നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'മുൻ കാമുകിയുമായി സംസാരിച്ചതിന് കോഹ്ലി ദേഷ്യപ്പെട്ടു'; വെളിപ്പെടുത്തലുമായി കോംപ്ടൺ

  'മുൻ കാമുകിയുമായി സംസാരിച്ചതിന് കോഹ്ലി ദേഷ്യപ്പെട്ടു'; വെളിപ്പെടുത്തലുമായി കോംപ്ടൺ

  'എഡ്ജസ് ആന്‍ഡ് സ്ലെഡ്ജസ് ക്രിക്കറ്റ് പോഡ്കാസ്റ്റി'ലാണ് കോംപ്ടൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

  വിരാട് കോഹ്ലി

  വിരാട് കോഹ്ലി

  • Share this:
   ലണ്ടന്‍: മുന്‍ കാമുകിയുമായി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലി തന്നോട് ദേഷ്യപ്പെട്ട സംഭവം ചീത്തവിളിച്ച സംഭവം വിവരിച്ച് മുന്‍ ഇംഗ്ലണ്ട് താരം നിക് കോംപ്ടണ്‍. 2012 ലെ ഇന്ത്യൻ പര്യടന കാലത്താണ് സംഭവമുണ്ടായത്. അന്ന് ഇംഗ്ലിഷ് ടീമിന്റെ ഓപ്പണറായിരുന്നു കോംപ്ടണ്‍. പരമ്പരയ്ക്കു മുന്നോടിയായി കറങ്ങാന്‍ പോയ സമയത്താണ് കോഹ്ലിയുടെ മുന്‍ കാമുകിയെ കണ്ടത്.

   'എഡ്ജസ് ആന്‍ഡ് സ്ലെഡ്ജസ് ക്രിക്കറ്റ് പോഡ്കാസ്റ്റി'ലാണ് കോംപ്ടൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതേസമയം, കോഹ്ലിയുടെ മുന്‍ കാമുകി ആരെന്ന കാര്യം കോംപ്ടണ്‍ വെളിപ്പെടുത്തിയിട്ടില്ല.

   "പരമ്പരയ്ക്കു മുന്നോടിയായി ഒരിക്കല്‍ പുറത്തുപോയ സമയത്ത് എനിക്കൊപ്പം കെവിന്‍ പീറ്റേഴ്‌സനും യുവരാജ് സിങ്ങുമെല്ലാം ഉണ്ടായിരുന്നു. ഇതിനിടയിലാണ് കോഹ്ലിയുടെ  മുന്‍ കാമുകിയെ കണ്ടത്." - കോംപ്ടണ്‍ പറഞ്ഞു.

   ഇൻസ്റ്റഗ്രാമിലെ കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തിനൊപ്പം നാടുവിട്ട് ടിക് ടോക് താരം; ഒടുവിൽ വീട്ടുകാർക്കൊപ്പം മടങ്ങി [NEWS]പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും; വിവാഹം ക്ലിഫ് ഹൗസിൽ [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]

   "ഞാന്‍ അവരുമായി സംസാരിച്ചു. വിവരമറിഞ്ഞ കോഹ്ലിക്ക് അത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം കോഹ്ലി എന്തെങ്കിലുമൊക്കെ വിളിച്ചുപറയും. അന്ന് ഞാന്‍ സംസാരിച്ച യുവതി തന്റെ കാമുകിയാണെന്ന് എന്നെ അറിയിക്കാനായിരുന്നു കോലിയുടെ ശ്രമം. എന്നാൽ ആ സ്ത്രീ എന്നോട് പറഞ്ഞത് കോഹ്ലി തന്റെ മുന്‍ കാമുകനാണെന്നാണ്. ഇതില്‍ ആരു പറഞ്ഞതാണ് സത്യമെന്ന് അറിയില്ല' - കോംപ്ടണ്‍ പറഞ്ഞു.

   "ആ സമയത്ത് ഇതെല്ലാം ഒരു തമാശമായിരുന്നു. ഇംഗ്ലണ്ട് ടീമിലെ താരങ്ങളെല്ലാം ഈ സംഭവം പരമാവധി ഉപയോഗപ്പെടുത്തി. കോലിക്കെതിരെ ഇതൊരു ആയുധമായി ഞങ്ങള്‍ ഉപയോഗിച്ചു. അദ്ദേഹത്തെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമം.  അതിലൊന്നും വീഴുന്ന ആളായിരുന്നില്ല കോഹ്ലി. പരമ്പരയിലെ അവസാന ടെസ്റ്റില്‍ നാഗ്പുരില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കോലി തിരിച്ചടിച്ചു." - കോംപ്ടണ്‍ പറഞ്ഞു.

   ഇംഗ്ലണ്ടിനായി 16 ടെസ്റ്റുകള്‍ കളിച്ച താരമാണ് മുപ്പത്താറുകാരനായ നിക് കോംപ്ടണ്‍.

    

    
   First published:
   )}