HOME » NEWS » Sports » WHO IS THE ICC CRICKETER OF APRIL 3 PLAYERS IN THE FINAL ROUND MATCH INT SAR

ഐ സി സിയുടെ ഏപ്രിൽ മാസത്തെ മികച്ച ക്രിക്കറ്റർ ആരാകും? അവസാന ഘട്ട മത്സരത്തിൽ മൂന്നുപേർ

ഇന്ന് രാവിലെ ഐ സി സി തന്നെയാണ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തപ്പെട്ടവരുടെ പട്ടിക പുറത്ത് വിട്ടത്.

News18 Malayalam | news18-malayalam
Updated: May 5, 2021, 6:01 PM IST
ഐ സി സിയുടെ ഏപ്രിൽ മാസത്തെ മികച്ച ക്രിക്കറ്റർ ആരാകും? അവസാന ഘട്ട മത്സരത്തിൽ മൂന്നുപേർ
പ്രതീകാത്മക ചിത്രം
  • Share this:
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏപ്രിൽ മാസത്തെ മികച്ച പുരുഷ താരമാകാനുള്ള പോരാട്ടം പാക്‌ താരങ്ങളായ ബാബര്‍ അസം, ഫഖര്‍ സമാന്‍, നേപ്പാള്‍ താരം ഖുഷാല്‍ ഭര്‍ത്തേല്‍ എന്നിവര്‍ തമ്മില്‍. ഇന്ന് രാവിലെ ഐ സി സി തന്നെയാണ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തപ്പെട്ടവരുടെ പട്ടിക പുറത്ത് വിട്ടത്.

ഈയിടെ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരിമിത ഓവര്‍ മത്സര പരമ്പരയില്‍ പുറത്തെടുത്ത പ്രകടനങ്ങളാണ് ബാബര്‍ അസമിനും, ഫഖര്‍ സമാനും ഏപ്രിൽ മാസത്തിലെ മികച്ച താരത്തിനുള്ള ഐ സി സി പുരസ്കാരത്തിന് പരിഗണിക്കുന്ന‌ താരങ്ങളുടെ അന്തിമ ലിസ്റ്റില്‍ ഇടം നേടിക്കൊടുത്തത്. അതേ സമയം നെതര്‍ലന്‍ഡ്സ്, മലേഷ്യ എന്നിവര്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ കളിച്ച 5 മത്സരങ്ങളില്‍ 4 അര്‍ധ സെഞ്ചുറികളുള്‍പ്പെടെ 278 റണ്‍സ് നേടിയ പ്രകടനമാണ് നേപ്പാള്‍ താരമായ ഖുഷാല്‍ ബർടെലിനെ ഐ സി സിയുടെ പട്ടികയിൽ ഇടം നേടി കൊടുത്തത്.

Also Read- ഓപ്പണിംഗ് പങ്കാളിയായ യശ്വസി ജയ്‌സ്വാളിന് സമ്മാനവുമായി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍

ബാബർ അസം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടെണ്ണത്തിൽ 103, 94 എന്നിങ്ങനെ റൺസുകളാണ് ബാബർ അടിച്ചുകൂട്ടിയത്. രണ്ടു മത്സരത്തിൽ കളിയിലെ താരവും അദ്ദേഹമായിരുന്നു. പരമ്പരയിൽ 104 എന്ന സ്ട്രൈക്ക് റേറ്റിൽ 228 റൺസാണ് താരം നേടിയത്. താരത്തിന്റെ ഈ പ്രകടനം വിരാട് കോഹ്ലിയെ മറികടന്ന് ഏകദിനത്തിൽ ഒന്നാം റാങ്ക് നേടാൻ സഹായകമായിരുന്നു. പാകിസ്ഥാനിൽ നിന്നും ഈ നേട്ടം കരസ്ഥമാക്കുന്ന നാലാമത്തെ താരമാണ് ബാബർ അസം. അവസാന മാസത്തിൽ ഏഴ് ടി20യിൽ നിന്നും 305 റൺസും താരം സ്വന്തം പേരിലാക്കി.

ഫഖർ സമാൻ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തന്നെയാണ് തന്റെ സഹകളിക്കാരനൊപ്പം ഫഖർ സമാനേയും ഈ പട്ടികയിൽ എത്തിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ 111.43 സ്ട്രൈക്ക് റേറ്റിൽ 302 റൺസാണ് ഫഖർ സമാൻ അടിച്ചുകൂട്ടിയത്. ഒരു മത്സരത്തിൽ ഏഴ് റൺസ് അകലെ താരത്തിന് ഇരട്ട സെഞ്ച്വറിയും നഷ്ടമായിരുന്നു. രണ്ട് സെഞ്ച്വറികളാണ് താരം പരമ്പരയിൽ സ്വന്തമാക്കിയത്. ഈ പ്രകടനം താരത്തെ ഏകദിന റാങ്കിങ്ങിൽ ഏഴാമത് എത്തിച്ചിരുന്നു.

ഖുഷാല്‍ ബർടെൽ

നേപ്പാൾ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഖുഷാല്‍ ബർടെൽ ടി20യിൽ തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി സ്വന്തമാക്കിക്കൊണ്ട് റെക്കോർഡ് തകർത്തിരിക്കുകയാണ്. നെതർലൻഡ്സ്, മലേഷ്യ എന്നിവരടങ്ങിയ ത്രിരാഷ്ട്ര ടൂർണമെന്റിൽ ഖുഷാൽ തന്നെയായിരുന്നു ടോപ് സ്കോറർ. ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച താരം 5 മത്സരങ്ങളില്‍ 4 അര്‍ധ സെഞ്ചുറികളുള്‍പ്പെടെ 278 റൺസാണ് പോക്കറ്റിലാക്കിയത്. ഈ പ്രകടനം ഖുഷാലിനെ ടി20 റാങ്കിങ്ങിൽ 93ആം റാങ്കിലും എത്തിച്ചു.

News summary: The ICC Men’s Player of the Month April Nominees: Babar Azam (PAK), Fakhar Zaman (PAK), and Kushal Bhurtel (NEP).
Published by: Anuraj GR
First published: May 5, 2021, 6:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories