HOME » NEWS » Sports » WHEN PERVEZ MUSHARRAF BECAME A FAN OF MS DHONI S HAIRSTYLE

Happy Birthday MS Dhoni: മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് ധോണിയുടെ ഹെയർ സ്റ്റൈലിന്റെ ആരാധകനായി മാറിയ കഥ

"ധോണി മുടിവെട്ടാൻ നേരമായി എന്നെഴുതിയ ഒരു പ്ലക്കാർഡ് ഞാൻ കണ്ടു. നിങ്ങൾ എന്റെ അഭിപ്രായം സ്വീകരിക്കുമെങ്കിൽ ഞാന്‍ പറയട്ടെ. ഈ ഹെയർകട്ടിൽ നിങ്ങൾ കൂടുതൽ സുന്ദരനാണ്. ഇത് മാറ്റരുത്.”

News18 Malayalam | Trending Desk
Updated: July 7, 2021, 6:09 PM IST
Happy Birthday MS Dhoni: മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് ധോണിയുടെ ഹെയർ സ്റ്റൈലിന്റെ ആരാധകനായി മാറിയ കഥ
ഫയൽ ചിത്രം
  • Share this:
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണി ക്രിക്കറ്റ് ലോകത്ത് തന്റെ കഴിവ് തെളിയിക്കുന്നതിന് മുമ്പുതന്നെ തന്റെ മുടിയഴക് കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാകിസ്ഥാനെതിരായി അവരുടെ തട്ടകത്തില്‍ വച്ചുനടന്ന ആദ്യ ക്രിക്കറ്റ് പരമ്പരയിൽ ധോണി മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. അവിടെ വച്ച് പാകിസ്ഥാന്‍ ബൗളര്‍മാരെ അദ്ദേഹം തലങ്ങും വിലങ്ങും പ്രഹരിച്ച് ഇന്ത്യൻ ആരാധകരുടെ ഹൃദയം കവരുകയും ചെയ്തു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരത്തിൽ ധോണി ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിക്കുകയും അതിലൂടെ ധോണി അന്നത്തെ പാകിസ്ഥാൻപ്രസിഡന്റ് പർവേസ് മുഷറഫിന്റെ പ്രശംസ നേടുകയും ചെയ്തു.

Also Read- MS Dhoni | ഈ സ്കൂൾ ഫോട്ടോയിൽനിന്ന് മഹേന്ദ്ര സിങ് ധോണിയെ കണ്ടെത്താമോ?

മത്സരത്തെ തുടർന്ന് പാകിസ്ഥാൻ പ്രസിഡന്റ്  മുഷറഫ് ധോണിയുടെ ഹെയർസ്റ്റൈലിനെ അഭിനന്ദിക്കുകയും അത് മാറ്റരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നതാണ് ഏറെ രസകരം. മുഷറഫ് പറഞ്ഞതിങ്ങനെയാണ്, "ധോണി മുടിവെട്ടാൻ നേരമായി എന്നെഴുതിയ ഒരു പ്ലക്കാർഡ് ഞാൻ കണ്ടു. നിങ്ങൾ എന്റെ അഭിപ്രായം സ്വീകരിക്കുമെങ്കിൽ ഞാന്‍ പറയട്ടെ. ഈ ഹെയർകട്ടിൽ നിങ്ങൾ കൂടുതൽ സുന്ദരനാണ്. ഇത് മാറ്റരുത്.”

Also Read- Happy Birthday M S Dhoni | നാല്‍പ്പതിന്റെ നിറവില്‍ ക്യാപ്റ്റന്‍ കൂള്‍

പ്രസ്തുത മത്സരത്തിൽ 290 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം. മല്‍സരത്തില്‍ എല്ലാവരുടെയും ഹൃദയം കവർന്ന പുലിക്കുട്ടിയായ ഈ വിക്കറ്റ് കീപ്പർ 72 റൺസാണ്‌ നേടിയത്. അതേസമയം യുവരാജ് പുറത്താകാതെ 79 റൺസും സ്വന്തമാക്കുകയുണ്ടായി.

അതേസമയം, തന്റെ നാൽപതാം ജന്മ ദിനത്തിൽ ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം തന്നെ കോർത്തിണക്കി ഐസിസി ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. 2011 ല്‍ ശ്രീലങ്കയ്‌ക്കെതിരായി നടന്ന ലോകകപ്പ് ഫൈനലിൽ, ഫോമിലുള്ള യുവരാജ് സിങ്ങിനെ ബാറ്റിംഗ് ക്രമത്തിൽ മുന്നിലേക്കാക്കിയ തീരുമാനം അദ്ദേഹത്തിന്റെ തന്ത്രപരമായ തീരുമാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ധോണി പുറത്താകാതെ അന്ന് നേടിയ 91 റൺസ് ഇന്ത്യയെ വിജയ കിരീടം ചൂടിച്ചു.

2007 ലെ ട്വെന്റി-20 ലോകകപ്പില്‍ പരിചയസമ്പന്നനായ ഹർഭജൻ സിംഗിനെ മാറ്റി ആരാലും അറിയപ്പെടാതിരുന്ന ജോഗീന്ദർ ശർമയ്ക്ക് അവസാന ഓവർ നൽകിയ അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കവും ഈ വീഡിയോയിൽ കാണാം. പട്ടികയിൽ രണ്ടാമത്തേത്, 2015 ല്‍ നടന്ന ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരമാണ്. ബൗളർമാരെ മാക്സ്വെൽ തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹം ആർ അശ്വിനെ ആക്രമണത്തിന്റെ കുന്തമുനയായി അവതരിപ്പിച്ചത്. അശ്വിൻ തന്ത്രപരമായി, ലെഗ്ഗില്‍ ബൗള്‍ ചെയ്തതിന്റെ അനുബന്ധമായി മാക്സ്വെല്ലിന്‌ രഹാനയ്ക്ക് ഡീപ്പില്‍ ക്യാച്ച് നല്‍കേണ്ടിവന്നു.

മറ്റൊരു ശ്രദ്ധേയമായ നീക്കം അതേ ടൂർണമെന്റിൽ നിന്നുള്ളതു തന്നെയാണ്‌. വെസ്റ്റ് ഇൻഡീസിനെതിരായ ആവേശകരമായ സെമിഫൈനലില്‍ ഇന്ത്യക്ക് വേണ്ടത് ഒരു വിക്കറ്റാണ്‌. തന്ത്രജ്ഞനായ ധോണി ബൗള്‍ ചെയ്യാനായി, വിരാട് കോഹ്‌ലിയെ കളത്തിലേക്ക് കൊണ്ടുവരുന്നു. കോഹ്‌ലി ഉടൻ തന്നെ അപകടകാരിയായ ജോൺസൺ ചാൾസിനെ ബൗള്‍ ചെയ്യുകയും അദ്ദേഹത്തിന്റെ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഇങ്ങനെ എത്രയെത്ര മുഹൂർത്തങ്ങൾ.

ഇന്ത്യൻ ക്രിക്കറ്റിന്‌ ഒരു പുതുമുഖം നല്‍കിയ ക്യാപ്റ്റൻ ധോണിക്ക് നമുക്കും ജന്മദിനാശംസകൾ നേരാം.
Published by: Rajesh V
First published: July 7, 2021, 6:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories