നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • തന്നേക്കാൾ മികച്ച ഫീൽഡർ ആര്? വിരാട് കോഹ്ലിയുടെ മറുപടി ഇങ്ങനെ

  തന്നേക്കാൾ മികച്ച ഫീൽഡർ ആര്? വിരാട് കോഹ്ലിയുടെ മറുപടി ഇങ്ങനെ

  കോഹ്ലി മാത്രമല്ല, രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവിനെ പുകഴ്ത്തിയത്. ഇന്ത്യയുടെ ഫീൽഡിങ് കോച്ചായ ആർ ശ്രീധറിനോട് ചോദിച്ചാലും ജഡേജ എന്നു തന്നെയാകും മറുപടി.

  വിരാട് കോഹ്ലി

  വിരാട് കോഹ്ലി

  • Share this:
   ഇന്ത്യൻ ടീമിലെ മികച്ച ഫീൽഡർ ആരാണ്? ചോദ്യം തന്നോടല്ലെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് മറുപടി പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതു പോലുമില്ല.

   ക്രിക്കറ്റ് ആരാധകരോടുള്ള സ്റ്റാർ സ്പോർട്സിന്റെ ചോദ്യത്തിനാണ് കോഹ്ലിയുടെ അപ്രതീക്ഷിത മറുപടി.

   സ്റ്റാർ സ്പോർട്സിന്റെ ചോദ്യം ഇങ്ങനെയായിരുന്നു, " സ്റ്റംപില്‍ ത്രോ നേരിട്ടു കൊള്ളിച്ച്‌ രക്ഷപ്പെടാൻ ഒരു അവസരം മാത്രം. ആ ത്രോയ്ക്ക് നിങ്ങൾ ആരെ തിരഞ്ഞെടുക്കും, ജഡ്ഡുവിനേയോ കോഹ്ലിയേയോ?"

   ഇതായിരുന്നു ചോദ്യം. ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് അപ്രതീക്ഷിത മറുപടിയുമായി കോഹ്ലി എത്തി. "എല്ലായ്പ്പോഴും ജഡ്ഡു മാത്രം. ചർച്ച അവസാനിച്ചിരിക്കുന്നു" . ഇതായിരുന്നു ക്യാപ്റ്റന്റെ മറുപടി.

   TRENDING:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]ലോകത്ത് മരണം മൂന്ന് ലക്ഷം കടന്നു; 45 ലക്ഷത്തിലധികം രോഗബാധിതർ [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]

   കോഹ്ലി മാത്രമല്ല, രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവിനെ പുകഴ്ത്തിയത്. ഇന്ത്യയുടെ ഫീൽഡിങ് കോച്ചായ ആർ ശ്രീധറിനോട് ചോദിച്ചാലും ജഡേജ എന്നു തന്നെയാകും മറുപടി.

   ധോണി, കോഹ്ലി, യുവരാജ് സിങ് എന്നിവരെല്ലാം നിർണായക ഘട്ടങ്ങളിൽ ഇന്ത്യയുടെ രക്ഷകരാകാറുണ്ടെങ്കിലും നിലവിലെ ടീമിൽ ഏറ്റവും മികച്ച ഫീൽഡർ ജഡേജ തന്നെയെന്ന് ശ്രീധറും പറഞ്ഞിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}