നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World cup 2019: ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് 36 വയസ്; കോഹ്ലിപ്പട '1983' ആവര്‍ത്തിക്കുമോ?

    ICC World cup 2019: ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് 36 വയസ്; കോഹ്ലിപ്പട '1983' ആവര്‍ത്തിക്കുമോ?

    ആരാധകര്‍ ഇടയ്ക്കിടെ കാണാറുണ്ട്. സന്തോഷപൂര്‍വം കപില്‍ കപ്പേറ്റു വാങ്ങുന്ന ബ്ലാക്ക്&വൈറ്റ് നിമിഷം. അന്നു തുടങ്ങിയ ആവേശമാണ് ക്രിക്കറ്റില്‍ ഇന്ത്യയിലെപ്പോഴുമുള്ളത്

    kapil-1983

    kapil-1983

    • News18
    • Last Updated :
    • Share this:
      ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകിരീടത്തിന്റെ ഓര്‍മകള്‍ക്കിന്ന് 36 വയസ്. 1983ലെ ഫൈനലില്‍ വെസ്റ്റിന്‍ഡീസ് അതികായരെയാണ് കപിലിന്റെ ചെകുത്താന്‍മാര്‍ മുട്ടുകുത്തിച്ചത്. മറ്റൊരു ലോകകപ്പ് വേളയിലാണ് കപിലും കൂട്ടരും നേടിയ വിജയത്തിന്റെ വാര്‍ഷികമെത്തുന്നത്. ഏകദിനത്തില്‍ മൂന്നാമതൊരു ലോകകിരീടം ഇന്ത്യയെ തേടിയെത്തുമോയെന്നതാണ് ആരാധകര്‍ ഈ ഘട്ടത്തില്‍ ഉറ്റുനോക്കുന്ന പ്രധാന കാര്യം.

      ആരാധകര്‍ ഇടയ്ക്കിടെ കാണാറുണ്ട്. സന്തോഷപൂര്‍വം കപില്‍ കപ്പേറ്റു വാങ്ങുന്ന ബ്ലാക്ക്&വൈറ്റ് നിമിഷം. അന്നു തുടങ്ങിയ ആവേശമാണ് ക്രിക്കറ്റില്‍ ഇന്ത്യയിലെപ്പോഴുമുള്ളത്. ആദ്യരണ്ടുവട്ടം ചാമ്പ്യന്‍മാരായ വിന്‍ഡീസിന് മുന്നില്‍ ചെറുപ്പത്തിന്റെ തിളപ്പിനപ്പുറം ഒന്നുമുണ്ടിയിരുന്നില്ല കപിലിന്റെ ചെകുത്താന്മാര്‍ക്ക്.

      ഹാട്രിക് കിരീടം ലക്ഷ്യമിട്ട വിന്‍ഡീസ് കലാശപ്പോരില്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഗവാസ്‌കറും കീര്‍ത്തി ആസാദും
      കപില്‍ദേവും യശ്പാല്‍ ശര്‍മയുമൊക്കെ അധികം ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. 38 റണ്‍സെടുത്ത കെ ശ്രീകാന്തായിരുന്നു ടോപ് സ്‌കോറര്‍. സന്ദീപ് പാട്ടില്‍ 27ഉം മൊഹീന്ദര്‍ അമര്‍നാഥ് 26 ഉം റണ്‍സെടുത്തു, ഇന്ത്യ ആകെയടിച്ചത് 183 റണ്‍സ്. ഗ്രീനിഡ്ജും ഹെയ്ന്‍സും വിവ് റിച്ചാര്‍ഡ്‌സും
      ക്ലൈവ് ലോയ്ഡുമൊക്കെയുള്ള വിന്‍ഡീസിനത് പേടിപ്പെടുത്തുന്ന ലക്ഷ്യമായിരുന്നില്ല. പക്ഷെ 33 റണ്‍സെടുത്ത റിച്ചാര്‍ഡ്‌സനൊഴികെ എല്ലാവരും വന്നപാടെ മടങ്ങി.

      മൂന്നുവിക്കറ്റ് വീതമെടുത്ത അമര്‍നാഥും മദന്‍ലാലും വിന്‍ഡീസിനെ വരിഞ്ഞുമുറുക്കി. ഒടുവില്‍ വന്നു ആ ചരിത്രനിമിഷം. കരീബിയന്‍സ് 140ന് ഓള്‍ഔട്ട്. 43 റണ്‍സിന്റെ വിജയവുമായി കിരീടം ഇന്ത്യ സ്വന്തമാക്കി. ആരാധകരുടെ ആവേശം വാനോളമുയര്‍ന്നു. ലോര്‍ഡ്‌സിലെ കളിത്തട്ടിലേക്ക് അവര്‍ ഓടിയെത്തി. കപിലിനെയും കൂട്ടരെയും വാരിപ്പുണര്‍ന്നു. 36 വര്‍ഷങ്ങള്‍ക്കിപ്പുറവും തിളങ്ങുന്നുണ്ട് ആ വിജയം. അന്ന് തുടങ്ങിയതാണ് ഇന്ത്യയാകെ ക്രിക്കറ്റാവേശം. ഇന്നും തീരാത്ത ക്രിക്കറ്റ് സൗഹൃദം.

      ആ ആവേശത്തിന്റെ ചിറകിലാണ് മറ്റൊരു ലോകകപ്പിനായി നീലപ്പട മാറ്റുരയ്ക്കുന്നത്, അതേ നാട്ടില്‍. എതിരാളികള്‍ ആരുമാകട്ടെ, വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. അന്ന് കപില്‍ ആയിരുന്നെങ്കില്‍ ഇന്ന് വിരാട് കോഹ്ലി ആ ലോകകിരീടം വാനില്‍ ഉയര്‍ത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍...
      First published:
      )}