നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻ ടീം സെലക്ഷനിലെ അത്ഭുതകരമായ നീക്കങ്ങൾക്ക് പിന്നിലെ കാരണമെന്ത്? വിശദീകരണവുമായി മുൻ ഇന്ത്യൻ താരം

  ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻ ടീം സെലക്ഷനിലെ അത്ഭുതകരമായ നീക്കങ്ങൾക്ക് പിന്നിലെ കാരണമെന്ത്? വിശദീകരണവുമായി മുൻ ഇന്ത്യൻ താരം

  ഇംഗ്ലണ്ടിലെ പിച്ചുകൾ പേസ് ബോളിങ്ങിനെ അനുകൂലിക്കുന്നത് ആയിട്ടുകൂടി ഇത്തരത്തിൽ ഒരു ടീമിനെ പ്രഖ്യാപിച്ചതാണ് ആരാധകരെ ഞെട്ടിച്ചത്.

  _india-cricket-team

  _india-cricket-team

  • Share this:
   ന്യൂസിലൻഡിനെതിരായി നടക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനും അതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പരയ്ക്കും ഉള്ള ടീമിനെ ഈയിടെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. 20 അംഗ ടീമിനെയും നാല് സ്റ്റാൻഡ് ബൈ താരങ്ങളെയുമാണ് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിൽ തന്നെയാണ് എല്ലാ മത്സരങ്ങളും ക്രമീകരിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോളുകൾ ഉള്ളതിനാൽ ജൂൺ ആദ്യവാരത്തോടെ തന്നെ ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്ക് തിരിക്കും.

   മത്സരങ്ങൾക്കായുള്ള ബി സി സി ഐയുടെ ടീം സെലക്ഷൻ ക്രിക്കറ്റ് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. പ്രധാന സവിശേഷത എന്തെന്നാൽ സ്‌ക്വാഡിൽ നാല് സ്പിന്നർമാർക്ക് അവസരം നൽകിയതാണ്. ഇംഗ്ലണ്ടിലെ പിച്ചുകൾ പേസ് ബോളിങ്ങിനെ അനുകൂലിക്കുന്നത് ആയിട്ടുകൂടി ഇത്തരത്തിൽ ഒരു ടീമിനെ പ്രഖ്യാപിച്ചതാണ് ആരാധകരെ ഞെട്ടിച്ചത്. ഇപ്പോളിതാ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം തന്റെ സ്പിന്നര്‍മാരെക്കുറിച്ചുള്ള ക്യാപ്റ്റന്‍ കോഹ്ലിയുടെ ചിന്താഗതിയില്‍ മാറ്റം വന്നിരിക്കുന്നുവെന്നും അതിനാലാണ് ഇപ്പോള്‍ നാല് സ്പിന്നര്‍മാരെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ റിതീന്ദര്‍ സിങ്ങ് സോധി.

   'ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം കോഹ്ലിയുടെ ചിന്തകളില്‍ മാറ്റം വന്നതായി എനിക്ക് തോന്നുന്നു. ടീമിലെ ബോളര്‍ക്ക് ബാറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ഫലപ്രദമായിരിക്കുമെന്ന് തെളിഞ്ഞു. വാഷിംഗ്ടണ്‍ സുന്ദര്‍, അശ്വിന്‍ എന്നിവരുടെ ഓസ്ട്രേലിയയിലെ ബാറ്റിങ്ങിനെക്കുറിച്ച്‌ സംസാരിച്ചാല്‍ അവര്‍ അവിടെ നിര്‍ണായകമായെന്ന് ഞാന്‍ കരുതുന്നു. അവര്‍ അവിടെ മത്സരം മാറ്റി മറിച്ചു. നമ്മള്‍ ചരിത്രം സൃഷ്ടിച്ചു‌. അത് കൊണ്ടു തന്നെ ഈ ടീം സെലക്ഷനില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബോളര്‍മാര്‍ക്ക് മുന്‍ തൂക്കം നല്‍കാനാണ് സെലക്ടര്‍മാര്‍ ശ്രമിച്ചത്'- സോധി പറഞ്ഞു.

   Also Read- ഐ സി സിയുടെ ഏപ്രിൽ മാസത്തെ മികച്ച പുരുഷ താരം ബാബർ അസം, വനിതാ താരം എലിസ ഹീലി

   രണ്ട് സ്പിന്നര്‍മാരെ ഇന്ത്യക്ക് ഇംഗ്ലണ്ടിലെ മത്സരങ്ങളിൽ ഉള്‍പ്പെടുത്താനാവുമെന്ന് എന്‍ സി എ ഡയറക്ടർ രാഹുൽ ദ്രാവിഡും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏത് മൈതാനത്തും എറിഞ്ഞൊതുക്കാന്‍ വേഗവും സ്വിങ്ങുമുള്ള ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് വ്യക്തമാണെന്നും ഈ സാഹചര്യത്തില്‍ പിച്ചുകള്‍ പൂര്‍ണ്ണമായും പേസിന് അനുകൂലമായി ഇംഗ്ലണ്ട് തയ്യാറാക്കിയേക്കില്ലയെന്നും ദ്രാവിഡ്‌ വ്യക്തമാക്കി.

   അതേസമയം ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലർത്തുന്ന പ്രകടനമാണ് ഇന്ത്യൻ സ്പിന്നർമാർ ഇപ്പോൾ കാഴ്ച വെക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച് ചരിത്രവിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം ഇംഗ്ല‌ണ്ടിനെതിരെ നാട്ടില്‍ വെച്ചു നടന്ന പരമ്പരയിലും മികവു കാട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ നാല് മത്സര പരമ്പരയില്‍ ഇന്ത്യ‌ന്‍ സ്പിന്നര്‍മാരായ അശ്വിനും, അക്സര്‍ പട്ടേലും ചേര്‍ന്ന് 59 വിക്കറ്റുകളായിരുന്നു പിഴുതത്.

   News summary: Reetinder Sodhi remarked that Kohli and the selectors, after the Australia tour, have started giving more weightage to bowlers who possess potent batting abilities.
   Published by:Anuraj GR
   First published:
   )}