ICC World cup: ലോകകപ്പ് പാതി ദൂരം പിന്നിട്ടപ്പോള്‍ സെമിയിലേക്ക് സാധ്യത ആര്‍ക്ക്; പുറത്തേക്ക് പോവുക ആരൊക്കെ
ആറ് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുള്ള ഇംഗ്ലീഷ് കാരുടെ ഭാവിയാത്ര ശുഭകരമായിരിക്കില്ല
news18
Updated: June 23, 2019, 6:53 PM IST

world cup
- News18
- Last Updated: June 23, 2019, 6:53 PM IST
ഇംഗ്ലണ്ട് ലോകകപ്പ് പാതി ദൂരം പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയൊഴികെയുള്ള മറ്റു ടീമുകളെല്ലാം ആറ് മത്സരവും ഇന്ത്യ അഞ്ച് മത്സരവുമാണ് ഇതുവരെ കളിച്ചിരിക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുള്ള ന്യൂസിലന്‍ഡും 10 പോയിന്റുള്ള ഓസീസും 5 കളിയില്‍ നിന്ന് 9 പോയിന്റുള്ള ഇന്ത്യയും ഏറെക്കുറെ സെമി ഉറപ്പിച്ച മട്ടാണ്. നാലാം സ്ഥാനത്തിനായാകും ഇനി ലോകകപ്പിലെ പോരാട്ടങ്ങള്‍ മുഴുവന്‍ നടക്കുക.
നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുള്ള ആതിഥേയരായ ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്തുള്ളത്. ആറ് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുള്ള ശ്രീലങ്കയും ഇത്രയും മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുള്ള ബംഗ്ലാദേശുമാണ് അഞ്ചും ആറും സ്ഥാനത്ത്. Also Read: 'തീരുമാനം തേര്‍ഡ് അംപയറിന് വിട്ടിട്ട് പിന്നെ ഇതെന്താണ്' സോഫ്റ്റ് സിഗ്നലിനെതിരെ ഡൂ പ്ലെസി; പങ്കുചേര്‍ന്ന് മുന്‍ താരങ്ങളും
ഓരോ ടീമിനും ഒന്‍പത് മത്സരങ്ങളാണ് ആദ്യ റൗണ്ടിലുള്ളത്. ഇതില്‍ നിന്ന് കൂടുതല്‍ പോയിന്റുള്ള നാലു ടീമുകളാണ് സെമിയിലേക്ക് കയറുക. ഇന്നത്തെ മത്സരത്തോടെ ഏഴു മത്സങ്ങളാകുന്ന ദക്ഷിണാഫ്രിക്ക ഇന്ന് ജയിച്ചാലും 5 പോയിന്റ് മാത്രമെ ലഭിക്കൂ. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്ക മുന്നേറാന്‍ സാധ്യതയില്ല. ആറ് മത്സരങ്ങളിലും തോറ്റ അഫ്ഗാനും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ഇന്ത്യയ്ക്ക് എളുപ്പമോ
ഈ ലോകകപ്പില്‍ ഏറ്റവും കുറവ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. വെറും അഞ്ചെണ്ണം മാത്രം 9 പോയിന്റ് നിലവില്‍ അക്കൗണ്ടിലുണ്ട്. ഇനി നേരിടാനുള്ളത് വിന്‍ഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരെയും. ഇതില്‍ ഇംഗ്ലണ്ട് മാത്രമാണ് കടലാസിലെ കണക്കില്‍ ഇന്ത്യക്ക് ഭീഷണി. മറ്റു മൂന്ന് പേരെയും വീഴ്ത്താനായാലും ഇന്ത്യ സെമി കളിക്കുമെന്ന് ഉറപ്പിക്കാം.
പാകിസ്ഥാന്റെ സാധ്യത
ഇന്ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തുകയാണെങ്കില്‍ ആറ് മത്സരങ്ങളില്‍ നിന്ന് പാകിസ്ഥാന് 5 പോയിന്റാണ് ലഭിക്കുക. ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ പതിനൊന്ന് പോയിന്റാണ് അവര്‍ക്ക് നേടാനാവുക. അങ്ങിനെ വന്നാലും സെമിപ്രവേശം സാധ്യമാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. പാകിസ്ഥാന് ഇനി നേരിടാനുള്ളത് ന്യൂസിലന്‍ഡിനെയും അഫ്ഗാനെയും ബംഗ്ലാദേശിനെയുമാണ്. ന്യൂസിലന്‍ഡിനെ മറികടക്കുക അത്ര എളുപ്പവുമല്ല.
ആതിഥേയര്‍ സെമിയിലെത്തില്ലെ?
ഈ ലോകകപ്പില്‍ കിരീട സാധ്യതകള്‍ കൂടുതല്‍ കല്‍പ്പിക്കപ്പെട്ട ടീമാണ് ആതിഥേയരായ ഇംഗ്ലണ്ട്. ആറ് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുള്ള ഇംഗ്ലീഷ് കാരുടെ ഭാവിയാത്ര ശുഭകരമായിരിക്കില്ല. മറ്റു ടീമുകുടെ പ്രകടനവും കാത്തിരിക്കേണ്ട അവസ്ഥ ഇംഗ്ലണ്ടിന് വന്നേക്കാം. കാരണം ഇനി നേരിടാനുള്ള മൂന്ന് ടീമുകളും പോയിന്റ് ടേബിളില്‍ തങ്ങള്‍ക്ക് മുകളിലുള്ളവരാണ് എന്നത് തന്നെ. ഓസീസ്, ഇന്ത്യ, ന്യൂസിലന്‍ഡ് എന്നിവരെയാണ് മോര്‍ഗനും സംഘത്തിനും ഇനി നേരിടാനുള്ളത്.
ദ്വീപുകാര്‍ കരകയറുമോ
നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന ആറു പോയിന്റുള്ള ശ്രീലങ്കയ്ക്കും ടൂര്‍ണമെന്റില്‍ സാധ്യതകളുണ്ട്. ദക്ഷിണാഫ്രിക്ക, ഇന്ത്യ, വിന്‍ഡീസ് എന്നിവരെ നേരിടാനുള്ള ലങ്കക്കാര്‍ക്ക് മൂന്നിലും ജയിക്കാനായാല്‍ നാലാം സ്ഥാനം മോഹിക്കാവുന്നതാണ്. മറ്റു ടീമുകളുടെ പ്രകടനവും കാത്തിരിക്കേണ്ടി വരും. എന്നാല്‍ ഇന്ത്യയെ വീഴ്ത്തുക നിലവിലെ ലങ്കയ്ക്ക് സാധ്യമാകുമോയെന്നാണ് അറിയേണ്ടത്.
ഷാക്കിബിന്റെ കൂട്ടരുടെയും ഭാവി
ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റ് മാത്രമേയുള്ളൂവെങ്കിലും ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടില്ല. നാളെ അഫ്ഗാനെ വീഴ്ത്താനായാല്‍ 7 പോയിന്റാകുന്ന കടുവകള്‍ക്ക് അയല്‍ക്കാരായ ഇന്ത്യയെയും പാകിസ്ഥാനെയും മുട്ടുകുത്തിക്കാന്‍ കഴിഞ്ഞാല്‍ 11 പോയിന്റുകള്‍ ലഭിക്കും. പക്ഷെ സെമി പ്രവേശനം സാധ്യമാകുമോയെന്ന് അപ്പോഴും ഉറപ്പിക്കാനാവില്ല.
നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുള്ള ആതിഥേയരായ ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്തുള്ളത്. ആറ് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുള്ള ശ്രീലങ്കയും ഇത്രയും മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുള്ള ബംഗ്ലാദേശുമാണ് അഞ്ചും ആറും സ്ഥാനത്ത്.