ചെസ് ലോക ചാംപ്യൻഷിപ്പ് കളിച്ചയാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയത് എങ്ങനെ?

ഒടുവിൽ രാജ്യത്തിന്‍റെ പ്രതിനിധിയായി 2003ൽ ഗ്രീസിൽ നടന്ന ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിലും മത്സരിച്ചു. പിന്നീടാണ് ചെസല്ല, ക്രിക്കറ്റാണ് അവന്‍റെ ലോകമെന്ന് അവൻ തിരിച്ചറിയുന്നത്

news18
Updated: June 6, 2019, 11:10 AM IST
ചെസ് ലോക ചാംപ്യൻഷിപ്പ് കളിച്ചയാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയത് എങ്ങനെ?
india
  • News18
  • Last Updated: June 6, 2019, 11:10 AM IST
  • Share this:
കുട്ടികാലം മുതൽ ചെസ് ആയിരുന്നു അവന്‍റെ ലോകം. സ്കൂളിലും നാട്ടിലുമൊക്കെ അവൻ ചെസ് ചാംപ്യനായി. ജില്ലയെയും സംസ്ഥാനത്തെയുമൊക്കെ പ്രതിനിധീകരിച്ച് ഒടുവിൽ രാജ്യത്തിന്‍റെ പ്രതിനിധിയായി 2003ൽ ഗ്രീസിൽ നടന്ന ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിലും മത്സരിച്ചു. പിന്നീടാണ് ചെസല്ല, ക്രിക്കറ്റാണ് അവന്‍റെ ലോകമെന്ന് അവൻ തിരിച്ചറിയുന്നത്. അങ്ങനെ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ അവൻ, ലോകകപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായി. ത്രസിപ്പിക്കുന്ന ഈ കായികജീവിതത്തിന് ഉടമ മറ്റാരുമല്ല, ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ താരമായി മാറിയ യുസ്വേന്ദ്ര ചാഹൽ. ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റുകൾ പിഴുതാണ് ചാഹൽ വരവറിയിച്ചത്. എന്തുകൊണ്ടാണ് ചാഹൽ ചെസിൽനിന്ന് ക്രിക്കറ്റിലേക്ക് മാറിയത്?

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കാണ്... 'ഏറ്റവും മികച്ച ടീം മാനാണ് ചാഹൽ. ഇതുതന്നെയാണ് ചെസ് വിട്ട് ക്രിക്കറ്റിലേക്ക് ചേക്കാറാനുള്ള പ്രധാന കാരണം. ഒപ്പം കളിക്കുന്നവർക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവനാണ് അവൻ. പിന്നെ അവന് എങ്ങനെ ചെസ് കളിക്കാനാകും?'- കോഹ്ലി ഒരിക്കൽ ചോദിച്ചു.

മിന്നിത്തിളങ്ങി ബൂമ്രയും രോഹിതും; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നൽകുന്ന 5 സൂചനകൾ

'ശരിയായ സമയത്ത് നിർണായക വിക്കറ്റുകൾ വീഴ്ത്തുന്നതിൽ മിടുക്കനാണ് ചാഹൽ. ചെസ് ഉപേക്ഷിച്ചെങ്കിലും, അവിടുത്തെ ചില വിദ്യകൾ ക്രിക്കറ്റിൽ പ്രയോഗിക്കാൻ മിടുക്കനാണ് ചാഹൽ. ഒരു പന്തെറിയുമ്പോൾ ബാറ്റ്സ്മാൻ ഏതൊക്കെ ഷോട്ട് കളിക്കുമെന്ന് ചാഹൽ മുൻകൂട്ടി കാണും. കളിക്കാൻ സാധ്യതയുള്ള രണ്ടാമത്തെ ഷോട്ടിനെക്കുറിച്ച് പന്തെറിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം മനസിൽ കാണുന്നു. ഇതു മനസിലാക്കി, രണ്ടോ മൂന്നോ നീക്കങ്ങൾ വരെ ബൌളിങിൽ അദ്ദേഹം വരുത്തും. അതിനൊപ്പം ഫീൽഡിങ് ചെയ്ഞ്ച് നിർദേശങ്ങളും'- കോഹ്ലി, ചാഹലിനെക്കുറിച്ച് നേരത്തെ പറഞ്ഞതായിരുന്നു ഇത്.
First published: June 6, 2019, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading