• HOME
  • »
  • NEWS
  • »
  • sports
  • »
  • Asia Cup | ഏഷ്യാകപ്പിനിടെ ഷഹീദ് അഫ്രിദിയുടെ മകൾ ഇന്ത്യൻ പതാക വീശിയത് എന്തുകൊണ്ട്?

Asia Cup | ഏഷ്യാകപ്പിനിടെ ഷഹീദ് അഫ്രിദിയുടെ മകൾ ഇന്ത്യൻ പതാക വീശിയത് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് ഷഹീദ് അഫ്രിദിയുടെ മകൾ മത്സരത്തിനിടെ ത്രിവർണ്ണ പതാക വീശിയത്. അഫ്രിദിയുടെ മകൾ ഇന്ത്യയുടെ ആരാധികയാണോ തുടങ്ങിയ ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്

Shahid Afridi

Shahid Afridi

  • Share this:
    ഇസ്ലാമാബാദ്: ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുന്നതോടെ കളിത്തട്ട് അങ്കത്തട്ടായി മാറും. ആരാധകരെ ത്രസിപ്പിക്കുന്ന പോരാട്ടം തന്നെയായിരിക്കും അത്. ഏറെക്കാലത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും അടുത്തിടെ ഏറ്റുമുട്ടി, അതും അടുത്ത ദിവസങ്ങളിൽ രണ്ടുതവണ. ഏഷ്യാകപ്പ് ലീഗ് ഘട്ടത്തിലും സൂപ്പർ ഫോർ ഘട്ടത്തിലുമാണ് ചിരവൈരികൾ നേർക്കുനേർ വന്നത്. ലീഗ് ഘട്ടത്തിൽ ഇന്ത്യ ജയിച്ചപ്പോൾ, സൂപ്പർ ഫോറിൽ ഇന്ത്യയെ കീഴടക്കി പാകിസ്ഥാൻ മുന്നേറുകയും ചെയ്തു.

    ഈ മത്സരത്തിൽ പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രിദിയുടെ മകൾ ഇന്ത്യയുടെ പതാക വീശിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്തുകൊണ്ടാണ് ഷഹീദ് അഫ്രിദിയുടെ മകൾ മത്സരത്തിനിടെ ത്രിവർണ്ണ പതാക വീശിയത്. അഫ്രിദിയുടെ മകൾ ഇന്ത്യയുടെ ആരാധികയാണോ തുടങ്ങിയ ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.


    ഏതായാലും ഇക്കാര്യത്തിൽ വിശദീകരണവുമായി ഷാഹിദ് അഫ്രിദി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ചാനൽ ചർച്ചയിൽ അഫ്രിദി പറയുന്നത് ഇങ്ങനെ, 'ദുബായില്‍ നടന്ന ഇന്ത്യാ-പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരം കാണാന്‍ ഗ്യാലറിയിലുണ്ടായ 90 ശതമാനം പേരും ഇന്ത്യന്‍ ആരാധകരായിരുന്നു. പാകിസ്ഥാന് പിന്തുണയുമായി എത്തിയത് വെറും 10 ശതമാനം മാത്രം പേർ മാത്രമായിരുന്നു. പാകിസ്ഥാനി പതാകകൾ വളരെ തുച്ഛമായിരുന്നു. അത് അവിടെയൊന്നും ലഭ്യമായിരുന്നു. ഇതോടെയാണ് എന്റെ മകള്‍ ഇന്ത്യന്‍ പതാക വീശിയത്'.

    Also Read- 'റിഷഭ് പന്തിന് പകരം സഞ്ജു സാംസണെ കളിപ്പിക്കാൻ ഇന്ത്യ തയ്യാറാകണം': പാക് മുൻ താരം ഡാനിഷ് കനേരിയ

    തന്‍റെ മകള്‍ ഇന്ത്യന്‍ പതാക വീശുന്ന വീഡിയോ കൈവശമുണ്ടെന്നും അത് ട്വീറ്റ് ചെയ്യണമോ എന്ന് ആലോചിക്കുകയാണ് എന്നും ഷാഹിദ് അഫ്രിദി തമാശരൂപേണ പറഞ്ഞു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും ഒരു പന്തും മാത്രം ശേഷിക്കെ പാകിസ്ഥാന്‍ മറികടന്നു.
    Published by:Anuraj GR
    First published: