HOME /NEWS /Sports / Lionel Messi| ബാഴ്സലോണ വിട്ട മെസ്സി പി എസ് ജിയിലേക്കോ? ഫ്രഞ്ച് ക്ലബ്ബിൽ താരം ഏത് ജേഴ്‌സിയിൽ കളിക്കും?

Lionel Messi| ബാഴ്സലോണ വിട്ട മെസ്സി പി എസ് ജിയിലേക്കോ? ഫ്രഞ്ച് ക്ലബ്ബിൽ താരം ഏത് ജേഴ്‌സിയിൽ കളിക്കും?

കണ്ണീരോടെയാണ് ബാഴ്‌സയുമായി വേർപിരിയുകയാണെന്ന് മെസ്സി പ്രഖ്യാപിച്ചത്.

കണ്ണീരോടെയാണ് ബാഴ്‌സയുമായി വേർപിരിയുകയാണെന്ന് മെസ്സി പ്രഖ്യാപിച്ചത്.

ബാഴ്‌സയിൽ കളിച്ചിരുന്നപ്പോഴും അർജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോഴും മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സി ആയിരിക്കില്ല പി എസ് ജിയിൽ താരം ധരിക്കുക. ഇതിന് പകരമായി 19ാ൦ നമ്പർ ജേഴ്‌സിയാകും താരം ധരിക്കുക എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. 

കൂടുതൽ വായിക്കുക ...
 • Share this:

  തന്റെ ബാല്യകാല ക്ലബ്ബായ ബാഴ്‌സലോണയിൽ നിന്ന് ലയണൽ മെസ്സി കണ്ണീരോടെ വിടപറഞ്ഞു പോയതിന് ദിവസങ്ങൾക്ക് ശേഷം, പാരീസ് സെന്റ്-ജെർമെയ്‌നിൽ (പിഎസ്ജി) 19-ആം നമ്പർ ജഴ്‌സി അദ്ദേഹത്തിന് കൈമാറുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ആറ് തവണ ബാലൺ ഡി ഓർ പുരസ്കാര ജേതാവായ താരം ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ വൈകാരികമായ വിടവാങ്ങലാണ്‌ നടത്തിയത്.

  ക്ലബ്ബ് മാറ്റത്തിലൂടെ ഫ്രാന്‍സിന്റെ തലസ്ഥാനത്ത് ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഒരുങ്ങുകയാണ് ഫുട്‍ബോളിലെ സൂപ്പർ താരം.  അടുത്ത ദിവസങ്ങളിൽ മെസ്സിയുടെ കൂടുമാറ്റത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നു കരുതുന്നു. ഗിവ്മെസ്പോർട്ട്.കോം റിപ്പോർട്ട് അനുസരിച്ച്, സ്പാനിഷ് ഭീമന്മാരുമായുള്ള രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിക്കുന്ന മെസ്സി, ലിഗ് 1 ഭീമന്മാരുമായി രണ്ട് വർഷത്തെ കരാർ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു. ബാഴ്‌സയിൽ കളിച്ചിരുന്നപ്പോഴും അർജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോഴും മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സി ആയിരിക്കില്ല പി എസ് ജിയിൽ താരം ധരിക്കുക. ഇതിന് പകരമായി 19ാ൦ നമ്പർ ജേഴ്‌സിയാകും താരം ധരിക്കുക എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.

  പി എസ് ജിയിൽ പത്താം നമ്പർ ജേഴ്‌സി ധരിക്കുന്നത് മെസ്സിയുടെ അടുത്ത സുഹൃത്തും ബാഴ്‌സയിലെ മുൻ താരവും കൂടിയായ ബ്രസീൽ താരം നെയ്മറാണ്. മെസ്സി പി എസ് ജിയിലേക്ക് വരികയാണെങ്കിൽ മെസ്സിക്ക് വേണ്ടി ഈ നമ്പർ ഒഴിഞ്ഞുകൊടുക്കാൻ നെയ്മർ തയ്യാറാണ്. എന്നാൽ നെയ്മറുടെ ഈ ഓഫർ മെസ്സി നിരസിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

  ബാഴ്‌സലോണയ്‌ക്കൊപ്പം 30ാ൦ നമ്പറിലൂടെ അരങ്ങേറ്റം കുറിച്ച മെസ്സി, രണ്ട് സീസണുകളിൽ കളിച്ച ശേഷം, 2006 -ൽ ഫെർണാണ്ടോ നവാരോയുടെ വിടവാങ്ങലിനെ തുടർന്ന്  19ാ൦  നമ്പർ സ്വീകരിച്ചിരുന്നു. അർജന്റീനയെ പ്രതിനിധീകരിച്ച അദ്ദേഹം തന്റെ ആദ്യ ദിവസങ്ങളിലെ മല്‍സരങ്ങളില്‍ 19ാ൦ നമ്പർ ജഴ്‌സി ആണ് ധരിച്ചിരുന്നത്. 2008 ൽ റൊണാൾഡീഞ്ഞോ ബാഴ്‌സ വിട്ടതിന് ശേഷം, മെസ്സി പത്താം നമ്പര്‍ ജഴ്‌സിയിലേക്ക് മാറി. ബാക്കി ചരിത്രം.

  പി എസ് ജിയിൽ വലതു വിങ്ങിൽ കളിക്കുന്ന സ്പാനിഷ് താരം പാബ്ലോ സെരാബിയയാണ്‌ നിലവിൽ 19ാം നമ്പര്‍ ജഴ്‌സി ധരിക്കുന്നത്. എന്നാൽ ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാരാളായ മെസ്സിക്കായി അദ്ദേഹം 19ാം നമ്പര്‍ ജഴ്‌സി സന്തോഷപൂർവ്വം ഒഴിഞ്ഞു നല്‍കാന്‍ സാധ്യതയുണ്ട്.

  അതേസമയം, മെസ്സിയുടെ പി എസ് ജിയിലേക്കുള്ള കൂടുമാറ്റം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ പിഎസ്ജിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് പത്രലേഖകര്‍ മെസ്സിയോട് ചോദിച്ചപ്പോൾ, ഈ നീക്കം "ഒരു സാധ്യതയാണ്, പക്ഷേ ഒന്നും തന്നെ ഇതു വരെ അംഗീകരിക്കപ്പെട്ടിട്ടില്ല" എന്നാണ്‌ അദ്ദേഹം പറഞ്ഞത്.

  34-കാരനായ താരം കാറ്റലോണിയയിൽ നിന്ന് പാരീസിലേക്ക് ഉടന്‍ തന്നെ താമസം മാറുന്നതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ റയൽ മാഡ്രിഡ് താരമായ സെർജിയോ റാമോസ്, ജിയാൻലൂജി ഡൊന്നരുമ, വൈനാൽഡം തുടങ്ങിയ പ്രമുഖർ ഇതിനകം തന്നെ പാർക്ക് ഡീ പ്രിൻസസിൽ എത്തിച്ചേർന്നതിനാൽ ഈ സീസണില്‍ പി എസ് ജി തിരക്കുപിടിച്ച റിക്രൂട്ടിംഗ് 'മേളയില്‍' വ്യാപൃതരാണ്‌. ഫ്രഞ്ച് വമ്പന്മാർക്കൊപ്പം മെസ്സി കൂടി ചേർന്നാൽ അത് ക്ലബ്ബിന്റെ നാലാമത്തെ ഫ്രീ ട്രാൻസ്ഫർ ആയിരിക്കും.

  First published:

  Tags: FC Barcelona, Lionel messi, Messi Barcelona, Paris Saint-Germain, PSG