ഇംഗ്ലണ്ടിനെതിരായ നാലു മാച്ചുള്ള സീരിസിൽ ആദ്യത്തേതിൽ തന്നെ ഇന്ത്യ പരാജയപ്പെടുമെന്ന് അധികമാരും പ്രതീക്ഷിച്ചു കാണില്ല. ഓസ്ട്രേലിയയെ തോൽപ്പിച്ചു വരുന്ന ഉന്മേഷത്തിനു പുറമെ, ചെന്നൈയിൽ വെച്ചു നടക്കുന്ന മത്സരത്തിൽ ഹോം ഗ്രൗണ്ടെന്ന മു൯തൂക്കം കൂടി ആരാധകർ കണക്കു കൂട്ടിയിരുന്നു. ഇത്തവണ, മു൯ നിര കളിക്കാരായ വിരാട് കോലി, ഇശാന്ത് ശർമ. ജസ്പ്രീത് ബുംറ, അശ്വി൯ തുടങ്ങിയവരും സ്ക്വാഡിൽ ഉൾപ്പെട്ടെങ്കിലും ഇന്ത്യക്ക് ഇത്തരം പരാജയം ഏറ്റു വാങ്ങേണ്ടി വരുന്നതെന്തു കൊണ്ടായിരിക്കും. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് രണ്ട് പോയിംഗ് താഴെ നാലാം സ്ഥാനത്ത് നിൽക്കുന്ന ജോ റൂട്ടും ടീമും, ഇന്ത്യയെ നേരിടാ൯ പൂർണ സജ്ജരായിട്ടാണ് വന്നത്.
Also Read-
India Vs England | 'അപ്പോഴേ പറഞ്ഞില്ലേ'; ഇംഗ്ലണ്ടിന് എതിരായ ഇന്ത്യൻ തോൽവിയെക്കുറിച്ച് പീറ്റേഴ്സൺഇന്ത്യയെ ഇന്ത്യയിൽ വെച്ച് ഒരു ടെസ്റ്റ് മാച്ചിൽ പരാജയപ്പെടുത്തിയ അവസാനത്തെ ടീം ഇംഗ്ലണ്ട് തന്നെയാണ്. 2012-13 ലായിരുന്നു ഇത്. പുതിയ സീരീസിൽ 1-0 ന്റെ ലീഡുമെടുത്തു അവർ. ഇന്ത്യയേക്കാൾ കൂടുതൽ പ്രഫഷനലായിട്ടാണ് ഇംഗ്ലണ്ട് കളിച്ചതെന്ന് ക്യാപ്റ്റ൯ വിരാട് കോലി തന്നെ സമ്മതിക്കുന്നുണ്ട്. ഇന്ത്യയെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയോടെയാണ് അതിഥികൾ കളിച്ചത്.
വ൯ തോൽവിയിലേക്ക് നയിച്ച ഘടകങ്ങൾ
1. ടോസ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോൽവി, വ൯ പരാജയമാണെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ, ആദ്യം ബാറ്റ് ചെയ്യാ൯ തെരഞ്ഞെടുത്തത് തീർച്ചയായും ഇംഗ്ലണ്ടിനനൂകൂലമായിട്ടുണ്ട്. അതു കൊണ്ട് തന്നെയാണ് ആദ്യ ഇന്നിംഗ്സിൽ തന്നെ 578 എന്ന കൂറ്റ൯ ലക്ഷ്യം പടുത്തുയർത്താ൯ അവർക്കായി. ആദ്യ പകുതിയിൽ 600-700 റണ്‍സ് നേടാനായിരുന്നു ക്യാപ്റ്റ൯ റൂട്ടിന്റെ പദ്ധതി.
2.ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് സൂക്ഷ്മത: ആദ്യ ഇന്നിംഗ്സിൽ വളരെ സൂക്ഷമതയോടെയാണ് ഇംഗ്ലണ്ട് ബാറ്റ് ചെയ്തത്. റോറി ബേണ്‍സും, ഡോം സിബ്ലിയും വമ്പിച്ച തുടക്കമാണ് അവർക്ക് നൽകിയത്. 63 റൺ നേടിയാണ് ബേണ്‍സ് കളം വിട്ടത്. ശേഷം വന്ന ക്യാപ്റ്റ൯ റൂട്ടും സിബ്ലിയും കൂടി മൂന്നാമെത്തെ വിക്കറ്റ് വീഴുന്പോഴേക്കും സ്കോർ 200 ലെത്തിച്ചു. ബെ൯സ്റ്റോക്കിന്റെ 82 റണ്‍സും റൂട്ടിന്റെ 124 റണ്‍സും കളിയുടെ ഗതി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമായി.
3.ചെന്നൈ പിച്ച്: ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ എല്ലാ ഇംഗ്ലണ്ട് പ്ലയേസിന്റെ വിക്കറ്റുകളും എറിഞ്ഞ് വീഴ്ത്തിയെങ്കിലും പൊതുവേ ബാറ്റ്സ്മാ൯മാർക്കനുകൂലമാണ് ചെന്നൈ പിച്ച് എന്ന് വ്യാപകമായി വിലയിരുത്തപ്പെടുന്നുണ്ട്. ശ്രീലക്കെതിരെ 2-0 സീരീസ് വിജയം കഴിഞ്ഞു വരുന്ന ഇംഗ്ലണ്ടിന് പിച്ച് ഒരു ഭയമേയല്ലായിരുന്നു. അതേസയമം, ഇന്ത്യക്ക് ആതിധേയർ എന്ന മു൯തൂക്കം ഒട്ടും പ്രകടമായിട്ടില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇശാന്ത് ശർമ്മ ഉൾപ്പെടെ ആറു ബോളേസിനെയാണ് കോലി ഉപയോഗിച്ചത്.
4. ഇന്ത്യയുടെ ബോളിംഗ്: വാഷിംഗ്ടണ്‍ സുന്ദറും, ഇശാന്തും ഒഴിച്ച് മറ്റു ബോളർമാർക്കൊന്നും ഇംഗ്ലണ്ട് ബാറ്റ്സ്മാ൯ നിരക്ക് കൂടുതൽ ഭീഷണി ഒരുക്കാ൯ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ടീമിന് ഇടക്കിടെ സ്ട്രാറ്റജി മാറ്റേണ്ടി വന്നത്.
5. റൂട്ടിന്റെ കിടില൯ പെർഫോമ൯സ്: അതേ സമയം, ഇംഗ്ലണ്ട് ക്യാപ്റ്റ൯ വമ്പിച്ച ഫോമിലായിരുന്നുവെന്ന് പറഞ്ഞാൽ അധിക പ്രസംഗമാവില്ല. ശീലങ്ക ടൂറിൽ 426 റണ്‍സ് വാരിക്കൂട്ടിയ ക്യാപ്റ്റ൯ ഏറ്റവും മികച്ച സ്കോററായാണ് തിരിച്ച് വിമാനം കയറിയത്. 106.50 റണ്‍സാണ് റൂട്ടിന്റെ ആവറേജ്.
6. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പെട്ടെന്ന് കീഴടങ്ങി: ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പെട്ടെന്ന് കീഴടങ്ങിയത് ഇംഗ്ലണ്ടിന് കാര്യങ്ങൾ വളരെ എളുപ്പത്തിലാക്കി. വ൯ സമ്മർദ്ധത്തിലായിരുന്ന കോലിക്കും കൂട്ടർക്കും ആകെ 337 റണ്‍സെടുക്കാനേ ആയുള്ളൂ.
7. ഇശാന്ത് ശർമയുടെ തിരിച്ചു വരവ്: പരിക്കു കാരണം ആസ്ട്രേലിയ പര്യടനം പൂർണ്ണമായും നഷ്ടപ്പെട്ട ഇഷാന്ത് ശർമ്മക് ടീമിയ തിരിച്ചെത്തിയെങ്കിലും കൂടുതൽ പ്രാക്റ്റീസ് ചെയ്യാ൯ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ മൂന്ന് വീക്കറ്റടുത്ത ഇശാന്ത് ശർമയുടേത് വമ്പിച്ച മുന്നേറ്റമായിരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.
8. രോഹിത് ശർമയുടെ പ്രകടനം: ഇന്നിംഗ്സിന്റെ തുടക്കത്തിൽ രോഹിത് ശർമ്മയിൽ നിന്ന് കൂടുതൽ പ്രതീക്ഷയുണ്ടായിരുന്നു ആരാധകർക്ക്. എന്നാൽ, വളരെ നിരാശാജനകമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
9. അജിങ്ക്യ രഹാനെയുടെ പ്രകടനം : ബാറ്റ്സ്മാ൯, വൈസ് ക്യാപ്റ്റ൯ എന്ന നിലക്ക് രഹാനെയുടെ ഉത്തരവാദിത്വം വളരെ വലുതായിരുന്നു. അഞ്ചാമനായെത്തിയ താരത്തിന് സ്കോർബോഡിൽ വലിയ മാറ്റങ്ങളൊന്നും വരുത്താനായില്ല.
10. ഇന്ത്യ൯ ബാറ്റിംഗ് നിരയെ ഞെട്ടിച്ച് ഇംഗ്ലീഷ് ബൗളേഴ്സ് : അനുഭവസ്ഥരല്ലാത്ത ബോളർമാർ പോലും ഇന്ത്യ൯ ബാറ്റിംഗ് നിരയെ ഇടക്കിടെ ഞെട്ടിച്ചുവെന്നത് ശ്രദ്ധേയമാണ്. ഡോം ബെസ്, ജാക്ക് ലീച്ച് എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
11. സുന്ദറും നദീമും പ്രതീക്ഷക്കൊത്തുയർന്നില്ല : അശ്വിനൊഴികെ മറ്റു സ്പി൯ ബോളേസൊന്നും പ്രതീക്ഷിച്ച് നിലയിലേക്ക് ഉയർന്നില്ല. ബാറ്റ്സ്മാ൯ക്ക് വെല്ലുവിളി ഉയർത്താനായിരുന്നു മൂന്ന് സ്പിന്നർമാരെ നിയമിച്ചത്.