• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup: ആദ്യ തോല്‍വിക്ക് പിന്നിലെന്ത്; ഇന്ത്യക്ക് പിഴച്ചതെവിടെയൊക്ക?

ICC World Cup: ആദ്യ തോല്‍വിക്ക് പിന്നിലെന്ത്; ഇന്ത്യക്ക് പിഴച്ചതെവിടെയൊക്ക?

338 പോലൊരു സ്‌കോര്‍ പിന്തുടര്‍ന്നിട്ടും ആദ്യ പത്തോവറില്‍ നേടിയത് വെറും 28 റണ്‍സ്

England3

England3

  • News18
  • Last Updated :
  • Share this:
    ബിര്‍മിങ്ഹാം: ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ തോല്‍വിയാണ് ഇന്ത്യ ഇന്നലെ ആതിഥേയരോട് ഏറ്റുവാങ്ങിയത്. റണ്‍മഴ പെയ്ത മത്സരത്തില്‍ 31 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. ബാറ്റിങ്ങിലെ പിഴവുകളാണ് എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് വിനയായത്. സ്പിന്നര്‍മാര്‍ ഏറെ റണ്‍സ് വഴങ്ങിയതും തിരിച്ചടിയായി. ഇന്ത്യയുടെ തോല്‍വിക്ക് ഇടയാക്കിയ 5 കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

    1. ആദ്യ പത്തോവറില്‍ 28 റണ്‍സ്

    ആദ്യ പവര്‍പ്ലേയില്‍ രാഹുലും രോഹിതും കോഹ്‌ലിയും അമിത ശ്രദ്ധാലുക്കളായി. 338 പോലൊരു സ്‌കോര്‍ പിന്തുടര്‍ന്നിട്ടും ആദ്യ പത്തോവറില്‍ നേടിയത് വെറും 28 റണ്‍സ്

    Also Read: ഔട്ട് വിളിക്കാതെ അംപയര്‍, റിവ്യു നല്‍കാതെ അവസരം കളഞ്ഞ് ഇന്ത്യ; ഇംഗ്ലണ്ടിന് മികച്ച തുടക്കം

    2. സ്പിന്നര്‍മാര്‍ വഴങ്ങിയത് 160 റണ്‍സ്

    മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ കുല്‍ദീപ് - ചാഹല്‍ സഖ്യത്തിന് കഴിഞ്ഞിരുന്നതാണ് ഇന്ത്യക്ക് മിക്ക മത്സരങ്ങളിലും തുണയായത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ഇരുവരും ഒരുപോലെ നിറം മങ്ങി. ഇരുവരും ചേര്‍ന്നെറിഞ്ഞ 20 ഓവറില്‍ ഇംഗ്ലണ്ട് നേടിയത് 160 റണ്‍സ്. കിട്ടിയത് ഒരു വിക്കറ്റും

    3 ഡിആര്‍എസ് ഉപയോഗിച്ചില്ല

    പതിനൊന്നാം ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പന്ത് ജേസണ്‍ റോയിയുടെ ഗ്ലൗവില്‍ ഉരസി ധോണിയുടെ കൈകകളില്‍. അംപയര്‍ ഔട്ട് വിധിച്ചില്ല. ഡിആര്‍എസ് സഹായം തേടിയില്ല. അപ്പോള്‍ ഇംഗ്ലണ്ടിന്റെ റണ്‍റേറ്റ് 5.41. പിന്നീട് 23 ാം ഓവറില്‍ റോയി മടങ്ങുമ്പോള്‍ അത് 7.27 ആയി

    4. നിരാശപ്പെടുത്തിയ മധ്യനിര

    കോലിയും രോഹിതും മടങ്ങിയ ശേഷം റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു ഇന്ത്യന്‍ മധ്യനിര. ഋഷഭ് പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് 110 മാത്രം. എസ് ധോണി - കേദാര്‍ ജദവ് സഖ്യം അവസാന 5 ഓവറില്‍ 7 ഡോട്ട് ബോളും 20 സിംഗിളും. ആവശ്യമായ റണ്‍ നിരക്ക് 12ന് മുകളിലായിരുന്നപ്പോഴാണ് ഈ മെല്ലപ്പോക്ക്

    5. ഇംഗ്ലീഷ് ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞു

    ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശ്രമങ്ങളെല്ലാം നിഷ്ഫലമാക്കും വിധമാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ക്രിസ് വോക്സ്സ് എറിഞ്ഞ ആദ്യ മൂന്ന് ഓവര്‍ മെയ്ഡന്‍. മോയിന്‍ അലിക്ക് പകരമെത്തിയ പ്ലങ്കെറ്റ് മടങ്ങുന്നത് വിരാട് കോലിയുടെ വിക്കറ്റുമായി. ഫീല്‍ഡിന് അനുസൃതമായി പന്തെറിഞ്ഞ ഇംഗ്ലീഷ് സംഘം ചുവടുറപ്പിക്കാന്‍ അനുവദിച്ചില്ല

    First published: