• HOME
  • »
  • NEWS
  • »
  • sports
  • »
  • വിക്കറ്റ് കീപ്പിങ്ങ്, ബാറ്റിങ്ങ്, ക്യാപ്റ്റൻസി! ധോണിയെ സമ്മതിക്കണം, മനസ്സ് തുറന്ന് വിരാട് കോഹ്ലി

വിക്കറ്റ് കീപ്പിങ്ങ്, ബാറ്റിങ്ങ്, ക്യാപ്റ്റൻസി! ധോണിയെ സമ്മതിക്കണം, മനസ്സ് തുറന്ന് വിരാട് കോഹ്ലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി ഒരിക്കല്‍ കുറച്ചു സമയം വിക്കറ്റ് കീപ്പറാവേണ്ടി വന്നപ്പോഴുള്ള അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് കോഹ്ലി.

വിരാട് കോഹ്ലി, എം എസ് ധോണി

വിരാട് കോഹ്ലി, എം എസ് ധോണി

  • Share this:
ഇന്ത്യന്‍ ടീമിൻ്റെ നിലവിലെ നായകനായ വിരാട് കോഹ്ലിയും മുന്‍ നായകന്‍ എം എസ് ധോണിയും തമ്മിലുള്ള ആത്മബന്ധം എല്ലാവർക്കും അറിയുന്നതാണ്. ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചാണ് കോഹ്ലി തൻ്റെ കരിയർ തുടങ്ങുന്നത്. തൻ്റെ തുടക്കകാലത്ത് ധോണി തന്ന പിന്തുണയുടെ ബലം കൊണ്ടാണ് ഇത്രയും വലിയ താരമായത് എന്ന് കോഹ്ലി പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ധോണിയുടെ പിൻഗാമിയായി എത്തിയപ്പോഴും, കളിക്കിടയിൽ നിർണായക ഘട്ടങ്ങളിൽ ധോണിയോട് അഭിപ്രായം ചോദിച്ച് തീരുമാനമെടുക്കുന്ന കോഹ്ലിയെയാണ് പലപ്പോഴും കാണാന്‍ സാധിച്ചിട്ടുള്ളത്.

ലോകക്രിക്കറ്റില്‍ ധോണിയോളം മികച്ച ഒരു നായകനില്ല എന്നെല്ലാം ക്രിക്കറ്റ് പ്രമുഖർ തുറന്നുപറയാറുണ്ട്. ടീം ഇന്ത്യയെ പ്രധാന വിജയങ്ങളിലേക്ക് എല്ലാം നയിച്ച ഇതിഹാസ നായകനും ഒപ്പം ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ ബാറ്റ്സ്മാനുമായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്നും വളരെയേറെ ആരാധകരുള്ള താരമാണ്. ഒരു മികച്ച വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങിയ താരത്തെക്കുറിച്ച്‌ വാചലനവുകയാണ് നിലവിലെ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇപ്പോൾ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി ഒരിക്കല്‍ കുറച്ചു സമയം വിക്കറ്റ് കീപ്പറാവേണ്ടി വന്നപ്പോഴുള്ള അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് കോഹ്ലി.

സഹതാരം മായങ്ക് അഗർവാളുമായി നടന്ന സൗഹൃദ സംഭാഷണത്തിലാണ് കോഹ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്. 2015ൽ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തിനിടെയാണ് സംഭവം നടക്കുന്നത്. കളിക്കിടെ അത്യാവശ്യമായി ടോയ്‌ലറ്റില്‍ പോവേണ്ടി വന്നതിനാൽ ധോണിക്കു ഗ്രൗണ്ട് വിടേണ്ടി വന്നു. ബംഗ്ലാദേശ് ഇന്നിങ്സിന്റെ 44ആം ഓവറിലായിരുന്നു ധോണി ബ്രേക്ക്‌ എടുത്തത്. അന്ന് ധോണിക്ക് പകരം മറ്റൊരു കീപ്പര്‍ വരുവാന്‍ ചട്ടം അനുവദിച്ചില്ല. ടീമിലെ ഏതെങ്കിലുമൊരു താരത്തിനു വിക്കറ്റ് കീപ്പിങ് നല്‍കി പകരം ഔട്ട് ഫീല്‍ഡില്‍ പകരം ഒരാളെ ഇറക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇതേ തുടര്‍ന്നായിരുന്നു കോഹ്ലിക്കു വിക്കറ്റ് കീപ്പിങും കുറച്ചു സമയത്തേക്കു ധോണി നല്‍കിയത്.

Also Read- ടി20 ലോകകപ്പ് യുഎഇയിൽ നടന്നേക്കും; വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചതായി സൂചന

'ഒരോവർ മാത്രമാണ് എനിക്ക് കീപ്പ് ചെയ്യേണ്ടി വന്നത്. അന്ന് എനിക്ക് മനസ്സിലായി ഇതെല്ലാം എത്രത്തോളം കഠിനമായ ചുമതലകളാണെന്ന്. വളരെ ശ്രദ്ധ ആവശ്യമുള്ള രണ്ട് ജോലികള്‍ ഒരുമിച്ച്‌ ചെയ്യുക ബുദ്ധിമുട്ടാണ് എന്ന് ഞാന്‍ അന്ന് മനസ്സിലാക്കി. ഓരോ പന്തിലും ശ്രദ്ധ നല്‍കുന്നതിനൊപ്പം ഫീല്‍ഡിങ്ങിലും ഏറെ മാറ്റങ്ങള്‍ നടത്തേണ്ടി വരും. അന്ന് അതെല്ലാം വളരെ രസകരമായി എനിക്ക് തോന്നിയെങ്കിലും കരിയറില്‍ ബാറ്റിങ്ങ് , വിക്കറ്റ് കീപ്പിങ്ങ്, ക്യാപ്റ്റന്‍സി റോള്‍ എല്ലാം ഭംഗിയായി നിര്‍വഹിച്ച ധോണിയെ നമ്മള്‍ വാനോളം പ്രശംസിക്കണം'- കോഹ്ലി പറഞ്ഞു. സ്റ്റാർ പേസർ ഉമേഷ്‌ യാദവിന്റെ ഓവറാണ് കോഹ്ലി കീപ്പർ വേഷം അണിഞ്ഞത്. ഉമേഷിന്റെ അന്നത്തെ തീപ്പൊരി ബൗളിങ് വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ തന്നെ ഭയപ്പെടുത്തിയതായും കോഹ്ലി വെളിപ്പെടുത്തി.

News summary: Virat Kohli shares the experience when he kept wicket for the first time as MS Dhoni went for a toilet break.
Published by:Anuraj GR
First published: