• HOME
  • »
  • NEWS
  • »
  • sports
  • »
  • MS Dhoni Retirement | ധോണി വിരമിക്കാൻ തെരഞ്ഞെടുത്ത സമയത്തിന് പിന്നിലൊരു പ്രത്യേകതയുണ്ട്

MS Dhoni Retirement | ധോണി വിരമിക്കാൻ തെരഞ്ഞെടുത്ത സമയത്തിന് പിന്നിലൊരു പ്രത്യേകതയുണ്ട്

സ്വാതന്ത്ര്യ ദിനമായ ശനിയാഴ്ച രാത്രി 7:29 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്

MS Dhoni

MS Dhoni

  • Share this:
ന്യൂഡല്‍ഹി: ആരാധകരെ ശരിക്കും ഞെട്ടിച്ചുകൊണ്ടായിരുന്നു മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം. സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട് 7.29ന് ആയിരുന്നു ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ധോണിക്കു തൊട്ടുപിന്നാലെ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.

സ്വാതന്ത്ര്യ ദിനമായ ശനിയാഴ്ച രാത്രി 7:29 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്. ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം വിജയങ്ങൾ കൈവരിച്ച നായകൻ എന്ന ഖ്യാതിയോടെയാണ് മഹേന്ദ്രസിങ് ധോണി ക്രിക്കറ്റിൽനിന്ന് വിരമിച്ചത്.

ഒന്നര പതിറ്റാണ്ടിലേറേ നീണ്ടുനിന്ന കരിയറില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് നയിച്ച ഇതിഹാസ നായകനായിരുന്നു ധോണി. 2019 ജൂലായ് 9ന് ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമിയിൽ ന്യൂസീലന്‍ഡിനെതിരായ മത്സരമാണ് ധോണി അവസാനമായി കളിച്ചത്. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണി കളിച്ചിട്ടില്ല. ഇതിനിടെ ധോണി ടീമിലേക്കു മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, അത് സംഭവിച്ചില്ല.

'ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19:29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക' - വിരമിക്കല്‍ പ്രഖ്യാപനം ഇത്രമാത്രം.-എന്നായിരുന്നു ധോണി കുറിച്ചത്. എന്നാല്‍ എന്തുകൊണ്ട് ധോണി ഓഗസ്റ്റ് 15 19:29നുതന്നെ തിരഞ്ഞെടുത്തു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.19:29 എന്ന സമയമാണ് ഇതില്‍ ശ്രദ്ധേയം.

ധോണി ഈ സമയം തിരഞ്ഞെടുത്തതിനെ കുറിച്ച്‌ ആരാധകര്‍ നിരവധി കാരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ധോണിയുടെ ജഴ്സി നമ്ബര്‍ 7ഉം റെയ്നയുടേത് 3 ഉം ആണ്. ഈ രണ്ട് സംഖ്യകളും ചേര്‍ത്തെഴുതിയാല്‍ 73 ആണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട്​ 73 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം ഇരുവരും വിരമിച്ചു. ഇതാണ് ഒരു കാരണമായി ആരാധക‌ര്‍ പറയുന്നത്.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
മറ്റൊരു കാര്യം ആരാധകര്‍ പറയുന്നത് ധോണി അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത് ജൂലായ് 9ന് ഇതേ സമയത്താണ്. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്‍റെ ത്രോയില്‍ മഹേന്ദ്ര സിംഗ് ധോണി റണ്ണൗട്ടാവുമ്പോള്‍ അന്ന് അസ്തമിച്ചത് ഇന്ത്യന്‍ ലോകകപ്പ് പ്രതീക്ഷകളായിരുന്നു. അവസാന വിക്കറ്റായി ചഹല്‍ മടങ്ങുമ്പോള്‍ 7 29 നാണ് ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ്​ സെമിഫൈനലില്‍ ഇന്ത്യ​ ന്യൂസിലന്‍ഡിനോട്​ പരാജയപ്പെട്ട സമയം ആണ്​ ഇതെന്നായിരുന്നു ഒരു അഭിപ്രായം.

ജീവിതത്തിലെ പ്രധാനഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ചെയ്​ത്​ കൊണ്ടിരുന്ന പരിപാടികള്‍ക്ക്​ അവസാനം കുറിക്കുന്നതിനെ സൂചിപ്പിക്കുന്ന 'എയ്​ഞ്ചല്‍ നമ്പര്‍' ആണ്​ 1929 എന്ന്​ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്​.
Published by:Anuraj GR
First published: