• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

INFO | ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിക്കുന്നതിനുള്ള കാരണം അറിയാം

രാജ്യത്തെ സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും ഉൾപ്പടെ നൂറുകണക്കിന് സ്ഥാപനങ്ങൾ ദേശീയ കായികദിനം വിപുലമായാണ് ആചരിക്കുന്നത്.

news18-malayalam
Updated: August 29, 2019, 6:48 PM IST
INFO | ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിക്കുന്നതിനുള്ള കാരണം അറിയാം
President-Ram-Nath-Kovind-presents-Rajiv-Gandhi-Khel-Ratna-award-to-Virat-Kohli
news18-malayalam
Updated: August 29, 2019, 6:48 PM IST
എല്ലാ വർഷവും ഓഗസ്റ്റ് 29ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം മേജർ ധ്യാൻ ചന്ദിന്‍റെ ജന്മദിനമാണ് ഓഗസ്റ്റ് 29. ഇതിഹാസതാരത്തിനോടുള്ള ആദരവായാണ് ദേശീയകായികദിനമായി ആചരിക്കാനുള്ള തീരുമാനം.

വളരെ ചെറിയ പ്രായത്തിലേ പട്ടാളത്തിൽ ചേർന്ന ധ്യാൻ ചന്ദ് പിന്നീട് ലോക കണ്ട് മികച്ച ഹോക്കി താരമായി വളരുകയായിരുന്നു. ഡ്രിബ്ലിങും ഗോൾ സ്കോറിങ് മികവുമാണ് ധ്യാൻ ചന്ദിനെ ശ്രദ്ധേയനാക്കിയത്. ഇന്ത്യൻ ഹോക്കി ടീമിന്‍റെ നായകനായി മാറിയ ധ്യാൻ ചന്ദ് 1928, 1932, 1936 ഒളിംപിക്സുകളിൽ ഇന്ത്യയെ മെഡൽനേട്ടത്തിലേക്ക് നയിച്ചു. പത്മഭൂഷൺ പുരസ്ക്കാരം നേടിയ ഇന്ത്യയിലെ ഏക ഹോക്കി താരമാണ് ധ്യാൻ ചന്ദ്. 1948ൽ ഹോക്കിയിൽനിന്ന് വിരമിച്ചെങ്കിലും ധ്യാൻ ചന്ദിന്‍റെ പെരുമയ്ക്ക് ഇന്നും തിളക്കമേറെയാണ്.

ആറായിരം റൺസും 300 വിക്കറ്റും; അപൂർവ റെക്കോഡുമായി കേരള താരം
1936ലെ ബെർലിൻ ഒളിംപിക്സ് ഫൈനലിൽ ജർമ്മനിയ്ക്കെതിരെ ധ്യാൻചന്ദിന്‍റെ കളി കണ്ട അഡോൾഫ് ഹിറ്റ്ലർ അദ്ദേഹത്തിന് ജർമ്മൻ സൈന്യത്തിൽ ഉയർന്ന പദവി വാഗ്ദാനം ചെയ്തിരുന്നു.

ദേശീയ കായികദിനത്തിലാണ് ഇന്ത്യയിലെ കായിക പുരസ്ക്കാരങ്ങൾ രാഷ്ട്രപതി ഭവനിൽ വിതരണം ചെയ്യുന്നത്. രാജീവ് ഗാന്ധി ഖേൽരത്ന, അർജുന, ദ്രോണാചാര്യ പുരസ്കാരങ്ങളാണ് കായികമേഖലയിൽ സർക്കാർ നൽകുന്നത്.

കായികമേഖലയിലെ മികവ് പരിഗണിച്ച് നൽകുന്ന ആജീവനാന്ത പുരസ്ക്കാരമാണ് ധ്യാൻചന്ദ് അവാർഡ്.

Loading...

First published: August 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...