• HOME
  • »
  • NEWS
  • »
  • sports
  • »
  • WHAT WILL BE THE JERSY NUMBER OF CRISTIANO RONALDO IN MANCHESTER UNITED SAR

Cristiano Ronaldo | മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി നമ്പര്‍ ഏതാവും?

കവാനി അത് കൈമാറാൻ തയ്യാറാണെങ്കിൽപ്പോലും പ്രീമിയർ ലീഗ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.

News18

News18

  • Share this:
    മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്ന പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്റെ പ്രശസ്തമായ നമ്പർ 7 ജേഴ്സി വീണ്ടെടുക്കാൻ കഴിഞ്ഞേക്കുമെന്നാണ്‌ തോന്നുന്നത്. റൊണാൾഡോയെ പ്രീമിയർ ലീഗ് വെബ്‌സൈറ്റിൽ ഐക്കണിക് നമ്പറിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ, എഡിൻസൺ കവാനിയാണ്‌ യുണൈറ്റഡ് സ്ക്വാഡിലെ നമ്പർ 7 ജേഴ്സി ധരിക്കുന്നത്. പ്രീമിയർ ലീഗ് തങ്ങളുടെ വെബ്‌സൈറ്റില്‍ റൊണാൾഡോയ്ക്കും കവാനിക്കും ഏഴാം നമ്പർ നൽകി എന്നതാണ് ഇതിനെ കൂടുതൽ രസകരമാക്കുന്നത്.

    റൊണാൾഡോയുമായി വീണ്ടും കരാര്‍ ഒപ്പിടാന്‍ യുവന്റസുമായി ധാരണയിലെത്തിയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ ഈ ജേതാവിന്റെ പുതിയ തട്ടകത്തെക്കുറിച്ചുള്ള തീരുമാനം വെള്ളിയാഴ്ച ഉണ്ടായത്. അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് റെഡ് ഡെവിൾസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം വരുന്നത്.

    ഓൾഡ് ട്രാഫോർഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചുവരവ് ജഴ്സി സംബന്ധിച്ച പുതിയ ചർച്ചയ്ക്ക് തിരികൊളുത്തുകയായിരുന്നു. റിയൽ മാഡ്രിഡ്, യുവന്റസ് എന്നിവരുടെ ഭാഗമായിരുന്ന താരം തന്റെ കരിയറിന്റെ ഭൂരിഭാഗവും നമ്പർ 7 ഷർട്ട് ധരിച്ചാണ്‌ കളിച്ചിട്ടുള്ളത്. വാസ്തവത്തിൽ, കായിക ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളിൽ ഒന്നാണ് CR7.


    റൊണാൾഡോ ആ നമ്പർ ധരിക്കുന്നത് കാണുകയെന്നത് യുണൈറ്റഡ് ആരാധകരെ സന്തോഷിപ്പിക്കുകയും അവര്‍ക്കത് ഗൃഹാതുരമായ അനുഭവമുണ്ടാക്കുകയും ചെയ്യുമെങ്കിലും, കവാനി അത് കൈമാറാൻ തയ്യാറാണെങ്കിൽപ്പോലും പ്രീമിയർ ലീഗ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. നിയമങ്ങൾ പറയുന്നതിങ്ങനെയാണ്‌, "ഓരോ സീസണും ആരംഭിക്കുന്നതിന് മുമ്പ്, ഓരോ ക്ലബ്ബും അതിന്റെ ആദ്യ ടീമിലെ ഓരോ അംഗത്തിനും വ്യത്യസ്ത ഷർട്ട് നമ്പർ അനുവദിക്കുന്നതായിരിക്കും."

    "ഒരു കളിക്കാരൻ ക്ലബ്ബിനൊപ്പം തുടരുമ്പോൾ, ആ കളിക്കാരന്‌ അനുവദിച്ച ജേഴ്സി നമ്പർ ആ സീസണിലുടനീളം നിലനിർത്തുന്നതാണ്‌," നിയമം തുടര്‍ന്നു പറയുന്നു.

    അതിനാൽ, റൊണാൾഡോയ്ക്ക് ഏഴാം നമ്പർ ലഭിക്കാൻ, ഒന്നുകിൽ കവാനിയെ യുണൈറ്റഡിന് ഉപേക്ഷിച്ചുപോകേണ്ടിവരും. അല്ലെങ്കിൽ യുണൈറ്റഡിന് പ്രീമിയർ ലീഗ് ബോർഡിൽ നിന്ന് പ്രത്യേക അനുവാദം ലഭിക്കേണ്ടതുണ്ട്. ആര്‍ക്കും തന്നെ ഇതിനുമുന്‍പ് ഒരു പ്രത്യേക അനുവാദം മുമ്പൊരിക്കലും അനുവദിച്ചിട്ടില്ലെന്നത് എടുത്തുപറയേണ്ടതാണ്.

    കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ, സ്പോർട്ടിംഗ് ലിസ്ബണിൽ റൊണാൾഡോ 28ാം നമ്പർ ധരിച്ചിരുന്നു. ഫാക്കുണ്ടോ പെല്ലിസ്ട്രി അലാവസിലേക്ക് കൂടുമാറിയതിനെ തുടർന്ന് ഈ നമ്പർ യുണൈറ്റഡിൽ ഇപ്പോൾ ലഭ്യമാണ്. ഇനിയിപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് തങ്ങളുടെ ഈ പ്രിയ താരത്തെ എത്രാം നമ്പര്‍ ജേഴ്സിലാണ്‌ കാണാനാകുക എന്നതാണ്‌. എന്തായാലും കാത്തിരുന്ന് കാണുക തന്നെ.
    Published by:Sarath Mohanan
    First published:
    )}