• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ടിന്റെ ജയം ഇന്ത്യക്കും തിരിച്ചടിയോ? പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും സാധ്യതകള്‍ ഇങ്ങനെ

ഇംഗ്ലണ്ടിന്റെ ജയം ഇന്ത്യക്കും തിരിച്ചടിയോ? പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും സാധ്യതകള്‍ ഇങ്ങനെ

ഇന്ത്യയുടെ സെമി പ്രവേശനത്തെ ഈ തോല്‍വി കാര്യമായി ബാധിക്കില്ല

pakisthan

pakisthan

  • News18
  • Last Updated :
  • Share this:
    ബിര്‍മിങ്ഹാം: ഇന്ത്യക്കെതിരായ ജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ജയം കാത്തിരുന്ന മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്നലത്തെ മത്സരഫലം കനത്ത തിരിച്ചടിയുമായി. എന്നാല്‍ ഇന്ത്യയുടെ സെമി പ്രവേശനത്തെ ഈ തോല്‍വി കാര്യമായി ബാധിക്കില്ല. നാളെ ബംഗ്ലാദേശിനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം.

    ഇന്ത്യ

    11 പോയിന്റുള്ള ഇന്ത്യക്ക് നാളെ ബംഗ്ലാദേശുമായും ശനിയാഴ്ച ശ്രീലങ്കയുമായാണ് അടുത്ത മത്സരങ്ങള്‍. ഒന്നില്‍ ജയിച്ചാല്‍ സെമി ഉറപ്പ്. രണ്ടിലും തോറ്റാലും മികച്ച നെറ്റ് റണ്‍ റേറ്റ് ഇന്ത്യയെ നാലാം സ്ഥാനക്കാരായി സെമിയിലെത്തിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ അടുത്ത രണ്ട് കളിയിലും ഇന്ത്യ വലിയ മാര്‍ജിനില്‍ പരാജയപ്പെടണം.

    ശ്രീലങ്ക

    ഏഴു കളിയില്‍ നിന്ന് ആറ് പോയിന്റുള്ള ശ്രീലങ്ക ഇംഗ്ലണ്ടിന്റെ ജയത്തോടെ സെമിയിലെത്തില്ലെന്ന് ഉറപ്പായി. ഇനിയുള്ള രണ്ട് കളിയും ജയിച്ചാലും 10 പോയിന്റകുന്ന ശ്രീലങ്ക, ആകെ ജയങ്ങളുടെ എണ്ണത്തില്‍ ഏതായാലും ഇംഗ്ലണ്ടിന് പിന്നിലാകും. അതോടെ ടൂര്‍ണമെന്റിന് പുറത്താവുകയും ചെയ്യും.

    പാകിസ്ഥാന്‍

    വെള്ളിയാഴ്ച ബംഗ്ലാദേശിനെ നേിടുന്ന പാകിസ്ഥാനിപ്പോള്‍ എട്ട കളിയില്‍ നിന്ന് ഒന്‍പത് പോയിന്റുണ്ട്. ബംഗ്ലാദേശിനെ തോല്‍പിക്കുകയും ഇംഗ്ലണ്ട്, ന്യുസീലന്‍ഡിനോട് തോല്‍ക്കുകയും ചെയ്താല്‍ പാകിസ്ഥാന് സെമിയിലെത്താം. പക്ഷേ ഇംഗ്ലണ്ട് അടുത്ത മത്സരവും ജയിക്കുകയാണെങ്കില്‍ കണക്കുകൂട്ടലുകള്‍ പിഴക്കും.

    ബംഗ്ലാദേശ്

    രണ്ട് മത്സരം ബാക്കിയുള്ള ബംഗ്ലാദേശിന് ഏഴു പോയിന്റുണ്ട് നിലവില്‍. ഇനി നാളെ ഇന്ത്യയോടും വെള്ളിയാഴ്ച പാകിസ്ഥാനോടുമാണ് മത്സരങ്ങള്‍. രണ്ട് മത്സരവും ജയിക്കണം എന്ന് മാത്രമല്ല, ഇംഗ്ലണ്ട് ന്യുസീലന്‍ഡിനോട് തോല്‍ക്കുകയും വേണം കടുവകള്‍ക്ക് മുന്നേറാന്‍.

    First published: