ടോക്യോ ഒളിമ്പിക്സ് 2020: ടിവിയിലും ഓൺ‌ലൈനിലും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത് എപ്പോൾ? എങ്ങനെ കാണാം?

ഇന്ത്യയുടെ 120 കായിക താരങ്ങൾ ടോക്യോയിലെത്തിയിട്ടുണ്ട്

ഒളിമ്പിക്സ് 2020

ഒളിമ്പിക്സ് 2020

 • Share this:
  ടോക്യോ 2020 ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളോടെ ആരംഭം കുറിച്ചു കഴിഞ്ഞു. നിരവധി മത്സരങ്ങൾ നടക്കാനിരിക്കുന്നതിനാൽ സോഫ്ട് ബോൾ, ഫുട്ബോൾ മത്സരങ്ങൾ ആദ്യമേ പട്ടികയിൽ ഇടം നേടി. ഇന്ത്യയുടെ മത്സരങ്ങൾ അമ്പെയ്ത്തിലൂടെ തുടങ്ങി. ദീപിക കുമാർ, അതാനു ദാസ്, പ്രവീൺ ജാദവ്, തരുൺദീപ് റായ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങൾ. ഇന്ത്യയുടെ 120 കായിക താരങ്ങൾ ടോക്യോയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇരുന്ന് ടോക്യോ ഒളിമ്പിക്സ് മത്സരങ്ങൾ കാണാൻ നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..

  ടോക്യോ ഒളിമ്പിക്സ് 2020 എപ്പോൾ ആരംഭിക്കും? എന്ന് അവസാനിക്കും?
  ടോക്യോ ഒളിമ്പിക്സ് 2021 ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് 8ന് അവസാനിക്കും.

  ടോക്യോ ഒളിമ്പിക്സ് 2020 ഉദ്ഘാടന ചടങ്ങ് എപ്പോൾ, എവിടെ ?
  ടോക്യോ ഒളിമ്പിക്സ് 2020 ഉദ്ഘാടന ചടങ്ങ് ജൂലൈ 23 ന് ടോക്യോയിലെ ദേശീയ സ്റ്റേഡിയത്തിൽ നടന്നു. ഇന്ത്യൻ സമയം വൈകുന്നേരം 4.30ന് ആണ് ചടങ്ങുകൾ ആരംഭിച്ചത്.

  ടോക്യോ ഒളിമ്പിക്സ് 2020 മത്സരങ്ങൾ ആരംഭിക്കുന്ന സമയം?
  ടോക്യോ ഒളിമ്പിക്സ് 2020 മത്സരങ്ങൾ വൈകുന്നേരം 5.30 ന് ആരംഭിക്കും.

  ടോക്യോ ഒളിമ്പിക്സ് 2020 മത്സരങ്ങൾ ടിവിയിൽ ടിവിയിൽ കാണാൻ സാധിക്കുമോ?
  നിങ്ങൾക്ക് ടോക്യോ ഒളിമ്പിക്സ് 2020 മത്സരങ്ങൾ സോണി ടെൻ 1 എച്ച്ഡി / എസ്ഡി, സോണി ടെൻ 2 എച്ച്ഡി / എസ്ഡി, സോണി ടെൻ 3 എച്ച്ഡി / എസ്ഡി എന്നീ ചാനലുകളിൽ കാണാൻ കഴിയും. സോണി ടെൻ 1, സോണി ടെൻ 2 എന്നീ ചാനലുകളിൽ ഇംഗ്ലീഷ് കമന്ററിയോടെയും ടെൻ 3യിൽ ഹിന്ദി കമന്ററിയോടെയുമാണ് കാണാൻ സാധിക്കുക.

  ഇന്ത്യയിൽ ടോക്യോ ഒളിമ്പിക്സ് 2020 മത്സരങ്ങൾ ഓൺലൈനിൽ കാണാൻ സാധിക്കുമോ?
  ടോക്യോ ഒളിമ്പിക്സ് 2020 മത്സരങ്ങളുടെ പ്രക്ഷേപണം സോണി ലൈവിൽ ഓൺലൈനിൽ ലഭ്യമാകും.

  ലോകമെമ്പാടുമുള്ള കായിക താരങ്ങൾ ഈ സമ്മർ ഒളിമ്പിക്സിൽ 339 മത്സര ഇനങ്ങളിൽ പങ്കെടുക്കും. റിയോ 2016 ഒളിമ്പിക്സിൽ ഇന്ത്യ 6 മെഡലുകൾ നേടിയിരുന്നു. കൊറോണ വൈറസ് മഹാമാരി മൂലം മറ്റെല്ലാ പ്രധാന കായിക മത്സരങ്ങളെയും പോലെ 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സും മാറ്റിവയ്ക്കുകയായിരുന്നു.

  ടോക്യോ ഒളിമ്പിക്സ് പുരുഷൻമാരുടെ ഫുട്ബോളിൽ ആദ്യ ദിനം കരുത്തർക്ക് അടിപതറി. യൂറോപ്പിലെ വമ്പൻമാരായ ഫ്രാൻസ് തോൽവി നേരിട്ടപ്പോൾ സ്പെയിൻ സമനിലയിൽ കുരുങ്ങി. ഫ്രാൻസിനെതിരെ 4-1ന് ആണ് മെക്സിക്കോയുടെ വിജയം. അതേസമയം ഈജിപ്തിനെതിരെ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുടുങ്ങുകയായിരുന്നു. വനിതാ വിഭാഗത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇറ്റലി ഒരു ഗോളിന് തോറ്റു. പുരുഷൻമാരിൽ കരുത്തരായ ബ്രസീലിനും അർജൻറീനയ്ക്കും ഇന്ന് മത്സരങ്ങളുണ്ട്.

  Summary: The Tokyo Olympics officially started on 23 July and will run till 8 August. The Tokyo Olympics 2020 events will begin as early as 5.30 PM IST. You can watch Tokyo Olympics 2020 events on Sony TEN 1 HD/SD, Sony TEN 2 HD/SD, and Sony TEN 3 HD/SD
  Published by:user_57
  First published:
  )}