• HOME
  • »
  • NEWS
  • »
  • sports
  • »
  • Happy Birth Day Sachin Tendulkar: അന്ന് പതിനാലുകാരന്‍ സച്ചിന് ഗവാസ്‌കര്‍ കത്തെഴുതി; പിന്നീട് നടന്നതെല്ലാം ചരിത്രം

Happy Birth Day Sachin Tendulkar: അന്ന് പതിനാലുകാരന്‍ സച്ചിന് ഗവാസ്‌കര്‍ കത്തെഴുതി; പിന്നീട് നടന്നതെല്ലാം ചരിത്രം

Happy Birth Day Sachin Tendulkar: കുട്ടിതാരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഗവാസ്‌കറിന്റെ ഇടപെടല്‍

gavaskar

gavaskar

  • News18
  • Last Updated :
  • Share this:
    മുംബൈ: സ്‌കൂള്‍ ജീവിതാകലത്ത് തന്നെ ക്രിക്കറ്റിലും മുംബൈയിലും പ്രശ്‌സ്തനായ ആളായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 1984-85 കാലഘട്ടത്തില്‍ വെറും പതിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന സച്ചിന് ഇന്ത്യന്‍ ദേശീയ ടീം നായകനായിരുന്ന സുനില്‍ ഗവാസ്‌കര്‍ കത്തെഴുതിയിരുന്നു. കുട്ടിതാരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഗവാസ്‌കറിന്റെ ഇടപെടല്‍.

    സ്‌കൂള്‍ കാലഘട്ടത്ത് പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം സെഞ്ച്വറി നേടിയ സച്ചിന്‍ ആ വര്‍ഷത്തെ സ്‌കൂള്‍ ക്രിക്കറ്റര്‍ അവാര്‍ഡ് നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അവാര്‍ഡ് ലഭിക്കാതെ വന്നതോടെ സച്ചിന്‍ നിരാശനാവുകയായിരുന്നു. ഇതറിഞ്ഞ ഗവാസ്‌കാര്‍ താരത്തിന് ആതമവിശ്വാസം പകര്‍ന്നുകൊണ്ട് കത്തയക്കുകയും ചെയ്തു.

    Also Read: ക്രിക്കറ്റ് ദൈവത്തിനിന്ന് നാല്‍പ്പത്തിയാറാം പിറന്നാള്‍

    അവസാന സീസണിലെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ടെഴുതിയ കത്തില്‍ പ്രകടനം തുടരണമെന്നും ലഭിക്കാത്ത അവാര്‍ഡിനെക്കുറിച്ചോര്‍ത്ത് നിരാശപ്പെടരുതെന്നുമായിരുന്നു പറഞ്ഞത്.

    ക്രിക്കറ്റ് പ്രകടനത്തെ അഭിനന്ദിച്ചെഴുതിയ കത്തില്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും താരം കുറിച്ചിരുന്നു. കരിയര്‍ എപ്പോഴെങ്കിലും മോശം അവസ്ഥയിലൂടെ കടന്ന് പോവുകയാണെങ്കില്‍ വിദ്യാഭ്യാസം സഹായിക്കുമെന്നായിരുന്നു താരം പറഞ്ഞത്.

    ബോംബെ ക്രിക്കറ്റ് അസോസിയേഷനിലൂടെ ലഭിച്ച കത്ത് നല്‍കിയ ആത്മവിശ്വാസത്തിലൂടെയായിരുന്നു സച്ചിന്‍ പിന്നീട് ബാറ്റുവീശിയതും ലോകത്തിന്റെ നെറുകയിലേക്ക് കയറിയതും.

    First published: