• HOME
  • »
  • NEWS
  • »
  • sports
  • »
  • 'അമ്പട വീരാ' മത്സരത്തിനിടെ പന്ത് കാണാതായി; ഒടുവില്‍ കണ്ടെത്തിയത് അംപയറുടെ പോക്കറ്റില്‍

'അമ്പട വീരാ' മത്സരത്തിനിടെ പന്ത് കാണാതായി; ഒടുവില്‍ കണ്ടെത്തിയത് അംപയറുടെ പോക്കറ്റില്‍

ടൈം ഔട്ട് കഴിഞ്ഞ് താരങ്ങള്‍ കളത്തിലിറങ്ങിയപ്പോള്‍ മത്സരത്തിന് ഉപയോഗിച്ച പന്ത് കാണാതെയാവുകയായിരുന്നു

ball missing

ball missing

  • News18
  • Last Updated :
  • Share this:
    ബാംഗ്ലൂര്‍: ഐപിഎല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍. ടൈം ഔട്ട് കഴിഞ്ഞ് താരങ്ങള്‍ കളത്തിലിറങ്ങിയപ്പോള്‍ മത്സരത്തിന് ഉപയോഗിച്ച പന്ത് കാണാതെയാവുകയായിരുന്നു. 15 ാം ഓവര്‍ എറിയാന്‍ പഞ്ചാബിന്റെ രജപൂത് തയ്യാറെടുക്കവെയാണ് പന്ത് കാണുന്നില്ലെന്ന് അറിയുന്നത്.

    പന്തിനായ് താരം നായകന്‍ അശ്വിനെ സമീപിക്കുകയായിരുന്നു. ഈ സമയം തന്നെ അശ്വിന്‍ അംപയര്‍മാരോട് പന്ത് ചോദിക്കുകയും ചെയ്തു. രണ്ട് അംപയര്‍മാരും പന്ത് കാണാത്തതിനെതുടര്‍ന്ന് പുതിയ പന്ത് കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ വിശ്രമ വേളയ്ക്ക മുന്‍പേ സംഭവിച്ചതെന്താണെന്ന് ടെലിവിഷന്‍ സ്‌ക്രീനില്‍ റീ പ്ലേ കാണിച്ചു.

    Also Read: 'സൂപ്പര്‍മാന്‍' ഡി വില്ല്യേഴ്‌സിന്റെ ഒറ്റക്കൈ സിക്‌സ് വീണത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍

    14 ാം ഓവര്‍ എറിഞ്ഞ താരം അംപയറിനെ ഏല്‍പ്പിച്ച പന്ത് അദ്ദേഹം തന്റെ പോക്കറ്റില്‍ ഇടുകയായിരുന്നു. ടൈം ഔട്ട് കഴിഞ്ഞ് മത്സരം പുനരാരംഭിച്ചപ്പോഴേക്ക് അംപയര്‍ ഇക്കാര്യം വിട്ടു പോവുകയും ചെയ്തു. താരങ്ങള്‍ പന്ത് അന്വേഷിച്ച് നടന്നപ്പോഴും അദ്ദേഹത്തിന് സ്വന്തം പോക്കറ്റ് നോക്കാന്‍ തോന്നിയിരുന്നില്ല.



    First published: