ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയുടെ മത്സരം കണ്ടവർക്കൊക്കെ മനസിൽ ഈ ഒരു സംശയം തോന്നിയിട്ടുണ്ടാകും. അവരുടെ റൈറ്റ് ബാക്കായി കളിക്കുന്ന ജോസ്കോ ഗ്വാർഡിയോൾ എന്ന താരമാണ് വലിയ മുഖംമൂടി ധരിച്ച് കളത്തിലിറങ്ങുന്നത്. എന്തുകൊണ്ടാണ് ഗ്വാർഡിയോൾ മാസ്ക്ക് ധരിച്ച് കളിക്കാൻ ഇറങ്ങുന്നത്?
കഴിഞ്ഞ മാസം, ജർമ്മൻ ബുണ്ടെസ്ലിഗയിൽ ഫ്രീബർഗിനെതിരെ കളിക്കുമ്പോൾ, സഹതാരവുമായി കൂട്ടിയിടിച്ച് അദ്ദേഹത്തിന്റെ മുഖത്തിന് പരിക്കേറ്റു. ഈ അപകടത്തിൽ ഗ്വാർഡിയോളിന്റെ മൂക്ക് തകർന്നു. കുറച്ചുദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്ന അദ്ദേഹത്തിന് ഒരു ചെറു ശസ്ത്രക്രിയയും നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടറുടെ നിർദേശാനുസരമാണ് ഗ്വാർഡിയോൾ മാസ്ക്ക് ധരിച്ച് കളിക്കാൻ ഇറങ്ങുന്നത്.
ഖത്തർ ലോകകപ്പിൽ തുടക്കം മുതൽ ക്രൊയേഷ്യൻ ടീമിന്റെ ഭാഗമായിരുന്നു ഗ്വാർഡിയോൾ. പുകൾപെറ്റ ക്രൊയേഷ്യൻ പ്രതിരോധനിരയിലെ കരുത്തനാണ് ഗ്വാർഡിയോൾ. അതുകൊണ്ടുതന്നെ ഗ്വാർഡിയോളിനെ ഒഴിവാക്കുന്ന കാര്യം ക്രൊയേഷ്യൻ ക്യാംപിന് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല.
Also Read- ‘മെസിയെ പിടിച്ചുകെട്ടുന്നത് എളുപ്പമല്ല; അര്‍ജന്റീനയെ ഒറ്റക്കെട്ടായി മറികടക്കും; ലൂക്കാ മോഡ്രിച്ച്
തുടർച്ചയായ രണ്ടാം ലോകകപ്പിലും സെമിയിലെത്തിയ ക്രൊയേഷ്യ ഇത്തവണ വൻ അത്ഭുതങ്ങൾക്കായി കാതോർക്കുകയാണ്. ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയാണ് സെമിയിൽ ക്രൊയേഷ്യയുടെ എതിരാളികൾ. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ലൂക്കാ മോഡ്രിച്ച് എന്ന നായകന്റെ കരുത്തിലാണ് ക്രൊയേഷ്യ സെമി പോരാട്ടത്തിന് ഇറങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.