിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?" എന്നതായിരുന്നു അവരുടെ ട്വീറ്റ്.


  പതിനാലാം വയസിൽ പ്രൊഫഷണൽ ടെന്നീസ് കളിക്കാരിയായി അരങ്ങേറ്റം കുറിച്ച താരം കോവിഡ് മഹാമാരി മൂലം ഒരു വർഷം വൈകി സംഘടിപ്പിക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്തില്ല. വിംബിൾഡൺ ടൂർണമെന്റിന് മുന്നോടിയായി കഴിഞ്ഞ ജൂണിൽ വാർത്താ സമ്മേളനത്തിൽ ഇതേക്കുറിച്ചുള്ള പ്രഖ്യാപനം സെറീന നടത്തിയിരുന്നു.

  Also Read- India vs Britain Women Hockey Tokyo Olympics | വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലമില്ല; ബ്രിട്ടനോട് പൊരുതി കീഴടങ്ങി

  അടുത്തിടെ ഒരു പെർഫ്യൂം ബ്രാൻഡിന്റെ ഒളിമ്പിക് ക്യാമ്പയിനിന്റെ ഭാഗമായി സെറീന വില്യംസ് പങ്കെടുത്തിരുന്നു. പുരുഷ കായികതാരങ്ങളെ അപേക്ഷിച്ച് വനിതാ കായികതാരങ്ങളുടെ കൊഴിഞ്ഞുപോക്ക് കൂടുന്നതിനെ സംബന്ധിച്ച ആശങ്ക പങ്കുവെയ്ക്കുന്ന ഒരു ക്യാമ്പയിനായിരുന്നു അത്. കായികരംഗത്തിനപ്പുറത്ത് മറ്റു പല മേഖലകളെയും സ്വാധീനിക്കാൻ ശേഷിയുള്ളതാണ് ഈ ക്യാമ്പയിൻ എന്ന് മൂന്നര വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായ സെറീന വില്യംസ് അഭിപ്രായപ്പെട്ടിരുന്നു.

  ടെന്നീസ് കോർട്ടിന് പുറത്ത്, തൊഴിൽ ചെയ്യുകയും സ്വന്തം ബിസിനസ് നടത്തുകയും കുട്ടിയെ പരിപാലിക്കുകയും ചെയ്യുന്ന ഒരു അമ്മയായി ആളുകൾ തന്നെ തിരിച്ചറിയാനും അംഗീകരിക്കാനും ആഗ്രഹിക്കുന്നതായും സെറീന മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്.
  Published by:Naseeba TC
  First published: