• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റൊണാൾഡോയും സുവാരസും നേർക്കുനേർ


Updated: June 30, 2018, 10:29 AM IST
റൊണാൾഡോയും സുവാരസും നേർക്കുനേർ

Updated: June 30, 2018, 10:29 AM IST
മോസ്കോ: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയി സുവാരസും ഇന്ന് നേർക്കു നേർ. ശക്തരായ പോർച്ചുഗലും ഉറുഗ്വയും തമ്മിലുള്ള പ്രീ ക്വാർട്ടർ മത്സരം രാത്രി 11.30 ന് സോച്ചിയിലാണ് നടക്കുക.

ഗ്രൂപ്പ് എയിൽ മൂന്നിൽ മൂന്ന് ജയവുമായി പ്രീക്വാർട്ടറിൽ എത്തിയ ഉറുഗ്വായും ഗ്രൂപ്പ് ബിയിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയ പോർച്ചുഗലും ഏറ്റുമുട്ടുമ്പോൾ ഈ കണക്കിനൊന്നും അടിസ്ഥാനമില്ല. ലോക ഫുട്ബോളിൽ മികവിന്റെ കണക്കെടുത്താൽ ആദ്യ സ്ഥാനങ്ങളിൽ വരുന്ന റൊണാൾഡോയും സുവാരസും നയിക്കുന്ന രണ്ടു ടീമുകൾ നേർക്കു നേർ വരുമ്പോൾ നായകനാര്, വില്ലനാര് എന്ന് പ്രവചിക്കുക അസാധ്യം. പോർച്ചുഗല്‍ നിരയിൽ പതിനൊന്നു പേരുണ്ടെങ്കിലും ക്രിസ്റ്റ്യാനോയാണ് ഗോൾ മെഷീൻ.

ക്രിസ്റ്റ്യാനോയെ എങ്ങനെ തടയുന്നു എന്നതനുസരിച്ചിരിക്കും ഉറുഗ്വയുടെ ജയം. പ്രതിരോധത്തിലെ ഏറ്റവും കരുത്തനായ ഡീഗോ ഗോഡിന് ആയിരിക്കും റൊണാള്‍ഡോയെ തടയാനുള്ള ചുമതല ഉറുഗ്വ നൽകുക. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരമെന്ന നിലയില്‍ റൊണാള്‍ഡോയുടെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ഗോഡിനാകും. ബോക്സ് ടു ബോക്സ് കളിക്കാനും ഗോഡിനറിയാം.

എഡിസൻ കവാനിയും ലൂയി സുവാരസും കഴിഞ്ഞ മൂന്നു മത്സരങ്ങളിലും കളം നിറഞ്ഞ് കളിച്ചതും ഉറുഗ്വായ്ക്ക് ആത്മവിശ്വാസം നൽകും.

 
First published: June 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍