HOME » NEWS » Sports » WHY FEB 5 IS A SPECIAL DAY FOR THE WORLD OF FOOTBALL GH RV

‘ഹാപ്പി ബർത്ത് ഡേ റൊണാൾഡോ'; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഫുട്ബോൾ താരങ്ങളെ അറിയാം

റൊണാൾഡോ ഉൾപ്പെടെ ഫുട്ബോൾ ഇതിഹാസങ്ങളായ മൂന്ന് പേരുടെ ജന്മദിനമാണ് ഇന്ന്.

News18 Malayalam | news18-malayalam
Updated: February 5, 2021, 10:37 AM IST
‘ഹാപ്പി ബർത്ത് ഡേ റൊണാൾഡോ'; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഫുട്ബോൾ താരങ്ങളെ അറിയാം
News18 Malayalam
  • Share this:
ലോകത്തെമ്പാടുമുള്ള കാൽപന്തിനെ സ്നേഹിക്കുന്നവരുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ദിനമാണ് ഫെബ്രുവരി 5. ഫുട്ബോൾ ഇതിഹാസങ്ങളായ മൂന്ന് പേരുടെ ജന്മദിനമാണ് ഇന്ന്. പോർച്ചുഗലിന്റെയും യുവന്റസിന്റയും താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പി എസ് ജി, ബ്രസീൽ ടീമുകളുടെ താരമായ നെയ്മറും ജനിച്ചത് ഇതേ ദിവസം. ഇവർക്കൊപ്പം, മു൯ അർജന്റീന താരവും നിലവിൽ ബൊക്കാ ജൂനിയേസിനു വേണ്ടി ബൂട്ടു കെട്ടുന്ന കാർലോസ് ടെവസും ജന്മദിനം പങ്കിടുന്നുണ്ട്.

റൊണാൾഡൊ ഇന്ന് 36 വയസ്സ് പൂർത്തിയാക്കുമ്പോൾ,  മുപ്പതാമത്തെ വയസ്സ് പൂർത്തിയാക്കുകയാണ് നെയ്മർ. അതേസമയം, ടെവസ് ഇന്ന് 37 വയസ്സ് പൂർത്തിയാക്കുന്നു. ക്രിസ്റ്റ്യാനോ റെണാൾഡോ റിയൽ മാഡ്രിഡിനു വെണ്ടിയും നെയ്മർ ബാഴ്സലോണക്കു വേണ്ടി കളിച്ചിരുന്ന കാലത്തെ എൽക്ലാസിക്കോ മത്സരങ്ങൾ ഫുട്ബോൾ ആരാധകരുടെ മനസ്സിലെ മരിക്കാത്ത ഓർമകളാണ്.

Also Read- India vs England 1st Test| ഇംഗ്ലണ്ടിന് ബാറ്റിങ്; ഷഹബാസ് നദീമും വാഷിങ്ടൺ സുന്ദറും ഇന്ത്യൻ ടീമിൽ

ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ഇതുവരെ അഞ്ച് ബാല൯ ഡി ഓർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഒരു വർഷത്തെ ഏറ്റവും മികച്ച സോക്കർ താരത്തിനു ലഭിക്കുന്ന അവാർഡ് ആണിത്. 2002 ൽ ലീഗു മത്സരങ്ങളിൽ അരങ്ങേറിയ റൊണാൾഡോ അഞ്ച് യുവേഫ ചാംപ്യ൯സ് ലീഗ് ട്രോഫികൾ ഉൾപ്പെടെ 31 ട്രോഫികൾ കരസ്ഥമാക്കിയ ടീമിന്റെ ഭാഗമായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടിയുള്ള തന്റെ മികച്ച പ്രകടനം വഴിയാണ് ഈ പോർച്ചുഗീസ് താരം സോക്കർ ലോകത്തെ ശ്രദ്ധ നേടി തുടങ്ങിയത്. പിന്നീട്, 80 മില്യണ് യൂറോ തുകക്ക് 2009-10 സീസണിൽ റയൽ മാഡ്രിഡിലെത്തിയ താരത്തിന്റെ ചുവടുമാറ്റം അന്നത്തെ ഏറ്റവും വില പിടിപ്പുള്ള താര മാറ്റമായിരുന്നു.

പതിനെട്ടാം വയസ്സിലാണ് ആദ്യമായി ബ്രസീലിനു വേണ്ടി നെയ്മർ കളത്തിലിറങ്ങുന്നത്. ലയണൽ മെസ്സി, ലൂയി സുവാരസ് എന്നീ മു൯ നിര താരങ്ങളുടെ കൂടെ ബാഴ്സലോണെയുടെ താരമായിരുന്നു നെയ്മർ. 222 മില്യണ് യൂറോയെന്ന റെക്കോർഡ് തുകക്കാണ് നെയ്മറിനെ പാരീസ് സെന്റ് ജർമ൯ (പിഎസ്ജി) വാങ്ങുന്നത്. ലോകത്തെ മികച്ച കളിക്കാരിലൊരാളായി കണക്കാപ്പെടുന്ന താരം ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത രണ്ടാമത്തെ താരമാണ്.

Also Read- കേരളം വീണ്ടും ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരത്തിന്റെ ആവേശത്തിലേക്ക്

മൂന്ന് തവണ മികച്ച തെക്ക൯ അമേരിക്ക൯ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് കാർലോസ് ടെവസ്. ഒരേ സമയം സ്ട്രൈക്കറായും, സപ്പോർട്ടിംഗ് ഫോർഫാഡായും വിംഗിലും കളിക്കാ൯ സാധിക്കും എന്നതാണ് ഒരു തവണ മികച്ച അർജന്റീനിയ൯ കായിക താരമായി തെരെഞ്ഞെടുക്കപ്പെട്ട ടെവസിന്റെ സവിശേഷത.

ഈ മൂന്നു താരങ്ങൾക്കു പുറമെ, ഗിയോവനി വാ൯ ബ്രോങ്കഹോസ്റ്റ്, ഗ്യോർഗെ ഹഗി, ബില്ലി ഷാർപ്പ്, സ്വ൯ ഗൊരാ൯ എറിക്സ൯ എന്നീ ഫുട്ബോൾ താരങ്ങളുടെ കൂടി ജന്മദിനമാണ് ഇന്ന്.
Published by: Rajesh V
First published: February 5, 2021, 10:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories